For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിനരികിലേക്ക് മീനയെത്തി, 7 മാസത്തിന് ശേഷമുള്ള യാത്രയെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ

  |

  7 വര്‍ഷത്തിന് ശേഷം ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരെല്ലാം അക്ഷമയോടെയായിരുന്നു ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ നേരത്തെയും കേട്ടിരുന്നുവെങ്കിലും അടുത്തിടെയായിരുന്നും സംവിധായകനും സംഘവും ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  കൊവിഡ് പ്രതിസന്ധി തുടങ്ങിയതോടെയായിരുന്നു സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിന് മുന്‍പ് തന്നെ റിലീസുകളും നിര്‍ത്തിവെച്ചിരുന്നു. തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമാമേഖല നിശ്ചലമാവുകയായിരുന്നു. നിലവിലെ നിബന്ധനകള്‍ പാലിച്ചാണ് ദൃശ്യം 2ന്റെ ചിത്രീകരണം നടത്തുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരേ സ്ഥലത്താണ് താമസിക്കുന്നത്. പുറത്തുനിന്ന് വരുന്നവരെ കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂയെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ദൃശ്യം ലൊക്കേഷനിലേക്കുള്ള യാത്രയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മീന.

  ജോര്‍ജ് കുട്ടിയും കുടുംബവും

  ജോര്‍ജ് കുട്ടിയും കുടുംബവും

  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ ജോര്‍ജ് കുട്ടിക്ക് എന്ത് സംഭവിച്ചുവെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 7 വര്‍ഷത്തിന് ശേഷം ജോര്‍ജ് കുട്ടിയും സംഘവും എത്തുന്നതില്‍ ആരാധകരും ആകാംക്ഷയിലാണ്. തികച്ചും വ്യത്യസ്തമായാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. കുടുംബകഥയാണ് ഇത്തവണത്തേത്. സസ്‌പെന്‍സ് ക്രൈം ചിത്രമായിരുന്നു ആദ്യം വന്നത്. റിയലിസ്റ്റിക് എന്റര്‍ടൈനറായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

  ഭാഗ്യലൊക്കേഷന്‍

  ഭാഗ്യലൊക്കേഷന്‍

  ദൃശ്യം ചിത്രീകരിച്ചതോടെയായിരുന്നു തൊടുപുഴയിലെ ആ വീടും വൈറലായി മാറിയത്. ജോര്‍ജ് കുട്ടിയുടെ വീടും പുരയിടവുമൊക്കെ മോടി പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍ എന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. 7 വര്‍ഷത്തിന് ശേഷമുള്ള മാറ്റങ്ങള്‍ വീട്ടിലും പ്രകടമാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായതോടെയാണ് ജോര്‍ജ് കുട്ടി നിരവധി മാറങ്ങള്‍ നടത്തിയിരുന്നു. ദൃശ്യം വിജയമായി മാറിയതോടെയായിരുന്നു ചിത്രം തമിഴിലേക്ക് മൊഴി മാറ്റിയത്. തമിഴ് പതിപ്പിന്റെ ചിത്രീകരണവും ഇതേ വീട്ടില്‍ വെച്ചായിരുന്നു.

   മീനയും മോഹന്‍ലാലും

  മീനയും മോഹന്‍ലാലും

  മോഹന്‍ലാലും മീനയും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. ലൊക്കേഷനിലേക്കെത്തിയതിനെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍ നേരത്തെ എത്തിയിരുന്നു.അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

  ഇപ്പോഴത്തെ അവസ്ഥ

  ഇപ്പോഴത്തെ അവസ്ഥ

  സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുമ്പോൾ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര. ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോൾ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതിൽ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം. ചൂടും ഭാരവും കൂടുതൽ. നമ്മൾ എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും.

  ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam
  നന്ദി പറഞ്ഞാല്‍ മതിയാവില്ല

  നന്ദി പറഞ്ഞാല്‍ മതിയാവില്ല

  മുഖം പോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളിൽ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.

  English summary
  Actress Meena reveals about her travelling experience to Drishyam 2 location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X