'ഞാൻ തളർന്നുപോയി എന്നൊക്കെയാണ് പ്രചരിച്ചത്, ഓമി വളരെ മെച്വേർഡാണ്... ഞാനാണ് കൂടുതൽ ചൈൽഡിഷ്'
കുട്ടിത്തവും കുസൃതിയും കിലുക്കാംപ്പെട്ടിപോലുള്ള സംസാരവുമെല്ലാമായി മലയാള സിനിമയിലേക്ക് എത്തിയ നായികയായിരുന്നു മന്യ. ആദ്യ സിനിമ ജോക്കറിലെ മന്യയുടെ നായിക വേഷം തന്നെ വൻ വിജയമായിരുന്നു. ആന്ധ്രാ സ്വദേശിനിയാണെങ്കിലും കേരളത്തിന്റെ സ്വന്തമെന്ന രീതിയിലായിരുന്നു മന്യയെ സിനിമാപ്രേമികൾ കണ്ടിരുന്നത്. മോഡലിങിലൂടെ സിനിമയിലെത്തിയ മന്യ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്ലായി ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മന്യയുടെ ആദ്യ വിവാഹം 2008ല്‍ സത്യ പട്ടേല്‍ എന്ന ആളുമായിട്ടായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. ശേഷം 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തില്‍ 2016ല്‍ ഓംഷിക എന്നൊരു മകള്‍ മന്യയ്ക്ക് പിറന്നു.

വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോകുന്ന നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം മന്യ പങ്കിടാറുണ്ട്.
മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും ചിത്രങ്ങളുമാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മന്യയുടെ സോഷ്യൽ മീഡിയ പേജിൽ ഏറെയും. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ അഭിനയത്തിലേക്ക് തിരികെ വരാമെന്നുള്ള തീരുമാനത്തിലാണ് മന്യ.
അതേസമയം കഴിഞ്ഞ ദിവസം ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ചും രണ്ട് മാസത്തോളം തന്നെ കഷ്ടപ്പെടുത്തിയ അസുഖത്തെ കുറിച്ചും മന്യ വെളിപ്പെടുത്തി. ജീവിതത്തിൽ ഏറ്റവും വിഷമിച്ചത് അച്ഛൻ മരിച്ചപ്പോഴാണ്. ഞങ്ങൾ തമ്മിൽ നല്ലൊരു ബോണ്ടുണ്ടായിരുന്നു. എല്ലാ ഫാദേഴ്സ് ഡെയ്ക്കും ഞാൻ അച്ഛനെ മിസ് ചെയ്യുന്നതിനാൽ കരയും. എനിക്ക് പതിമൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.
മകൾ ഓമി വളരെ മെച്വേർഡാണ്. ഞാനാണ് ചൈൽഡിഷ്. മകൾ വേണമെന്നത് ഞാൻ വളരെ അധികം ആഗ്രഹിച്ച കാര്യമായിരുന്നു. അവളുടെ സന്തോഷത്തിന് വേണ്ടിയാണ് ഒരുപോലെ ഡ്രസ് ചെയ്യുന്നതെല്ലാം. നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ അഭിനയത്തിലേക്ക് തിരികെ വരും. മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും മന്യ പറയുന്നു.

ഡിസ്ക്ക് തെറ്റി കാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയിൽ കഴിഞ്ഞ നാളുകളെ കുറിച്ചും മന്യ മനസ് തുറന്നു. കൊവിഡിന്റെ സമയത്ത് ജോലിക്കാരി സഹായത്തിന് വരാറുണ്ടായിരുന്നില്ല. കാരണം അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ പുറത്ത് നിന്നും ആളുകളെ അധികം വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. ഇൻഫക്ഷൻ ഉണ്ടാകരുതല്ലോ. അതുകൊണ്ട് തന്നെ വീട് ക്ലീനിങ് അടക്കമുള്ളവ ഞാനായിരുന്നു ചെയ്തിരുന്നത്.
അങ്ങനെ ഒരു ദിവസം ബെഡ് മാറ്റുന്നതിനിടയിൽ എന്റെ ഡിസ്ക്ക് തെറ്റി. അതോടെ രണ്ട് മാസം നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. വാക്കർ ഉപയോഗിച്ചാണ് നടന്നിരുന്നത്. അപ്പോഴെല്ലാം ഞാൻ യുഎസ്സിലായിരുന്നു. പക്ഷെ വാർത്തകൾ വന്നത് എനിക്ക് തളർച്ച ബാധിച്ചുവെന്ന തരത്തിലായിരുന്നുവെന്നും മന്യ പറയുന്നു.


Click it and Unblock the Notifications











