നടി മീന എങ്ങനെ ഇത്രയും തടി കുറച്ചു? തടിച്ചി ലുക്കില്‍ നിന്നും മീനയുടെ ഗംഭീര മേക്കോവര്‍ ചിത്രങ്ങള്‍
ചില നടിമാരുടെ മേക്കോവര്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിട്ടുണ്ട്. ഇപ്പോഴിതാ നടി മീനയുടെ പുത്തന്‍ ഫോട്ടോസ് കണ്ടതോടെ അങ്ങനെ ഒരു അവസ്ഥയിലാണ്. വിവാഹശേഷം നല്ലത് പോലെ ശരീരഭാരം വര്‍ദ്ധിച്ച നടി അമ്മ വേഷങ്ങളിലായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഷൈലോക്കിലാണ് അവസാനമായി മീനയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ആ ലുക്കില്‍ നിന്നും ഗംഭീരമൊരു മേക്കോവര്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
തടിച്ചി ലുക്കില്‍ നിന്നും മാറി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് മീന ഇപ്പോള്‍. പഴയ സിനിമകളിലേതിനെക്കാള്‍ ഭംഗിയിലാണ് മീനയെന്നും ഇപ്പോള്‍ കണ്ടാല്‍ 25 വയസുകാരിയുടെ ലുക്ക് ആണെന്നുമൊക്കെ ആരാധകര്‍ കമന്റ് ഇട്ട് കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു മേക്കോവറിന് പിന്നിലെ രഹസ്യമെന്താണെന്നും പലരും അന്വേഷിക്കുന്നുണ്ട്. എന്തായാലും അടുത്ത കാലത്ത് ഇങ്ങനെയൊരു മാറ്റം കൊണ്ട് ഞെട്ടിച്ച മറ്റൊരു നടിയില്ലെന്ന് വേണം പറയാന്‍.

ബാലതാരമായി സിനിമയിലേക്ക് എത്തിയ മീന മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. 2009 ലായിരുന്നു മീനയുടെ വിവാഹം. ഐടി ഉദ്യോഗസ്ഥനായ വിദ്യസാഗര്‍ ആയിരുന്നു ഭര്‍ത്താവ്. ഇരുവര്‍ക്കും നൈനിക എന്നൊരു മകളുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്ത നടി 2013 ല്‍ ദൃശ്യം എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തി.
വീണ്ടും മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ എന്ന സിനിമയിലെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്ന് മകള്‍ നൈനികയും സിനിമയിലേക്ക് എത്തിയിരുന്നു. ഇളയദളപതി വിജയിയുടെ മകളുടെ വേഷത്തില്‍ തമിഴ് ചിത്രത്തിലൂടെയാണ് നൈനിക വെള്ളിത്തിരയിലെത്തുന്നത്.


Click it and Unblock the Notifications