നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ വേറെ കെട്ടിയെന്ന് അറിയുന്നത്! പിതാവിനെ കുറിച്ച് നടി മായ കൃഷ്ണ

മിമിക്രി രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയ നടിയാണ് മായ കൃഷ്ണന്‍. തന്റെ ജീവിതകഥ നടി പലയിടത്തും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ അമ്മ ഗര്‍ഭിണിയായിരിക്കുന്ന കാലത്തേ അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മുപ്പത്തിയേഴ് വര്‍ഷം മുന്‍പാണ് അച്ഛന്‍ ഉപേക്ഷിച്ച് പോകുന്നത്. വേറെ കല്യാണം കഴിച്ച് ഇപ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം. എന്നാല്‍ പിന്നീടൊരിക്കലും പിതാവുമായി യാതൊരു കോണ്‍ടാക്ടും ഉണ്ടായിട്ടില്ലെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ മായ വെളിപ്പെടുത്തിയിരിക്കുന്നത്.

maya

കല്യാണത്തിനോട് താല്‍പര്യം ഇല്ല. ഒരാള്‍ ജീവിതത്തില്‍ ഉണ്ടായിട്ട് അയാള്‍ പോകുമ്പോള്‍, അല്ലെങ്കില്‍ ഡിവോഴ്‌സ് ആയി എന്നൊക്കെ പറയുന്നത് വല്ലാത്ത വേദനയാണ്. ഇല്ലെങ്കില്‍ ഇല്ല എന്നുള്ള വിഷമം അല്ലേ ഉണ്ടാവൂ. എന്നാല്‍ അങ്ങനൊരാള്‍ ഉണ്ടായിരുന്നിട്ട് പോയതിന്റെ വിഷമം ഞാന്‍ എന്റെ അമ്മയുടെ ജീവിതത്തില്‍ കുറെ കണ്ടതാണ്. എന്റെ അച്ഛന്‍ ഉപേക്ഷിച്ച് പോയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒത്തിരിയായി. എനിക്ക് ഇപ്പോള്‍ 37 വയസായി. അമ്മ എന്നെ ഗര്‍ഭിണി ആയി 9 മാസം ഉള്ളപ്പോളാണ് അച്ഛന്‍ പോയത്.

അമ്മയെ വീട്ടുകാര്‍ കല്യാണം കഴിച്ചു കൊടുക്കില്ലെന്ന് തീരുമാനിച്ചത് ആയിരുന്നു. അമ്മയുടെ വീട് തൃശൂര്‍ ആണ്. അമ്മയെ നാലാം ക്ളാസില്‍ തന്നെ പഠിപ്പ് നിര്‍ത്തി ഒരു വീട്ടില്‍ ജോലിക്ക് നിര്‍ത്തിയതായിരിന്നു. മൂന്ന്‌സഹോദരിമാരും ഒരു സഹോദരനുമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നത്. കല്യാണ്‍ സില്‍ക്കസുകാരുടെ വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആയിരുന്നു രണ്ടുരൂപ ശമ്പളത്തില്‍ അന്ന് അമ്മയെ വിട്ടത്.

പിന്നീട് പല വീടുകളില്‍ ആയിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. അമ്മയുടെ 30 വയസ്സ് വരെയും വീട്ടുജോലിക്ക് പോകുവായിരുന്നു. വീട്ടുകാര്‍ക്ക് കല്യാണം കഴിപ്പിക്കാന്‍ ഒന്നും ഉള്ള പ്ലാന്‍ ഉണ്ടായിരുന്നോ എന്നറിയില്ല. അമ്മ ജോലി ചെയ്താണ് സഹോദരങ്ങളെ പഠിപ്പിച്ചത്. അവരൊക്കെ ഇപ്പോള്‍ നല്ല നിലയിലാണ്. അമ്മ മാത്രമായിരുന്നു ആ കൂട്ടത്തില്‍ രക്ഷപ്പെടാത്തത്.

അച്ഛന്‍ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അച്ഛന്‍ വേറെ വിവാഹം കഴിച്ചതായി അറിയുന്നത്. അച്ഛന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് അതറിഞ്ഞത്. അമ്മയെ കല്യാണം കഴിക്കാന്‍ വേണ്ടി അച്ഛന്‍ വീട്ടില്‍ ചോദിച്ചിരുന്നു.

maya

അച്ഛന്‍ അമ്മയുടെ വീടിനു അടുത്ത് ആയിരുന്നു താമസം. വീട്ടുകാരോട് ചോദിക്കാതെ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ വീട്ടില്‍ പോയി ചോദിച്ചു. അച്ഛന്‍ ഉയര്‍ന്ന ജാതിയാണെന്ന് പറഞ്ഞ് അമ്മയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെ നീ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചോദിച്ച് അച്ഛന്‍ അമ്മയെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുപോയി രജിസ്റ്റര്‍ മാരേജ് ചെയ്തതാണ്. അതിന്റെ പേപ്പര്‍ ഒക്കെ എന്റെ കൈയില്‍ ഉണ്ട്.

ഒരു കൊല്ലമേ അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നുള്ളു. അമ്മ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മദ്രാസില്‍ ജോലി കിട്ടി നിന്നെ ഈ അവസ്ഥയില്‍ കൂടെ കൊണ്ടുപോകാന്‍ പറ്റില്ല. അവിടെ പോയി താമസം റെഡി ആയിട്ട് വരാമെന്ന് പറഞ്ഞ് പോയതാണ്. നിന്നെ ഒറ്റയ്ക്ക് ആക്കി പോകുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ് പോയപ്പോള്‍ അച്ഛന്‍ വല്ലാത്ത കരച്ചിലായിരുന്നു. പക്ഷേ ഉപേക്ഷിച്ച് പോവുകയാണെന്ന് അമ്മയ്ക്ക് മനസിലായില്ല.

അന്ന് പോയതാണ്, പിന്നെ ഇന്നുവരെ വന്നിട്ടില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം അമ്മാവന്റെ മകളെ കല്യാണം കഴിച്ചെന്ന് അറിയുന്നത്. ഇങ്ങനൊരു കല്യാണം കഴിച്ചിട്ടുണ്ടെന്നോ ഒരു കുഞ്ഞ് ഉണ്ടെന്നോ അവര്‍ക്ക് അറിയില്ലെന്നും' മായ പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X