എല്ലാവരും ചോദിക്കുന്നത് ലാൽ സാറിനെക്കുറിച്ച്; പക്ഷെ മമ്മൂക്കയുമായി എനിക്കുള്ള സൗഹൃദം; മീന പറയുന്നു
അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ സമ്മാനിച്ച നടിയാണ് മീന. മലയാളത്തിൽ സൂപ്പർഹിറ്റായ ഒന്നിലേറെ സിനിമകളിൽ മീന അഭിനയിച്ചു. ബാല താരമായെത്തിയ മീന 40 വർഷമായി സിനിമാ രംഗത്ത് തുടരുന്നു. സമാകാലീനരായ മിക്ക നടിമാർക്കും കരിയർ ഗ്രാഫിൽ ഇടിവ് സംഭവിക്കുകയോ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങുകയോ ചെയ്തെങ്കിൽ മീനയ്ക്ക് അങ്ങനെ സംഭവിച്ചില്ല. ഇന്നും അഭിനയ പ്രാധാന്യമുള്ള സിനിമകൾ മീനയെ തേടിയെത്തുന്നു.
വിവാഹ ശേഷം ഇടവേളയെടുത്ത മീനയ്ക്ക് തിരിച്ച് വരവിൽ ഒന്നിലേറെ ഹിറ്റ് സിനിമകൾ മലയാളത്തിൽ നിന്ന് ലഭിച്ചു. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ മീനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ അന്നും ഇന്നും മോഹൻലാലാണ്. ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. വർണപകിട്ട് എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

പിന്നീട് ഈ കോബോ തുടരെ പ്രേക്ഷകർക്ക് മുന്നിലെത്തി. ഉദയനാണ് താരം, ചന്ദ്രോത്സവം, നാട്ടുരാജാവ്, ദൃശ്യം തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ശോഭനയ്ക്ക് ശേഷം വന്ന മോഹൻലാലിന്റെ ഏറ്റവും മികച്ച നായിക മീനയാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. മോഹൻലാലിനെ പോലെ മമ്മൂട്ടിക്കൊപ്പവം നിരവധി സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്. രണ്ട് താരങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീന.
കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. മോഹൻലാലുമായുള്ള ഓൺസ്ക്രീൻ കെമിസ്ട്രിയെക്കുറിച്ച് നടി സംസാരിച്ചു. എല്ലാവരും ഞങ്ങളെക്കുറിച്ച് ചോദിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾ സാധാരണ പോലെയാണ്. പക്ഷെ ഞങ്ങൾ ചെയ്യുന്നത് പ്രേക്ഷകർക്ക് അത്രയും ഇംപാക്ട് നൽകുന്നത് നല്ല കാര്യമാണ്. അതെങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു. നല്ല സുഹൃത്തുക്കളാണ്. വർണപകിട്ട് എന്ന സിനിമയ്ക്ക് മുമ്പ് ഒരു പരസ്യത്തിന് വേണ്ടി പോയിരുന്നു. പ്രിയനാണ് അത് ഷൂട്ട് ചെയ്തത്.

ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത് അന്നാണ്. അതിന് ശേഷം വർണപകിട്ടിൽ ഒരുമിച്ച് അഭിനയിച്ചെന്നും മീന ചൂണ്ടിക്കാട്ടി. മമ്മൂട്ടിയെക്കുറിച്ചും മീന സംസാരിച്ചു. ഇവിടെ വന്ന എല്ലാവരും എന്റെയും ലാൽ സാറിന്റെയും കെമിസ്ട്രിയെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ മമ്മൂക്കയുമായും എനിക്ക് വളരെ നല്ല സൗഹൃദമുണ്ട്. സൗഹൃദം തുടങ്ങുന്നത് രാക്ഷസ രാജാവ് എന്ന സിനിമയോടെയാണെന്നും മീന വ്യക്തമാക്കി.
പുതിയ ചിത്രം ആനന്ദപുരം ഡയറീസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് മീന. ഏറെ നാളുകൾക്ക് ശേഷം നടി അഭിനയിച്ച സിനിമയാണിത്. ഭ ർത്താവ് വിദ്യാസാഗറിന്റെ മരണമുണ്ടാക്കിയ ആഘാതത്തെ മറി കടന്ന് മുന്നോട്ട് നീങ്ങുകയാണ് മീന. നൈനിക എന്നാണ് മീനയുടെ മകളുടെ പേര്. തെറി എന്ന സിനിമയിൽ ബാലതാരമായി നൈനിക അഭിനയിച്ചിട്ടുണ്ട്.
നൈനിക ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധ നൽകുന്നതെന്നും. പഠനത്തിന് ശേഷം ആഗ്രഹമുണ്ടെങ്കിൽ അവൾ സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്നുമാണ് മീന പറയുന്നു. മീനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











