For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  |

  ജോക്കര്‍ എന്ന ചിത്രത്തിലെ കമലയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മന്യ. ദിലീപ് ചിത്രത്തിലെ നായികാ വേഷം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയിലൂടെ നായികയായി മികച്ച തുടക്കമാണ് മന്യയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ സജീവമായി താരം. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളുടെ സിനിമകളിലെല്ലാം മന്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു നടി.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജോക്കറിലെ കഥാപാത്രം തന്നെയാണ് മന്യയുടെതായി പ്രേക്ഷകരുടെ മനസില്‍ ആദ്യം വരിക. ജോക്കറില്‍ ദീലിപിന്‌റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് മന്യ കാഴ്ചവെച്ചത്. തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ് ജോക്കര്‍.

  മന്യയ്ക്ക് പുറമെ ദിലീപിന്‌റെ കരിയറിലും വലിയ വഴിത്തിരിവായി മാറി സിനിമ. ബഹദൂര്‍, നിഷാന്ത് സാഗര്‍, ടിഎസ് രാജു, മാമുക്കോയ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ലോഹിതദാസ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം ജോക്കര്‍ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ് മന്യ.

  മോഡലിംഗ് ചെയ്തതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നതെന്ന് മന്യ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് താരം സിനിമയില്‍ എത്തിയത്. അച്ഛന്‍ ഡോക്ടര്‍ ആയതുകൊണ്ട് ആ രംഗത്തേക്ക് തന്നെ താനും പോവുമെന്നാണ് നടി കരുതിയത്. എന്നാല്‍ തെലുങ്ക് ചിത്രത്തിലൂടെ മന്യ സിനിമയില്‍ എത്തി. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തുനില്‍ക്കുന്ന സമയത്താണ് ലോഹിതദാസ് സാറും വേണു സാറും കഥ പറയാനായി ഹൈദരാബാദിലെ വീട്ടിലേക്ക് വരുന്നതെന്ന് മന്യ പറയുന്നു.

  അന്ന് ഞാന്‍ മേക്കപ്പിട്ടാണ് അവരുടെ മുന്നില്‍ പോയി നിന്നത്. എന്നാല്‍ 'മേക്കപ്പ് ഒന്ന് കഴുകി കളയാമോ, കുറച്ച് ഫോട്ടോകള്‍ എടുക്കാനുണ്ടെന്ന്' വേണു സാര്‍ പറഞ്ഞു. സത്യത്തില്‍ അങ്ങനെ പറഞ്ഞപ്പോള്‍ താന്‍ അതിശയിച്ചുപോയി, മന്യ ഓര്‍ത്തെടുത്തു. കാരണം തെലുങ്ക് സിനിമയില്‍ എല്ലാം ഗ്ലാമറിന് അല്‍പ്പം പ്രാധാന്യം നല്‍കുന്നതാണ് താന്‍ കണ്ടിട്ടുളളത്. ഫോട്ടോസ് എടുത്ത് പോയ ശേഷം പിന്നെയാണ് ജോക്കറിലേക്കുളള കോള്‍ വരുന്നത്.

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  ഷൊര്‍ണ്ണൂരില്‍ വെച്ചായിരുന്നു ജോക്കറിന്റെ ചിത്രീകരണം നടന്നത്. ശരിക്കുമൊരു സര്‍ക്കസ് കൂടാരത്തിലായിരുന്നു സിനിമയുടെ ഷൂട്ടിംഗെന്നും നടി പറയുന്നു. അന്ന് അസോസിയേറ്റ് ഡയറക്ടായ ബ്ലെസി ചേട്ടനാണ് മന്യയ്ക്ക് ഡയലോഗുകള്‍ പറഞ്ഞുകൊടുത്തത്. മലയാളം സംഭാഷണങ്ങള്‍ മനപാഠം ആക്കി പറയുകയായിരുന്നു നടി. പ്രോംപ്റ്റിംഗ് ഇല്ലായിരുന്നു എന്ന് മന്യ പറയുന്നു. ലോഹിതദാസ് സാറിന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാമായിരുന്നു.

  തണ്ണീര്‍മത്തന്‍ കണ്ടപ്പോള്‍ തന്നെ ഹോമിലെ ചാള്‍സായി നസ്‌ലനെ ഉറപ്പിച്ചു, തുറന്നുപറഞ്ഞ് റോജിന്‍ തോമസ്‌

  അദ്ദേഹം ഓരോ രംഗവും അഭിനയിച്ചുകാണിച്ചുതന്നു. ഞാന്‍ എന്താണോ അങ്ങനെ തന്നെയാണ് കമല എന്ന കഥാപാത്രമെന്നും മന്യ പറഞ്ഞു. സിനിമ എന്താണെന്നും അഭിനയം എന്താണെന്നും താന്‍ പഠിച്ചത് ജോക്കറിന്‌റെ ലൊക്കേഷനില്‍ നിന്നാണ്. ആ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുളള കേരള സംസ്ഥാന സര്‍ക്കാരിന്‌റെ ക്രിട്ടിക്കല്‍ അവാര്‍ഡ് ലഭിച്ച കാര്യവും മന്യ പറഞ്ഞു.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  കടപ്പാട് : സമയം മലയാളം

  Read more about: manya dileep
  English summary
  actress manya reveals how she got chance in dileep lohithadas blockbuster movie joker
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X