'പാട്ടുകളില്‍ ഗ്ലാമര്‍ വേഷം ചെയ്താണ് തുടക്കം, പ്രായമുള്ള നടന്മാര്‍ക്കൊപ്പം മാത്രമാണ് അഭിനയിച്ചത്'; മീന

കണ്ടാല്‍ മലയാളിയല്ലെന്ന് ആരും പറയാത്ത, നിരവധി സിനിമകളിലൂടെ മലയാളികളെ ത്രസിപ്പിച്ച നടിയാണ് മീന. ബാലതാരമായി വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയ നടി ഇന്നും സിനിമയില്‍ സജീവമാണ്. മീനയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട താര ജോഡി രജിനികാന്താണ്. എന്നാല്‍ രജിനികാന്തിന്റെ മകളായി രണ്ട് സിനിമകളില്‍ ബാലതാരമായി വേഷമിട്ട നടി കൂടിയാണ് മീന.

മീന മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ചിട്ടുള്ളത് മോഹന്‍ലാലിനൊപ്പമാണ്. മനസറിയാതെ, വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്‌മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, ദൃശ്യം 2, ബ്രോ ഡാഡി തുടങ്ങി പത്തോളം സിനിമകളില്‍ മോഹന്‍ലാലിന്റെ നായികകായി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മമ്മൂട്ടിക്കും ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പവും മീന നായികയായി എത്തി.

meena

തമിഴിലും നടി രജിനികാന്ത്, കമല്‍ ഹാസന്‍, അര്‍ജുന്‍ തുടങ്ങി സീനിയര്‍ ആയ നടന്മാര്‍ക്കൊപ്പം തന്നെയായിരുന്നു. ഒരു കാലത്ത് ഗ്ലാമര്‍ വേഷവും നടി ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ ചെയ്ത ഗ്ലാമര്‍ വേഷത്തെക്കുറിച്ച് അമൃത ടിവിയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ നടി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സ്‌നേഹപൂര്‍വ്വം രോഹിണി എന്ന പരിപാടിയിലാണ് നടി അതിഥിയായി എത്തിയിരുന്നത്. ഈ പരിപാടിയില്‍ മീന തനിക്ക് എന്തുകൊണ്ട് എപ്പോഴും വളരെ സീനിയര്‍ ആയ, പ്രായമുള്ള നടന്മാര്‍ക്കൊപ്പം മാത്രം അഭിനയിക്കാനുള്ള സഹാചര്യങ്ങള്‍ കിട്ടിയെന്നും വിശദീകരിക്കുന്നുണ്ട്. സിനിമയെ വളരെ സീരിയസ് ആയിട്ട് തന്നെയാണ് താന്‍ ഇപ്പോഴും കാണുന്നതെന്നും മീന പറഞ്ഞു.

'എനിക്ക് രണ്ട് തരം റോളുകളും ചെയ്യാന്‍ ഇഷ്ടമാണ്. അതായത് കാരക്ടര്‍ റോളും ഗ്ലാമര്‍ റോളും ചെയ്യാന്‍ സാധിക്കുമായിരുന്നു. തമിഴിലെ എന്റെ ആദ്യത്തെ ഹിറ്റ് ചിത്രം 'എന്‍ രാസാവിന്‍ മനസിലേ' ആയിരുന്നു. അതില്‍ വളരെ സാധാരണമായ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ കാരക്ടര്‍ ആയിരുന്നു. നന്നായി അഭിനയിക്കാന്‍ സ്‌കോപ്പ് ഉള്ള കാരക്ടര്‍ ആയിരുന്നു അത്,' മീന പറഞ്ഞു.

അത് കഴിഞ്ഞ് അടുത്ത് വന്ന ചിത്രം യജമാന്‍ ആയിരുന്നു. അതിലും അഭിനയിക്കാന്‍ സ്‌കോപ് ഉണ്ടായിരുന്ന ചിത്രമാണ്. തുടക്കത്തില്‍ അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ലഭിച്ചത്. പക്ഷെ പിന്നെ ചില സിനിമകളിലൊക്കെ പാട്ടുകളില്‍ ഒക്കെ ഗ്ലാമര്‍ ഡ്രസുകള്‍ തന്നിട്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. ചെയ്യണമായിരുന്നു ആ സമയത്തെന്നും മീന പറയുന്നു.

'പക്ഷെ അന്നത്തെ ഗ്ലാമര്‍ എന്ന് പറഞ്ഞാലും ഭയങ്കര മോശമായ രീതിയിലോ വള്‍ഗര്‍ ആയ രീതിയിലോ ഒന്നും ആയിരുന്നില്ല. സിനിമ ഫീല്‍ഡില്‍ എല്ലാ ദിവസവും കോമ്പറ്റീഷന്‍ ആണ്. എന്നും എന്ന നിലയില്‍ പുതിയാ ആളുകള്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ എന്നും നമ്മള്‍ നമ്മളെ മികച്ചതാക്കുകയും സ്വയം പ്രൂവ് ചെയ്യുകയും ഒക്കെ ചെയ്യേണ്ടതുണ്ട്,' മീന പറഞ്ഞു.

അങ്ങനെ ഒരു മത്സരം നടക്കുന്ന സ്ഥലത്ത് നിങ്ങള്‍ നിങ്ങളുടെ ശരീരവും രൂപവും ശ്രദ്ധിക്കണം, ചെയ്യുന്ന എല്ലാ സീനുകളും ശ്രദ്ധിച്ചുവേണം ചെയ്യാന്‍. അതുപോലെ തന്നെ കാരക്ടറുകളും നല്ലത് നോക്കി തെരഞ്ഞെടുക്കാന്‍ സാധിക്കണം. കാരണം വരുന്ന എല്ലാ സിനിമകളും കമ്മിറ്റ് ചെയ്തിട്ട് കാര്യമില്ല. ചില സീനുകളിലൊക്കെ മേക്ക് അപ്പ് ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്.

meena

ചില വളരെ ഇമോഷണല്‍ ആയ സീനുകൡ, മേക്ക് അപ്പ് ആവശ്യമില്ലാത്ത സീനുകളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ മേക്ക് അപ്പ് ഇല്ലാതെ ഒരു മുഴുനീള കഥാപാത്രം ചെയ്തത് ചന്ദ്രോത്സവത്തിലാണ്. ഞാന്‍ ഹീറോയിന്‍ ആയി വരുന്ന സമയത്ത് എനിക്ക് വേറെ ചോയിസ് ഉണ്ടായിരുന്നില്ല. അന്ന് വേറെ ചെറുപ്പക്കാരായ നടന്മാര്‍ ഒന്നും അധികം ഉണ്ടായിരുന്നില്ലെന്നും മീന പറയുന്നു.

എല്ലാം വലിയ വലിയ താരങ്ങള്‍ ഒക്കെ ആയിരുന്നു. ഞാന്‍ എന്നെ തന്നെ ഒന്ന് എസ്റ്റാബ്ലിഷ് ചെയ്യുന്ന സമയത്താണ് അങ്ങനെ കുറേ ഹീറോകള്‍ വരുന്നത്. പക്ഷെ അവരൊക്കെ എന്തിനാണ് അങ്ങനെ വലിയ ഒരു ഹീറോയിന്‍ ആയി കണ്ടതെന്ന് അറിയില്ലെന്നും മീന പറയുന്നു. വലിയ നടന്മാര്‍ക്ക് മാത്രമേ അഭിനയിച്ചാല്‍ സെറ്റ് ആകൂ എന്ന ഒരു ഇമേജ് തനിക്ക് പൊതുവില്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു എന്നും മീന പറയുന്നു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X