twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ മമ്മൂക്ക കൂളിങ് ഗ്ലാസ് വയ്ക്കുന്നതിൽ ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി മന്യ

    |

    ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സർക്കസ് കലാകാരന്മാരുടെ ജീവിതം പറഞ്ഞ ജോക്കറിൽ കമല എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മികച്ച ചിത്രങ്ങൾ മന്യയെ തേടി എത്തുകയായിരുന്നു. ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ നായിക സ്ഥാനം ഉറപ്പിക്കുകയായിരുന്നു മന്യ.

    മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നാണ് ഭൂരിഭാഗം താരങ്ങളുടേയും ആഗ്രഹം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മന്യ നൽകിയ പഴയ അഭിമുഖമാണ്. മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവമാണ് നടി വെളിപ്പെടുത്തിയത്. കൂടാതെ മെഗാസ്റ്റാർ കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ രഹസ്യവും നടി വെളിപ്പെടുത്തിയിട്ടുണ്ട്.

    കൂളിങ് ഗ്ലാസ്

    മമ്മൂട്ടിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും കൂളിങ് ഗ്ലാസിലാണ് താരം എത്തുന്നത്. കൂളിങ് ഗ്ലാസിനോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം സിനിമയ്ക്ക് അകത്തും പുറത്തും ചർച്ചയാകാറുണ്ട്. ഇപ്പോഴിത താരം കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് മന്യ. മെഗാസ്റ്റാറിന്റ കണ്ണാട ഭ്രമം എല്ലാവർക്കും അറിയാമെങ്കിലും അത് വയ്ക്കാനുള്ള കാരണം അധികം പേർക്കും അറിയില്ല. മന്യയുടെ വാക്കുകൾ ഇങ്ങനെ...

    കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം

    ഒരിക്കൽ മമ്മൂക്ക തന്നെയാണ് കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന്റെ കാരണം തന്നോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്രെ- മന്യ ഓര്‍ത്ത് പറഞ്ഞു . മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങളിലാണ് മന്യ അഭിനയിച്ചിട്ടുള്ളത്. ലൊക്കേഷനിൽ വെച്ച് അമ്മയ്ക്ക് വീട്ടിൽ നിന്ന് മീൻ ഉണ്ടാക്കി കൊണ്ടു വന്ന കാര്യവും മന്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    മമ്മൂട്ടിയെ  ആദ്യമായി കണ്ടത്

    ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവവും നടി വെളിപ്പെടുത്തിയിരുന്നു.രക്ഷാസരാജാവിന്റെ ലൊക്കോഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ആദ്യമായി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോകുകയായിരുന്നു . അത്രയ്ക്ക് സുന്ദരനാണ് അദ്ദേഹം. വളരെ നല്ലൊരു മനുഷ്യനാണെന്നും നടി പറയുന്നു.

    മമ്മൂട്ടിയെ കുറിച്ചുളള  കഥകൾ

    മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ കുറിച്ച് നിരവധി കഥകൾ കേട്ടിരുന്നു. വളരെ ദേഷ്യക്കാരനും കർക്കശക്കാരനാണെന്നുമാണ് കേട്ടിരുന്നത്. എന്നാൽ യഥാർഥത്തിൽ അദ്ദേഹം അങ്ങനെയല്ല. മമ്മൂട്ടി വളരെ രസകരമായ വ്യക്തിയാണെന്നും മന്യ പറഞ്ഞു. രാക്ഷസരാജാവ്, അപരിചിതൻ എന്നി സിനമകളിലാണ് മമ്മൂട്ടിക്കൊപ്പം മന്യ അഭിനയിച്ചത്.

    Read more about: mammootty manya
    English summary
    Actress Manya Opens Up Why Mammootty Wearing cooling Glass In Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X