'നൈനിക വിടാതെ ചോദ്യം ചെയ്തു... മിണ്ടാതിരിക്കാൻ പറഞ്ഞിട്ടും കേട്ടില്ല... അവസാനം വിജയ് ബൈക്ക് ഓടിച്ച് കാണിച്ചു'
ബാലതാരമായി തെന്നിന്ത്യൻ സിനിമയിൽ എത്തിയ മീന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും മീന വളർന്നതെല്ലാം തമിഴ്നാട് പെൺകൊടിയായിട്ടാണ്. എന്നിരുന്നാലും മലയാളികളോട് ഒരു പ്രത്യേക സ്നേഹവും അടുപ്പവും മീനയ്ക്കുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായിരുന്നു താരം. ഇപ്പോൾ നായിക വേഷങ്ങളിൽ നിന്നും മാറി ഏറെയും സഹനടി വേഷങ്ങളാണ് മീന ചെയ്യുന്നത്. നാൽപ്പത്തിയേഴുകാരിയായ മീനയുടെ ഭർത്താവ് രണ്ട് വർഷം മുമ്പാണ് മരിച്ചത്.
മകളും അമ്മയും സുഹൃത്തുക്കളുമാണ് ഇപ്പോൾ മീനയുടെ ലോകം. മീനയെപ്പോലെ തന്നെ മകൾ നൈനികയും അഭിനയത്തിലേക്ക് അരങ്ങേറിയിരുന്നു. തെറി, ഭാസ്കർ ദി റാസ്ക്കൽ എന്നിങ്ങനെ രണ്ട് ഹിറ്റ് ചിത്രങ്ങളിലാണ് നൈനിക ബാലതാരമായി അഭിനയിച്ചത്. തെറിയിൽ വിജയിയുടെ മകളുടെ വേഷവും ഭാസ്കർ ദി റാസ്ക്കലിൽ അമല പോളിന്റെ മകളുടെ വേഷവുമാണ് നൈനിക ചെയ്തത്.

അറ്റ്ലി സംവിധാനം ചെയ്ത തെറി വൻ വിജയമായിരുന്നു. ഇപ്പോഴിതാ തെറിയിൽ മകൾ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവം സുഹൃത്തും കൊറിയോഗ്രാഫറുമായ കലാ മാസ്റ്ററിനോട് പങ്കുവെച്ചിരിക്കുകയാണ് മീന. ബിഹൈൻവുഡ്സ് ഐസ് ചാനലിനാണ് ഇരുവരുടെയും ചിറ്റ് ചാറ്റ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വിജയിക്കൊപ്പം ബൈക്കിൽ കയറാൻ നൈനിക മടി കാണിച്ചുവെന്നും അവസാനം തനിക്ക് ഡ്രൈവിങ് അറിയാമെന്ന് വിജയ് ബൈക്ക് ഓടിച്ച് കാണിച്ച് കൊടുത്തശേഷമാണ് നൈനിക സമ്മതിച്ചതെന്നുമാണ് മീന പറയുന്നത്. തെറി ചെയ്യുന്ന സമയത്ത് നൈനികയ്ക്ക് എങ്ങനെ അഭിനയിക്കണമെന്ന് ഞാനായിരുന്നു പഠിപ്പിച്ച് കൊടുത്തിരുന്നത്. അപ്പോഴെല്ലാം അവൾ നന്നായി ചെയ്യും. പക്ഷെ അദ്ദേഹത്തിനൊപ്പം (വിജയി) ചെയ്യുമ്പോൾ ഒന്നും കൃത്യമായി വരാതെ തെറ്റിക്കും. ആ സമയത്ത് വിജയ് ആരാണെന്ന് പോലും നൈനികയ്ക്ക് അറിയില്ലായിരുന്നു.
മാത്രമല്ല ചിത്രത്തിലെ ഒരു ബൈക്ക് സീൻ ഷൂട്ടിന് മുമ്പ് നൈനിക വിജയിയെ ചോദ്യം ചെയ്യുകയാണ്. ബൈക്ക് ഓടിക്കാൻ അറിയുമോ?, ഒരു തവണ ഓടിച്ച് കാണിക്കൂ എന്നൊക്കെ ഇവൾ വിജയിയോട് പറയുന്നുണ്ട്. ഞാൻ മിണ്ടാതിരിക്കാൻ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല. അത് തന്നെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവസാനം വിജയി ബൈക്കെടുത്ത് ഒരു റൗണ്ട് നൈനികയെ ഓടിച്ച് കാണിച്ച് കൊടുത്തു.
ശേഷമാണ് നൈനിക ബൈക്കിൽ കയറിയത് എന്നാണ് രസകരമായ സംഭവം വെളിപ്പെടുത്തി മീന പറഞ്ഞത്. ഇതേ അഭിമുഖത്തിൽ ചെന്നൈയിലുള്ള തന്റെ കേരള സ്റ്റൈൽ വീടിന്റെ വിശേഷങ്ങളും മീന പങ്കിട്ടു. വീട് നിർമ്മിക്കാൻ പ്ലാനിട്ടപ്പോൾ ഒരുപാട് ഓപ്ഷനുകളും ഡ്രോയിങ്സും കാണിച്ചിരുന്നു. അതിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് ഈ കേരള സ്റ്റൈൽ വീടിന്റെ പ്ലാനാണ്. ഗാർഡനിങ് ഇഷ്ടമാണ്.

പക്ഷെ ചെന്നൈയിലെ കാലാവസ്ഥയ്ക്ക് അതൊന്നും നിലനിൽക്കുന്നില്ല. അമ്മയുടെ സൂപ്പർവൈസിങിലാണ് വീടിന്റെ മെയിന്റനൻസ് എല്ലാം നടക്കുന്നത്. ഒരു തവണ മഴ പെയ്തപ്പോൾ ഈ വീട്ടിൽ വെള്ളം കയറി. തെറിയുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. നൈനികയും ഞാനും മാത്രം ഷൂട്ടിങിന് പോകാനായിരുന്നു ആദ്യം പ്ലാൻ.
അമ്മ വെറുതെയിരിക്കുകയല്ലേയെന്ന് കരുതി അമ്മയേയും കൂട്ടി. അല്ലായിരുന്നുവെങ്കിൽ വീട്ടിൽ വെള്ളം കയറിപ്പോൾ ഒറ്റയ്ക്ക് അമ്മ കഷ്ടപ്പെട്ട് പോയേനെ. ഞങ്ങളുടെ രണ്ട് വണ്ടി വരെ വെള്ളത്തിൽ നശിച്ചു. കൂടാതെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ നഷ്ടപ്പെട്ടു.
വീട്ടിൽ ചെറിയ മെയിന്റനൻസെല്ലാം പിന്നീട് ചെയ്യേണ്ടി വന്നുവെന്നും മീന പറഞ്ഞു. അമ്മയാണ് തന്റെ എല്ലാമെന്നും മീന പറയുന്നു. പണം മുഖ്യമായ ഒന്നാണ്. പക്ഷെ ഒരുപാടുണ്ടായാൽ അപകടമാണ്. അമ്മയിപ്പോൾ എന്റെ ഉയിരാണ്.
അമ്മയ്ക്ക് നന്ദി പറഞ്ഞാൽ അത് കുറഞ്ഞുപോകും. ഇപ്പോഴും അമ്മയാണ് എനിക്ക് എല്ലാം. ദ്രോഹങ്ങൾ ആരും അനുഭവിക്കരുതെന്നാണ് എന്റെ ആഗ്രഹം. ഞാൻ വളരെ ഫ്രണ്ട്ലിയാണ്. അതുകൊണ്ട് തന്നെ വളരെ അധികം സുഹൃത്തുക്കൾ എനിക്കുണ്ട്. എല്ലാ നാട്ടിലും സുഹൃത്തുക്കളുണ്ട്. ഞാൻ കണ്ട് ഇൻസ്പെയറായിട്ടുള്ള ഒരു സ്ത്രീ ജയലളിതാമ്മയാണ്. അവർക്ക് എന്നെ വളരെ അധികം ഇഷ്ടമായിരുന്നുവെന്നും മീന പറയുന്നു.


Click it and Unblock the Notifications