അമ്മ എന്നെ പ്രസവിക്കാൻ ഒന്നര ആഴ്ചയുള്ളപ്പോഴാണ് അച്ഛൻ ഇട്ടിട്ട് പോയത്! അമ്മ ആദ്യം വിശ്വസിച്ചില്ലെന്ന് മായ കൃഷ്ണ
കോമഡി വേദികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മായ കൃഷ്ണ. ചെറിയ പ്രായം മുതല്‍ ഒത്തിരി കഷ്ടപ്പെട്ട് വളര്‍ന്നതിനെ പറ്റി നടി മുന്‍പ് പറഞ്ഞിട്ടുണ്ട്. അമ്മയുടെ വയറ്റില്‍ ഒന്‍പത് മാസമുള്ളപ്പോള്‍ അച്ഛന്‍ തങ്ങളെ ഇട്ടിട്ട് പോയതിനെ പറ്റി മായ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.
അമ്മയുടെയും അച്ഛന്റെയും ജീവിതത്തില്‍ ജാതി ഒരു പ്രശ്‌നമായിരുന്നു. അതുകൊണ്ട് അച്ഛന്‍ പോയത്. ആദ്യമൊന്നും അമ്മ അത് വിശ്വസിച്ചിരുന്നില്ലെന്നാണ് സൈന മൂവി പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെ മായ പറയുയുന്നത്.

ജീവിതത്തില്‍ കരഞ്ഞത് വളരെ കുറവാണ്. അഞ്ചിലോ ആറിലോ ഒക്കെ പഠിക്കുമ്പോള്‍ വാടകയ്ക്ക് നില്‍ക്കാന്‍ വീട് കിട്ടാതെ വന്നപ്പോഴൊക്കെ കരഞ്ഞത് ഓര്‍മ്മയുണ്ട്. അല്ലാതെ കരഞ്ഞിട്ടില്ലെന്ന് പറയുകയാണ് മായ കൃഷ്ണ. കാരണം അമ്മ ഭയങ്കര ബോള്‍ഡയിരുന്നു. ഞാന്‍ അമ്മയെ കണ്ടിട്ടാണ് വളര്‍ന്നത്.
അച്ഛന്‍ ഇട്ടിട്ട് പോയിട്ടുള്ള സാഹചര്യത്തിലാണ് അമ്മ ആകെ വിഷമിച്ചത്. എന്നെ ഒന്‍പത് മാസമുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഇട്ടിട്ട് പോയതാണ്. അന്നേരത്തെ അവസ്ഥയെ കുറിച്ച് ഞാന്‍ അടുത്തിടെയാണ് അമ്മയോട് ചോദിച്ചത്. അമ്മ എല്ലാം കൂളായിട്ടാണ് എടുക്കുന്നത്. ഇത്രയും കഷ്ടപ്പെട്ടിട്ടും ഇതുവരെ അമ്മ കരഞ്ഞത് ഞാന്‍ കണ്ടിട്ടില്ല.
അച്ഛന്‍ പോയപ്പോള്‍ എന്താ തോന്നിയതെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ അമ്മ അത് വിശ്വസിച്ചിരുന്നില്ലെന്നാണ് പറഞ്ഞത്. കാരണം അച്ഛന്‍ അമ്മയെ അത്രയും സന്തോഷത്തോട് കൂടിയാണ് ഒരു വാടക വീട്ടിലാക്കിയിട്ട് പോകുന്നത്. രണ്ട് മൂന്ന് മാസമൊക്കെ കഴിഞ്ഞപ്പോള്‍ ഇനി അദ്ദേഹം വരാന്‍ സാധ്യതയില്ലെന്നാണ് പോലീസുകാര്‍ പറഞ്ഞത്. അപ്പോള്‍ തലയ്ക്ക് അടി കിട്ടിയത് പോലൊരു അവസ്ഥയായി. ആ നിമിഷം കരഞ്ഞെങ്കിലും പിന്നീട് കരഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്.
അമ്മയുടെ പ്രണയവിവാഹമായിരുന്നു. അച്ഛന്റെ ജാതി കുറച്ച് ഉയര്‍ന്നതായിരുന്നു. അതിന്റേതായ പ്രശ്‌നം ഉണ്ടായിരുന്നു. അമ്മയുടെ ജീവിതവും അത്ര സുഖകരമായിരുന്നില്ല. മുപ്പത് വയസായിട്ടും കല്യാണം കഴിപ്പിച്ച് വിടാതെ ജോലിയ്ക്ക് വിടുന്നൊരു സാഹചര്യമായിരുന്നു അമ്മയുടെ വീട്ടില്‍. അപ്പോള്‍ ഒരാള്‍ ഇഷ്ടം പറഞ്ഞ് വന്നപ്പോള്‍ അമ്മ വിശ്വസിച്ചു. വീട്ടുകാര്‍ സമ്മതിച്ചില്ലെങ്കിലും അച്ഛന്റെ കൂടെ പോയിട്ട് രജിസ്റ്റര്‍ മ്യാരേജ് നടത്തി.

ഒന്നര കൊല്ലം ഒരുമിച്ച് ജീവിച്ചു. അച്ഛന്റെ അച്ഛന്‍ അദ്ദേഹത്തെ മാറ്റിയതാണ്. ജാതിയുടെ പ്രശ്‌നം കൊണ്ട് അച്ഛനെ വേറെ കല്യാണമൊക്കെ കഴിപ്പിച്ചു. അച്ഛന്‍ പോയതിന് ശേഷവും അമ്മയുടെ വീട്ടുകാര്‍ എതിര്‍പ്പായിരുന്നു. ഇപ്പോഴും അവരുമായി യാതൊരു ബന്ധമില്ല. അച്ഛന്‍ ഇട്ടിട്ട് പോകുമ്പോള്‍ ഞാന്‍ അമ്മയുടെ വയറ്റിലാണ്. പ്രസവിക്കാന്‍ ഒന്നര ആഴ്ചയെ ഉണ്ടായിരുന്നുള്ളു.
ചെറിയ പ്രായം മുതലേ വേറൊരാളുടെ വീട്ടിലാണ് നിന്നത്. ഞാനും അവിടുത്തെയാണെന്ന് കരുതി അവരുടെ പണവും പത്രാസുമൊക്കെ തനിക്കും ഉണ്ടെന്ന് കരുതിയാണ് ജീവിച്ചത്. മാത്രമല്ല എന്നെ ഡോക്ടറോ എന്‍ജീനിയറോ കല്യാണം കഴിക്കാന്‍ വരുമെന്നും ഞാന്‍ സാധാരണക്കാരെ നോക്കേണ്ടതില്ലല്ലോ എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി സഹിക്കാന്‍ പറ്റില്ല.
അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ ഞാന്‍ അവരുടെ വീട്ടിലായിരുന്നു. അവര്‍ വീട് വിറ്റ് പോകുമ്പോഴാണ് ഞാന്‍ ഒന്നുമല്ലെന്നും ഇവര്‍ പോവുകയാണെന്നും മനസിലാക്കുന്നത്. എന്റെ വീടല്ലെന്ന് അറിയാം, എങ്കിലും അത്രയും വര്‍ഷം നിന്നപ്പോള്‍ നമ്മള്‍ അവിടെ തന്നെയാണെന്ന് തോന്നി പോയി. അമ്മ എന്നെ കാണാന്‍ വൈകുന്നേരങ്ങളില്‍ വരും. അമ്മയും ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുകയാണ്.


Click it and Unblock the Notifications