മീന ഇത്രയും പഠിച്ചോ!; തിരക്കിനിടയിലും എങ്ങനെയിത് സാധിച്ചു; വിദ്യാഭ്യാസ യോഗ്യതയെന്തെന്ന് വ്യക്തമാക്കി നടി
അന്നും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച മീന ഒരുകാലത്തെ ഭാഗ്യ താരമായിരുന്നു. ഇന്നും മീനയ്ക്ക് തന്റേതായ സ്ഥാനം സിനിമാ ലോകത്തുണ്ട്. മീനയുടെ മകൾ നൈനികയും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ തെറി എന്ന ചിത്രത്തിലാണ് നൈനിക ആദ്യമായി അഭിനയിച്ചത്. മകളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീന.
മകളിപ്പോൾ എട്ടാം ക്ലാസിൽ നിന്ന് ഒമ്പതാം ക്ലാസിലേക്ക് കടക്കുന്നു. അവളിപ്പോൾ സംഗീതത്തിൽ താൽപര്യം കാണിക്കുന്നു. ഒരുപാട് റീലുകൾ കാണും. പക്ഷെ ചെയ്യില്ല. മുമ്പ് എന്നെ ഒറ്റയ്ക്ക് ഫോട്ടോ എടുക്കാൻ അവൾ വിടില്ലായിരുന്നു. എപ്പോൾ ഫോട്ടോ എടുത്താലും എനിക്കൊപ്പം വന്ന് ഒട്ടി നിൽക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഫോട്ടോയ്ക്ക് വിളിച്ചാൽ പോലും വരില്ല. എന്തുകൊണ്ടോ അവൾക്കിപ്പോൾ അത് കംഫർട്ടബിൾ അല്ലെന്ന് മീന പറയുന്നു. തെറി എന്ന സിനിമയ്ക്ക് ശേഷം കുറച്ച് വർഷം അവൾക്ക് സിനിമകളോട് താൽപര്യമുണ്ടായിരുന്നു.

ഭാസ്കർ ഒരു റാസ്കൽ എന്ന സിനിമ ചെയ്തു. മലയാളത്തിൽ രണ്ട് സിനിമ ചെയ്തു. അവൾ വളരെ ചെറുപ്പമാണ്, ക്യാരക്ടറിന് ചേരില്ല എന്ന് പറഞ്ഞ് ആ സിനിമ ചെയ്തില്ല. അവൾ തിരിച്ച് സിനിമയിലേക്ക് വരുമോ എന്നറിയില്ല. ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. ഇപ്പോൾ പാട്ടിലാണ് താൽപര്യം. താൽപര്യമുണ്ടെങ്കിൽ തീർച്ചയായും അവളെ സിനിമ ചെയ്യാൻ അനുവദിക്കും. കാരണം സിനിമ തനിക്ക് ഒരുപാട് തന്നിട്ടുണ്ടെന്നും മീന വ്യക്തമാക്കി.
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് മീന. എന്നാൽ ഇത് പഠനത്തെ ബാധിക്കാതിരിക്കാൻ മീന ശ്രദ്ധിച്ചു. താൻ ഹിസ്റ്ററിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് മീന അഭിമുഖത്തിൽ പറയുന്നുണ്ട്. എട്ടാം ക്ലാസോടെ സ്കൂൾ പഠനം നിർത്തി. അപ്പോഴേക്കും നായികയായി. പഠനം നിന്ന് പോയതിൽ അമ്മയ്ക്ക് വളരെ വിഷമം തോന്നി. പ്രെവെെറ്റായി പഠിക്കാമെന്ന് പിന്നീട് അറിഞ്ഞു. കുറേ വർഷം കഴിഞ്ഞ് ബിഎ ചെയ്തു. അതിന് ശേഷം എംഎ ഹിസ്റ്ററി ചെയ്തു. പഠിപ്പും അഭിനയവും ബാലൻസ് ചെയ്യുന്നത് വളരെ കഷ്ടമായിരുന്നെന്നും മീന ഓർത്തു.

ബാലതാരമായി വന്നതിനാൽ സാധാരണപോലെയുള്ള ടീനേജ് കാലം ലഭിക്കാത്തതിനെക്കുറിച്ചും മീന സംസാരിച്ചു. ടീനേജിൽ ഇതെല്ലാം ചെയ്യാം എന്നൊന്നും അന്ന് അറിയില്ല. ജീവിതം എങ്ങനെയാണ്, എല്ലാവരും എങ്ങനെയാണ് എന്നൊന്നും അറിയില്ല. നായികയായി വന്നപ്പോൾ വർക്ക് മാത്രമായിരുന്നു ശ്രദ്ധ. ഡയലോഗിലും എക്സപ്രഷനിലും ശ്രദ്ധ കൊടുക്കണം, മറ്റ് സിനിമകൾ കണ്ട് അവർ അഭിനയിക്കുന്നത് നോക്കണം എന്നൊക്കെ അമ്മ പറഞ്ഞ് കൊണ്ടിരിക്കും.
അതൊരു ലേണിംഗ് പ്രോസസായിരുന്നു. മറ്റൊന്നിലേക്കും ശ്രദ്ധ പോയില്ല. എങ്ങനെ ഡ്രസ് ചെയ്യണം, എങ്ങനെ ഭംഗിയായിരിക്കണം, എന്ത് നമുക്ക് ചേരും, ഫോട്ടോയെടുക്കുമ്പോൾ ഏത് ആംഗിൾ നന്നായിരിക്കും എന്നിങ്ങനെ എല്ലാം ഒരു പാഠമായിരുന്നു. ആ കാലഘട്ടം ഏറെ നീണ്ടു നിന്നു. അതിനാൽ ഒന്നിലും അന്ന് നഷ്ടബോധം തോന്നിയിട്ടില്ലെന്നും മീന വ്യക്തമാക്കി.


Click it and Unblock the Notifications