മോഹന്‍ലാലിന്റെ ഭാഗ്യ നായിക! ലാലേട്ടനൊപ്പം ആദ്യമായി അഭിനയിച്ചപ്പോള്‍, ചിത്രം പങ്കുവെച്ച് നടി മീന
മോഹന്‍ലാലിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ് മീന. വര്‍ണ പകിട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഒത്തിരി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ആദ്യമായി അഭിനയിച്ച സിനിമയില്‍ നിന്നുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് മീന.
വര്‍ണപകിട്ടിലെ സണ്ണി പാലമറ്റമായിരിക്കുന്ന മോഹന്‍ലാലും സാന്ദ്രയായി അഭിനയിച്ച മീനയുമാണ് ചിത്രത്തിലുള്ളത്. കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനൊപ്പമുള്ള ആദ്യ സിനിമയാണെന്നും മീന സൂചിപ്പിച്ചിരുന്നു.

വര്‍ണപകിട്ടിന് ശേഷം ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം, മിസ്റ്റര്‍ ബ്രഹ്മാചരി, നാട്ടുരാജാവ്, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എന്നിങ്ങനെ ഒട്ടനവധി സിനിമകളിലാണ് മോഹന്‍ലാലും മീനയും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്നത്.
അവസാനമെത്തിയ ദൃശ്യവും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും ബോക്‌സോഫീസിലെ ഏറ്റവും വലിയ ചിത്രമായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ ഇനിയും സിനിമകള്‍ വരുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യക്തമായിരുന്നില്ല. നിലവില്‍ രജനികാന്തിനൊപ്പം തലൈവര്‍ 168 എന്ന സിനിമയില്‍ നായികയായി മീന അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











