എനിക്ക് വിധിച്ചതാണിതെന്ന് ജീവിതത്തിൽ നടന്ന കാര്യങ്ങളിൽ നിന്ന് മനസിലാക്കുന്നു: മീന

താൻ സിനിമാലോകത്തേക്ക് വരാൻ വിധിക്കപ്പെട്ടയാളാണെന്ന് തിരിച്ചറിയുന്നെന്ന് നടി മീന.അനു​ഗ്രഹിക്കപ്പെട്ടത് പോലെ എനിക്ക് തോന്നുന്നു. ആദ്യമൊക്കെ ഒരു കരിയർ പോലെ മാത്രമാണ് സിനിമാന രം​ഗത്തെ കണ്ടത്. ഇതിന് ശേഷം വിവാഹം ചെയ്ത് സെറ്റിൽഡൗൺ ചെയ്യും എന്ന ചിന്തയായിരുന്നു. പിന്നെ ഇതാണ് എന്റെ വിധിയെന്ന് മനസിലാക്കി. ഞാൻ ഇതിന് വേണ്ടിയാണ് ജനിച്ചതെന്ന് ഇപ്പോൾ തോന്നുന്നു. തുടരെ നടക്കുന്ന കാര്യങ്ങൾ ഞാൻ കാണുന്നു. കല്യാണം കഴിഞ്ഞ് കുട്ടിയായി അതിന് ശേഷവും നായികയായി അഭിനയിക്കുമെന്നോ ദൃശ്യം ഒന്നും രണ്ടും മൂന്നും ഭാ​ഗങ്ങൾ വരുമെന്നോ ഞാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മീന പറയുന്നു.

മസാലപടങ്ങളിലൂടെ സിനിമയിലേക്ക്, ഇന്ന് കുടുംബിനി; അവൻ എന്റെ സ്വാമി, ഞാനാണ് പൊസസീവ്; ഭർത്താവിനൊപ്പം നടി നമിത!
മസാലപടങ്ങളിലൂടെ സിനിമയിലേക്ക്, ഇന്ന് കുടുംബിനി; അവൻ എന്റെ സ്വാമി, ഞാനാണ് പൊസസീവ്; ഭർത്താവിനൊപ്പം നടി നമിത!

സിനിമാ രം​ഗത്ത് തനിക്ക് നല്ല അനുഭവങ്ങളാണ് സഹപ്രവർത്തകരിൽ നിന്നുമുണ്ടായതെന്നും മീന പറയുന്നു. അണിയറപ്രവർത്തകരും കോ സ്റ്റാർസുമെല്ലാം വളരെ പ്രൊഫഷണലും ഫ്രണ്ട്ലിയും ആയിരുന്നു. പലരും അനുഭവങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ എനിക്കങ്ങനെ ഉണ്ടായിട്ടില്ല. എന്നെ കുട്ടിക്കാലം മുതൽ കാണുന്നതിനാൽ നമ്മളുടെ പെൺകുട്ടി എന്നൊരു സ്നേഹം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് ആർക്കൊപ്പം അഭിനയിച്ചോ വളർന്നപ്പോഴും അവർക്കൊപ്പം അഭിനയിച്ചു. അവരിലൊരാളാണ് എന്ന രീതിയിലായിരുന്നു തന്നെ പരി​ഗണിച്ചതെന്നും മീന പറയുന്നു.

Actress Meena

കരിയറിലെ തിരക്ക് പിടിച്ച നാളുകളെക്കുറിച്ചും മീന സംസാരിച്ചു. മുഴുവൻ സമയവും ഓട്ടമായിരുന്നു. ഭക്ഷണം കഴിക്കലും ഉറക്കവുമെല്ലാം യാത്രയ്ക്കിടയിലായിരിക്കും. കാലിൽ ചക്രം കെട്ടിയത് പോലെയായിരുന്നു. ബർത്ത്‍ഡേ പാർട്ടികൾ, ഫെസ്റ്റിവലുകൾ എന്നിവയെല്ലാം ഞാൻ ഏത് സെറ്റിലാണോ അവിടെ വെച്ച് ആഘോഷിക്കും. അതിനായി ഒരു സമയമെടുത്ത് വീട്ടുകാരോ‌ടും സുഹൃത്തുക്കളോടുമാെപ്പം ആഘോഷിച്ചിട്ടില്ലെന്നും മീന പറയുന്നു.

ഒരു ദീപാവലി പോലും വീട്ടിൽ ആഘോഷിക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം എനിക്കുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ ഇക്കാര്യം പറഞ്ഞ് പരാതിപ്പെടുമായിരുന്നു. അമ്മ എന്നെ സമാധാനിപ്പിച്ചു. നീ നോക്കൂ, ഓരോ തവണയും ഓരോ യൂണിറ്റിലാണ് നീ. പുതിയ ആളുകൾ. ഇങ്ങനെ ആർക്ക് സാധിക്കും. അങ്ങനെ ഞാൻ മനസിലാക്കി. പിന്നെ തന്റെ തിരക്കുകൾ ആസ്വദിച്ചെന്നും മീന പറയുന്നു.

തന്നെക്കുറിച്ച് വരുന്ന ​ഗോസിപ്പിലെ അതൃപ്തിയും മീന അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. താൻ രണ്ടാമത് വിവാഹിതയാകുന്നെന്ന് പ്രചരിക്കുന്നു. തെറ്റായ പ്രചരണമാണിത്. താൻ സിം​ഗിളായത് കൊണ്ടും സെലിബ്രിറ്റി ആയത് കൊണ്ടും പലരും അത് മുതലെടുത്ത് അനാവശ്യമായ കാര്യങ്ങൾ എഴുതുന്നെന്നും മീന പറഞ്ഞു. ജീവിതത്തിൽ മീനയെ ഏറെ വിഷമിപ്പിച്ചത് ഭർത്താവ് വിദ്യാ സാ​ഗറിന്റെ അപ്രതീക്ഷിത മരണമാണ്.

ശ്വാസകോശത്തിൽ അണുബാധ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു വിദ്യാസ​ഗറിന്റെ മരണം. തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ നടിക്കായി. ഷോകളും സിനിമകളും മറ്റുമായി കരിയറിലെ തിരക്കുകളിലാണ് മീന ഇന്ന്. വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായത് അമ്മയുടെയും മകളുടെയും ഒപ്പം സുഹൃത്തുക്കളുടെയും സാന്നിധ്യമാണ്. ദൃശ്യം 3 ആണ് മലയാളത്തിൽ മീനയുടെ വരാനിരിക്കുന്ന സിനിമ. ഏപ്രിൽ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X