ഞാനൊരു തയ്യൽക്കാരിയുടെ മകൾ!! നടി മറീനയുടെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ
മറീന മൈക്കിൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ സോഫി എന്ന കഥാപാത്രത്തെയാണ്. ചിത്രത്തിലെ ആ ബാസിലെ രംഗം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാകാറുണ്ട്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയില്ഡ സുപരിചിതയാണ്. ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറീനയ്ക്ക് ബോൾഡൻ പെൺകുട്ടിയുടെ ഇമേജാണുള്ളത്.
ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ താരങ്ങളെ വിലയിരുത്താറുണ്ട്. കഥാപാത്രം എങ്ങനെയാണോ അങ്ങനെയായിരിക്കും താരങ്ങൾ യഥാർഥ ജീവിതത്തിലുമെന്ന് പ്രേക്ഷകർ വിചാരിക്കാറുണ്ട്. അത്തരത്തിൽ വലിയ സമ്പന്നയായ കാശുള്ള വീട്ടിലെ പെൺകുട്ടിയാണ് താൻ എന്ന് കരുതുന്നവർക്ക് മറുപടിയുമായി മറീന രംഗത്ത്. മാത്യദിനത്തോട് അനുബന്ധിച്ച് പുറത്തു വിട്ട ഹൃദയസ്പർശിയായ കുറിപ്പിലാണ് അമ്മയെ കുറിച്ചും കുടുംബത്തെ കുറിച്ചും വെളിപ്പെടുത്തിയത്.

തയ്യൽക്കാരിയുടെ മകൾ
അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മറീനയുടെ തുറന്നു പറച്ചിൽ. ഞാനൊരു തയ്യൽക്കാരിയുടെ മകളാണ്. അമ്മ പുതിയ തയ്യൽ കട തുടങ്ങുകയാണ്. എനിയ്ക്ക് പണി കുറഞ്ഞപ്പോൾ അമ്മയ്ക്ക് വീണ്ടും പണിയായി. അമ്മ പുതിയ തയ്യൽ കട തുടങ്ങുകയാണ്. അതിനാൽ എല്ലാവരുടേയും സ്നേഹവും പ്രാർഥനയും വേണമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പറയുന്നു.

തോൽക്കുന്നുണ്ടെങ്കിൽ തോറ്റ് പോട്ടേ
രാത്രി ഉളക്കമിളച്ചിരുന്ന് തയ്യൽ ജോലികൾ ചെയ്തിരുന്നാണ് അമ്മ തന്നെ വളർത്തിയതെന്ന് അഭിമാനത്തോടെ താരം പറയുകയാണ്. തോൽക്കുന്നെങ്കിൽ തോറ്റ് പോകട്ടെ. പക്ഷെ അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. എല്ലാ പെൺകുട്ടികളും ഇതുപോലെയൊരു അമ്മയെ അർഹിക്കുന്നുണ്ട് . അമ്മയൊരു പോരാളിയായിരുന്നു.ഇപ്പോഴും അങ്ങനെ തന്നെയാണ് എന്ന് പറഞ്ഞാണ് മറീന ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആശംസകളുമായി ആരാധകർ
അമ്മയ്ക്കും താരത്തിനും ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മറീനയെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുവെന്നും ആരാധകർ പറയുന്നു. സെലിബ്രിറ്റികളുടെ കൂട്ടത്തിൽ ജാഡയില്ലാത്തവരുമുണ്ടെന്നുളളതിന്റെ തെളിവാണ് ണരീനയുടെ പോസ്റ്റെന്നും ആരാധകർ പറയുന്നു. പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നുണ്ടെന്നും ആരാധകർ പറയുന്നു.

ചെറുതും വലുതുമായ കഥാപാത്രങ്ങൾ
2014 മുതലാണ് മറീന സിനിമയിൽ സജീവമാകുന്നത്. ചെറിയകഥാപാത്രങ്ങളിലൂടെ എത്തുകയും പിന്നീട് ക്യാരക്ട്ർ റോളുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഹാപ്പി വെഡിഭ്, ചങ്ക്സ, ഇര എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ കൂടാതെ ഷോർട് ഫിലിമുകളിലും താരം സജീവമാണ്. താരത്തിന്റെ ഹ്രസ്വചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.


Click it and Unblock the Notifications