For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾക്ക് ദുഖമുണ്ട്, പക്ഷെ...; ഭർത്താവിന്റെ അപ്രതീക്ഷിത മരണം മകളെ എങ്ങനെ ബാധിച്ചെന്ന് മീന

  |

  നടി മീനയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ ആകെ വിഷമത്തിലാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ആണ് അവയങ്ങൾ പ്രവർത്തനരഹിതമായാണ് വിദ്യാസാ​ഗർ മരണപ്പെട്ടത്. മരണം വലിയ രീതിയിൽ മീനയെയും മകളെയും ബാധിച്ചിരുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് നടി പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ വിദ്യാസാ​ഗറിന്റെ മരണം മകളെ എങ്ങനെ ബാധിച്ചെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മീന.

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  'മകൾ എന്നേക്കാൾ ശക്തയാണ്. ഏത് സാഹചര്യത്തെയും അവൾ അഭിമുഖീകരിക്കുന്നു. അവൾക്ക് ദുഖമുണ്ട്. അവളുടെ മനസ്സ് വിഷമിച്ചിരുന്നു, സത്യം അം​ഗീകരിക്കാൻ എനിക്ക് ഇനിയും 100 ശതമാനം കഴിഞ്ഞിട്ടില്ല. പക്ഷെ അവൾ എന്നേക്കാൾ ശക്തയാണെന്ന് ഞാൻ കരുതുന്നു. മുമ്പ് സിനിമ ചെയ്യുമ്പോൾ പോലും വെയിലും, റിഹേഴ്സലും എല്ലാ നാല് വയസ്സുകാരിക്ക് സഹിക്കാൻ പറ്റുമോ എന്ന് ഞാൻ ആശങ്കപ്പെട്ടിരുന്നു, പക്ഷെ അവൾക്കത് ഒരു കേക്ക് വാക്ക് പോലെ ആയിരുന്നു'

  Also Read: 'അച്ഛൻ ആ സംഭവത്തിന് ശേഷം വളരെ ഇമോഷണലായിരുന്നു, ലാൽ അങ്കിൾ പറഞ്ഞത് സുചിയാന്റിയും എന്നോട് പറഞ്ഞു'; വിനീത്

  'ഞാൻ ഡയലോ​ഗ് പറഞ്ഞ് കൊടുക്കുമ്പോഴൊക്കെ അവൾ കളിക്കുകയായിരുന്നു. ഇവളെന്താണ് ചെയ്യാൻ പോവുന്നതെന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ആദ്യത്തെ ദിവസം ആദ്യത്തെ ഷോട്ട് തന്നെ റെഡി ആയി. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടിയും അവൾ എന്നേക്കാൾ ശക്തയാണ്. അവൾക്ക് വളരെ ശക്തയായ അമ്മൂമ്മയാണുള്ളത്. അത്കൊണ്ടായിരിക്കാം' അവളും ദുഖിതയായിരുന്നെങ്കിൽ എന്നെയും അത് ബാധിച്ചേനെയെന്നും മീന പറഞ്ഞു. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മീന സംസാരിച്ചു.

  ജീവിതത്തിൽ എല്ലായ്പ്പോഴും മുന്നോട്ട് നോക്കണം. കാരണം ഇന്നും ഭാവിയുമാണ് വളരെ പ്രധാനപ്പെട്ടത്. കഴിഞ്ഞ കാലം ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ 46 വർഷങ്ങളെക്കുറിച്ച് സമ്മിശ്ര ഫീലിം​ഗ് ആണ്. മത്സരം, അധ്വാനിക്കൽ എല്ലാമായിരുന്നു. കഠിനാധ്വാനം എന്ന് പറയുന്നത് കുറഞ്ഞ് പോവും. 4 ഭാഷകളിലും അഭിനയിച്ചു. ആ സമയത്ത് എല്ലാ നിർമാതാക്കൾക്കും സംവിധായകർക്കും സിനിമകളിൽ എന്നെ മതിയായിരുന്നു.

  സിനിമകളെ ഞാൻ ആ​ഗ്രഹിച്ചില്ലെങ്കിലും എല്ലാവർക്കും എന്നെ സിനിമയിൽ വേണമായിരുന്നു. കാരണം ഞാൻ ഭാ​ഗ്യ നായിക ആയിരുന്നു, അത് വിചാരിക്കുമ്പോൾ വലിയ സന്തോഷമുണ്ട്. സിനിമ ചെയ്യുമ്പോൾ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ റിസൽട്ട് നല്ലതായിരിക്കുമെന്നും മീന പറഞ്ഞു.

  കലാമാസ്റ്റർ, രംഭ, ഖുശ്ബു തുടങ്ങിയ സുഹൃത്തുക്കൾ മീനയ്ക്കരികിൽ എത്തി പ്രതിസന്ധി സമയത്ത് താങ്ങായി നിന്നിരുന്നു. മലയാളത്തിൽ ദൃശ്യം ഉൾപ്പെടെ ഒട്ടനവധി സിനിമകളിൽ നായിക ആയ താരമാണ് മീന.

  നേരത്തെ ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും എങ്ങനെ തിരിച്ചു വന്നെന്നും നടി തുറന്ന് പറഞ്ഞിരുന്നു. വിഷമകരമായ കാര്യങ്ങൾ നടക്കുമ്പോഴാണ് എത്ര ശക്തരാണെന്ന് നമ്മൾ സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് കരുതിയത്. പക്ഷെ തന്റെ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന പറഞ്ഞു.

  എന്നെ ചുറ്റും നിരവധി പേർ ഉണ്ടായിരുന്നു. അതിലെനിക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. വിഷമഘ
  ട്ടങ്ങളിൽ നിന്നും മാറി ഒരു അഭിമുഖം കൊടുക്കുന്ന തരത്തിലേക്ക് താൻ മാറിയത് തനിക്ക് തന്നെ ആശ്ചര്യമാണ്. അതിന് എല്ലാവരോടും നന്ദി ഉണ്ടെന്നും മീന വ്യക്തമാക്കി.

  Read more about: meena
  English summary
  Actress Meena About Her Life After Husband's Demise; Says Daughter Is Stronger Than Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X