For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീന വീണ്ടും വിവാഹിതയാകാൻ പോകുന്നു?, വൈറലാകുന്ന റൂമറിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത് രേണുക!

  |

  മലയാളികളുടെ പ്രിയ താരം മീന വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നുള്ള റിപ്പോർട്ടുകൾ നിരവധി അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  താരം തന്റെ മകൾക്ക് വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വിജയ് ചിത്രം തെറിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നൈനിക വിദ്യാസാഗറാണ് മീനയുടെ മകൾ.

  Also Read: 'നമ്മൾ എതിർത്താലും അവൾ അവനെ കെട്ടുമായിരുന്നു'; മഞ്ജിമയുടെ വിവാഹത്തെ കുറിച്ച് അച്ഛൻ വിപിൻ മോഹൻ

  മീന വിവാഹത്തിന് സമ്മതം അറിയിച്ചുവെന്ന് വരെ വാർത്തകൾ വന്നിരുന്നു. വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാലിത് അഭ്യൂഹമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

  ഇത്രയേറെ ​ഗോസിപ്പു​കൾ പ്രചരിച്ചിട്ടും മീനയോ സുഹൃത്തുക്കളോ കുടുംബമോ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നില്ല. മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ ഈ വർഷം ജൂണിലാണ് അന്തരിച്ചത്.

  ശ്വാസകോശ രോ​ഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാഗർ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അന്തരിച്ചത്. കോവിഡാനന്തര ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.

  ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാ​ഗർ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചത് ആരോ​ഗ്യസ്ഥിതി വഷളായി. ഭർത്താവ് മരിച്ച ദുഖത്തിൽ നിന്ന് കരകയറുന്ന താരം ഇപ്പോൾ സിനിമ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്.

  ഇപ്പോഴിത മീനയുടെ രണ്ടാം വിവാഹ​വുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ എത്രത്തോളം സത്യമുണ്ടെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സംരംഭകയും മീനയുടെ ഉറ്റ ചങ്ങാതിയുമായ രേണുക.

  മീന തന്റെ ലക്കി ചാമാണെന്നും ജീവിതത്തിലെ തിരക്കുകൾക്കിടയിൽ താനോ തന്റെ കൂട്ടുകാരോ ഇത്തരം ​ഗോസിപ്പുകൾക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും രേണുക തമിഴ് യുട്യൂബ് ചാനലായ ലിറ്റിൽ‌ ടോക്ക്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

  Also Read: 'പുകവലിക്കൊപ്പം മദ്യപാനം, ശ്രീനി ചേട്ടനൊക്കെ സ്വയം പീഡിപ്പിച്ച് നശിച്ചു, നല്ല മനുഷ്യനാണ്'; ശാന്തിവിള ദിനേശ്

  'മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡ്വൈസ് ചെയ്യുന്നത് മീനയാണ്. അവൾ എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്.'

  'ഞങ്ങൾ നല്ല ഒരുപാട് സമയങ്ങളിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന റൂമർ വന്നത് ഞാൻ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകൾ ശ്രദ്ധിക്കാത്തത്' രേണുക പറഞ്ഞു.

  ഭർത്താവിന്റെ വിയോഗ വേദനയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നുമാണ് മീന രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ പ്രതികരിച്ചത്. 2009ലായിരുന്നു മീനയുടേയും വിദ്യാസാ​ഗറിന്റേയും വിവാഹം നടന്നത്.

  ഓഗസ്റ്റിൽ മീന തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നോട്ട് വന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ജീവൻ രക്ഷിക്കാനുള്ള ഏറ്റവും ഉദാത്തമായ മാർ​ഗങ്ങളിലൊന്നാണ് അവയവദാനമെന്നും വിട്ടുമാറാത്ത രോഗത്തോട് മല്ലിടുന്ന പലർക്കും ഇതൊരു അനുഗ്രഹമാണെന്നും താരം പറഞ്ഞിരുന്നു. ഒരു ​​ദാതാവിന് എട്ട് ജീവൻ രക്ഷിക്കാൻ കഴിയുമെന്നും മീന എഴുതിയിരുന്നു.

  ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് താരം എത്തുന്നത്. തമിഴിൽ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോൾ.

  പൃഥിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ബ്രോ ഡാഡിയാണ് മീനയുടേതായി അവസാനം റിലീസ് ചെയ്ത മലയാളം ചിത്രം.

  ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമായിരുന്നു ബ്രോ ഡാഡി. കല്യാണി പ്രിയദർശനായിരുന്നു ചിത്രത്തിൽ നായിക.

  Read more about: meena
  English summary
  Actress Meena's Second Marriage, Friend Renuka Reacted To Gossips-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X