twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടുപ്പ് പുകയുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ദിനങ്ങൾ, ബാല്യകാലത്തെ കുറിച്ച് നടി മറീന

    |

    പല താരങ്ങൾക്കും ജീവിതത്തിൽ കഷ്ടപ്പാടിന്റേയും കഠിന പ്രയത്നത്തിന്‌റേയും ഒരുപാട് കഥകൾ പറയാനുണ്ടാകും ക്യാമറയ്ക്ക് മുന്നിൽ കാണുന്നതു പോലെയല്ല പലരുടേയും ജീവിതം. ഒരുപാട് കടമ്പകൾ മറി കടന്നാകും പലരും ഇന്നു കാണുന്ന ജീവിതത്തിലേയ്ക്ക് എത്തിയത്.

    ശക്താമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായ യുവതാരമാണ് മറീന മൈക്കിൾ. സിനിമയിൽ കാണുന്നത് പോലെ യഥാർഥ ജീവിതത്തിലും മറീന ശക്തയായ ഒരു സ്ത്രീ തന്നെയാണ്. ജീവിതത്തിൽ എന്ത് തേടിയോ അതിന് പിന്നിൽ താരത്തിന്റെ ശക്തമായ പോരാട്ടത്തിന്റെ കഥ പറയാനുണ്ട് . വൃത്യസ്‍ത മതങ്ങളിൽ നിന്ന് പ്രണയബദ്ധരായി വിവാഹം കഴിച്ച അച്ഛനും അമ്മയും. അവരുടെ ആകെ സമ്പാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. മറീനയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ നിന്നായയിരുന്നു. ഇന്നു കാണുന്ന മറീനയിലേയക്കുള്ള യാത്രയെ കുറിച്ച് താരം മനസ് തുറക്കുകയാണ്. ജോഷ് ടോക്കിൽ നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

      വ്യത്യസ്ത മതത്തിൽപ്പെട്ടവർ

    വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ് അച്ഛനും അമ്മയും. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ ആകെ സമ്പാദ്യം കടുത്ത ദാരിദ്രം മാത്രമായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു ഞാൻ ജനിക്കുന്നത്. 21 വയസ് വരെ ഞാൻ അവിടെ തന്നെയായിരുന്നു ജീവിച്ചത്. പണ്ട് തീ പിടുത്തത്തിൽ വീട് ൻശിച്ചു പോയപ്പോൾ ഇടവകക്കാർ ചേർന്ന് പിരിവിട്ടായിരുന്നു പുതിയ വീട് ഉണ്ടാക്കി തന്നത്. തന്റെ ബാല്യകാലത്ത് ഉങ്ങാൻ പോകുമ്പോൾ തയ്യൽ മെഷീനിൽ ചവിട്ടുന്ന അമ്മയെയാണ് കാണുന്നത്.

     കുട്ടിക്കാലം


    മേക്കപ്പ് മാൻ ആയിരുന്നു അചഛൻ. സുഹൃത്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹം വിഷാദത്തിന് അടിമപ്പെടുകയായിരുന്നു.അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയമായിരുന്നു .ട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബേധ്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു അതൊക്കെ. അച്ഛന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. ഒരാൾക്ക് അപസ്മാരത്തിന്റെ രോഗവും. ഇവരും ഞങ്ങളുടെ കൂടെയായിരുന്നു.

     പട്ടിണിയും ദാരിദ്രം

    15ാം വയസ് മുതൽ ഞാൻ ഓർക്കസ്ട്ര ഗ്രൂപ്പിൽ പാടാൻ പോകുന്ന തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകൾ പലതും പറയുമായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായി. പാടി കഴിഞ്ഞ് വൈകി തിരിച്ചെത്തുമ്പോൾ എല്ലായിടത്തെയും പോലെ അപവാദങ്ങൾ എനിക്കും കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ വീട്ടിലെ സാഹചര്യം മറി കടക്കാൻ അതെല്ലാം എനിക്ക് അവഗണിച്ചേ മതിയാകുളളൂ.

     മോഡലിങ്ങിലേയ്ക്ക്

    അച്ഛന്റെ സഹോദരി വിദേശത്ത് ജോലി നിന്നിരുന്ന വീട്ടിൽ നിന്ന് ലഭിക്കുന്ന വസ്ത്രങ്ങളും ബാക്കി വരുന്ന തുണി കഷ്ണങ്ങൾ കൊണ്ട് തുന്നി തരുന്ന വസ്ത്രങ്ങളുമായിരുന്നു താൻ ധരിച്ചിരുന്നത്. അത് കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാൻ സഹായിച്ചു. ഓർക്കൂട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് മോഡലിങ്ങിലേയ്ക്ക് എത്തുന്നത്. എന്റെ സുഹൃത്താണ് ഫോട്ടോ കണ്ടിട്ട് വിളിക്കുകയും മോഡലിങ് ട്രൈ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ താനൊരു ഫാഷൻ മത്സരത്തിൽ പങ്കെടുത്തു. അവിടെ നിന്നായിരകുന്നു പരസ്യ മേഖലയിലേയ്ക്കുള്ള എൻട്രി.

     പഠിത്തം പോയി


    പരസ്യ മേഖലയിൽ നിന്ന് സിനിമയിൽ എത്തി. പിന്നീട് 18 സിനിമകൾ ചെയ്തു. ബുദ്ധിമുട്ടുകൾക്കിടെ വേണ്ടവിധം പഠിത്തത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അത് അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടായേനെ. ഒരുപാട് നേട്ടങ്ങൾ ഒന്നും തന്നെയില്ല പക്ഷെ ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാനും ഇഷ്ടമുളള വസ്ത്രം ധരിക്കാനും , അമ്മയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അമ്മയ്ക്ക് ഇഷ്ടമുള്ള ആഭരണ വാങ്ങി കൊടുക്കാനുമായി. ഇതിലെല്ലാം ഉപരി സ്വന്തം കാലിൽ നിൽക്കാൻ ഞാൻ അത്മവിശ്വാസം നേടിയിരുന്നു. മുകളിലുള്ളവരെ നോക്കി ഞാൻ ആത്മവിശ്വാസം സൂക്ഷിക്കാറില്ല. താഴെയുള്ളവരിലേക്കേ നോക്കാവൂ. ഞാൻ അവിടെ നിന്ന് വന്ന ആളാണ്.

    Read more about: mareena michael
    English summary
    Actress Mareena michael Share About Her Life Story|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X