എനിക്ക് വേണ്ടി അമ്മ പലപ്പോഴും പട്ടിണി കിടന്നുവെന്ന് മെറീന, നിങ്ങൾക്കറിയാത്ത ഒരു മെറീനയുണ്ടെന്ന് വിഷ്ണു!
മെറീന മൈക്കിൾ എന്ന താരത്തെ നിരവധി ചലച്ചിത്രങ്ങളിലൂടെ സുപരിചിതമാണ് മലയാളികൾക്ക്. മോഡലിങ്ങിലൂടെയാണ് മെറീന സിനിമയിലേക്കെത്തിയത്. താരത്തിന്റെ അച്ഛന്റേയും അമ്മയുടേയും പ്രണയ വിവാഹമായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യനുമാണ്. ഒളിച്ചോടിയായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇരുവരുടെയും കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. മെറീന തിരുവണ്ണൂർ എന്ന സ്ഥലത്താണ് ജനിച്ചത്. 21 വയസുവരെ അവിടെയായിരുന്നു. താൻ ഉറങ്ങാൻ പോകുന്ന സമയത്ത് പോലും തയ്യൽ മെഷീനിൽ ജോലി ചെയ്യുകയായിരിക്കും അമ്മയെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ തന്നെ നോക്കിയതെന്നും മെറീന മുമ്പ് പറഞ്ഞിട്ടുണ്ട്.

അച്ഛൻ മാനസികമായി തളർന്ന് ജോലിക്ക് പോകാതായപ്പോൾ അമ്മ വല്ലാതെ സ്ട്രഗിൾ ചെയ്തിരുന്നുവെന്നും പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങൾ അറിയിക്കാത്ത ആളായിരുന്നു അമ്മയെന്നും മെറീന പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങിയതെന്നും ലേറ്റ് നൈറ്റ് പ്രോഗ്രാമുകൾ കഴിഞ്ഞ് വരുമ്പോൾ നാട്ടുകാർക്ക് തങ്ങളോടുള്ള സമീപനം വളരെ മോശമായിരുന്നുവെന്നും മെറീന അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സുഹൃത്ത് വിളിച്ച് നിർബന്ധിച്ചപ്പോഴാണ് മെറീന മോഡലിങ് ചെയ്യാൻ തുടങ്ങിയത്. അങ്ങനെ മിസ് മലബാർ എന്ന കോംപറ്റീഷനിൽ താരം പങ്കെടുത്തു. അങ്ങനെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.
എബി എന്ന ചിത്രത്തിൽ നിന്നാണ് മെറീനയുടെ കരിയർ ട്രാക്കിലായി തുടങ്ങിയത്. ഇപ്പോൾ താരം രണ്ട് എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് മെറീന. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മെറീനയും നായകൻ വിഷ്ണു ഉണ്ണികൃഷ്ണനും മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ അതിഥികളായി എത്തി. ഇരുവരും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മെറീനയുടെ മുടി കാണുമ്പോൾ എന്താണ് ഓർമ വരുന്നത് എന്ന് ചോദിക്കുമ്പോൾ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ സലിം കുമാറിനെയാണ് എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞത്. മെറീനയുടെ യഥാർത്ഥ ജീവിതം സ്‌ക്രീനിൽ കാണുന്നതിന് നേരെ വിപരീതമാണെന്ന് വിഷ്ണുവും പറയുന്നുണ്ട്.
പുറമെ കാണുന്ന ഈ അശ്കുശ് മെറീന അല്ല യഥാർത്ഥ ജീവിതത്തിൽ എന്ന് വിഷ്ണു ഉണ്ണി കൃഷ്ണൻ പറഞ്ഞു. ഞങ്ങൾക്ക് അറിയാം എന്ന് മെറീനയ്ക്ക് അറിയില്ലെന്നും വിഷ്ണു പറയുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്ത വായ് മൂടി പേസുവോം എന്ന ചിത്രത്തിലൂടെയാണ് മെറീനയുടെ തുടക്കം. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ കാമുകിയായി എത്തിയ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications