മീനയുടെ ഫോട്ടോകോപ്പിപോലെ മകൾ, അന്നയെ കണ്ട സന്തോഷത്തിൽ ബെന്നി, പൂർണിമയ്ക്ക് സർപ്രൈസ് നൽകി അമ്മ!
മാതൃസ്നേഹത്തിന് പകരം വെയ്ക്കാൻ മറ്റൊന്നമില്ല എന്നതാണ് സത്യം. അമ്മയെ സ്നേഹിക്കാനും ആശംസിക്കാനും പ്രത്യേക ഒരു ദിവസം വേണ്ടെങ്കിലും അമ്മമാർക്കായി ലോകമ്പൊടും മാതൃദിനം ആഘോഷിക്കുന്നത് മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലാണ്. 2023 മെയ് 14നാണ് ഈ വർഷത്തെ മാതൃദിനം ആഘോഷിക്കുന്നത്.
തിരക്ക് പിടിച്ച ജീവിതങ്ങൾക്കിടയിൽ അമ്മയെ ഓർക്കാനായി ഇങ്ങനെയൊരു ദിവസമുള്ളത് ഏറെ നല്ലതാണ്. അമ്മമാർക്ക് ഒപ്പമുള്ള ചിത്രങ്ങളും സന്തോഷ നിമിഷങ്ങളുമൊക്കെ പലരും ഈ ദിവസത്തിൽ സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്.
എല്ലാ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ദിനത്തിൽ അമ്മയോട് കൂടെ ഒരു അൽപ്പം സമയം കൂടുതൽ ചിലവഴിക്കുകയോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളോ ചെയ്ത് കൊടുക്കുകയോ ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.
മാതൃദിനത്തോട് അനുബന്ധിച്ച് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എന്റെ അമ്മ സൂപ്പറാ ഷോയുടെ ഏറ്റവും പുതിയ പ്രമോയാണ് ഇപ്പോൾ വൈറലാകുന്നത്. ഷോയിലെ മെന്റേഴ്സായ നടിമാരായ മീനയ്ക്കും വിനയ പ്രസാദിനും പൂർണിമ ഇന്ദ്രജിത്തിനും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിലും കിട്ടിയ സർപ്രൈസ് ഉൾക്കൊള്ളിച്ചുള്ളതാണ് പുതിയ വീഡിയോ.

മാതൃ ദിനത്തിൽ അമ്മ മീനയ്ക്ക് ആശംസകൾ അറിയിക്കാൻ മകളും ബാലതാരവുമായ നൈനിക എത്തിയിരുന്നു. മകളെ കണ്ടതും സന്തോഷം കൊണ്ട് കെട്ടി പിടിക്കുന്ന മീനയെ വീഡിയോയിൽ കാണാം. അമ്മയുടെ ഫോട്ടോ കോപ്പിയാണ് നൈനിക എന്നാണ് ബെന്നി പി നായരമ്പലം പറഞ്ഞത്. മകളെപ്പോലെ തന്നെ മീനയും ബാലതാരമായി അഭിനയിച്ച് തുടങ്ങിയതാണ്.
തെറിയാണ് നൈനിക അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. അടുത്തിടെ മീനയെ കുറിച്ച് വരുന്ന ഫേക്ക് വാർത്തകളിൽ പ്രതിഷേധിച്ച് നൈനിക പ്രതികരിച്ച വീഡിയോ വൈറലായിരുന്നു. അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ വളരെയേറെ അഭിമാനിക്കുന്നുണ്ട്.
അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ മരണശേഷം അമ്മ ഏറെ വിഷാദത്തിലായിരുന്നു. കരയുന്നത് കണ്ടിട്ടുണ്ട്. അതിനിടയിലാണ് വ്യാജ വാർത്തകൾ എത്തുന്നത്. എനിക്ക് വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യസ്ത്രീയാണ്.
അവർക്കും വികാരങ്ങളുണ്ട് എന്നാണ് നൈനിക പറഞ്ഞത്. അന്ന് നിറകണ്ണുകളോടെ മകളുടെ വാക്കുകൾ കേട്ടിരിക്കുന്ന മീനയുടെ വീഡിയോ വൈറലായിരുന്നു. ബെന്നി പി നായരമ്പലത്തിന് സർപ്രൈസ് നൽകാൻ മകളും നടിയുമായ അന്ന ബെന്നാണ് എത്തിയത്.

കുറെ ദിവസമായി അന്നയെ കണ്ടിട്ടെന്നും അന്ന എന്റെ അമ്മ സൂപ്പറാ ഷോയുടെ ഫ്ലോറിൽ വന്നതിൽ സന്തോഷമുണ്ടെന്നുമാണ് ബെന്നി തമാശ കലർത്തി പറഞ്ഞത്. കുമ്പളങി നൈറ്റ്സിലൂടെ അഭിനയത്തിലേക്ക് എത്തിയതാണ് അന്ന. നടി വിനയ പ്രസാദിന് വേണ്ടി മകളാണ് വന്നത്. അമ്മയ്ക്ക് വേണ്ടി മനോഹരമായ നൃത്തവും വിനയ പ്രസാദിന്റെ മകൾ കാഴ്ചവെച്ചു.
നടി പൂർണിമ ഇന്ദ്രജിത്തിന്റെ അമ്മയും സ്പെഷ്യൽ ഗസ്റ്റായി എത്തിയിരുന്നു. ആദ്യമായാണ് പൂർണിമയ്ക്കൊപ്പം അമ്മ ഒരു ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്. പൂർണിമയുടെ സഹോദരി പ്രിയയുടെ വ്ലോഗുകളിൽ അമ്മ ശാന്തി നിറഞ്ഞ് നിൽക്കാറുണ്ട്. പൂർണിമ കുറുമ്പിയായ മകളാണെന്നാണ് അമ്മ പറയുന്നത്.
നന്നായി കുറുമ്പ് കാണിച്ചിരുന്നുവെന്ന് അമ്മ പറയുമ്പോൾ പൂർണിമ അത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അവതാരകയും നടിയുമായ ഗായത്രിയുടെ മകളും മദേഴ്സ് ഡെ സ്പെഷ്യൽ ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മലയാളം ഷോയിൽ മീനയും മകളും സജീവമായി നിൽക്കുന്നതിനെ വീഡിയോ വൈറലായതോടെ പ്രേക്ഷകർ പ്രശംസിച്ചു.


Click it and Unblock the Notifications