എത്ര രൂപയാകും, എനിക്ക് വേണ്ട..., മകൾ പറഞ്ഞത് കേട്ട് ആശ്ചര്യമായി; എനിക്കാ ചിന്തയില്ല: മീന

മകൾ നെെനികയാണ് നടി മീനയുടെ ഇന്നത്തെ ലോകം. എന്തിനും ഒപ്പം മീനയുടെ അമ്മ രാജ മല്ലികയുമുണ്ട്. മീനയെ താരറാണിയാക്കി മാറ്റിയതിൽ വലിയ പങ്ക് രാജ മല്ലികയ്ക്കുണ്ട്. അമ്മയില്ലായിരുന്നെങ്കിൽ ഈ നേ‌ട്ടങ്ങൾ സാധിക്കില്ലായിരുന്നെന്ന് മീന പറയാറുമുണ്ട്. ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം മീനയെ ഉലച്ചിരുന്നു. ഇന്ന് വിഷമഘട്ടം മറികടന്ന് മുന്നോട്ട് നീങ്ങുകയാണ് മീന. മകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവാണ് തന്റെ മകളെന്ന് മീന പറയുന്നു. റായൻ മിഥുനുമായുള്ള അഭിമുഖത്തിലാണ് മീന മനസ് തുറന്നത്.

കഴിഞ്ഞ ദിവസം ഞങ്ങളൊരിടത്ത് പോയി. അവൾക്കൊരു സാധനം വാങ്ങാൻ നോക്കുകയായിരുന്നു ഞാൻ. എത്ര രൂപയാകും എന്ന് അവൾ ചോദിച്ചു. വില പറഞ്ഞപ്പോൾ കുറച്ച് നേരം ചിന്തിച്ച ശേഷം എനിക്കിത് വേണമെന്ന് തോന്നുന്നില്ല, വില വളരെ കൂടുതലാണെന്ന് പറഞ്ഞു. ഞാൻ ആശ്ചര്യയായി. അങ്ങനെ ചിന്തിക്കുന്നത് നല്ലതാണ്, പക്ഷെ നിനക്കത് വേണമെങ്കിൽ വാങ്ങിക്കോ, എനിക്ക് വാങ്ങിത്തരാനാകുമെന്ന് ഞാൻ പറഞ്ഞു. വേണ്ട അമ്മേ, ഞാനൊരുപാട് അത് ഉപയോ​ഗിക്കുമെന്ന് തോന്നുന്നില്ല, അത്രയും പണം കൊടുത്ത് വാങ്ങേണ്ടതില്ലെന്ന് അവൾ മറുപടി നൽകി.

Actress Meena s Daughter

എനിക്കിപ്പോഴും ആ ചിന്ത വന്നിട്ടില്ല, മകൾക്ക് വന്നല്ലോ എന്ന് തോന്നി. പണം സേവ് ചെയ്യുന്നതിനെക്കുറിച്ചുള്ള റീലുകൾ അവൾ എനിക്കയക്കും. പണത്തിനെക്കുറിച്ചും തന്റെ ചെലവിനെക്കുറിച്ചും അവൾ ബോധവതിയാണെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. അത് വളരെ നല്ല കാര്യമാണ്. എന്ത് തന്നെയായാലും ആരെയും ആശ്രയിക്കാതെ നിനക്ക് നിന്റേതായ സമ്പാദ്യം വേണമെന്ന് താൻ മകളോട് എപ്പോഴും പറയാറുണ്ടെന്നും മീന വ്യക്തമാക്കി. പണം സേവ് ചെയ്യണമെന്ന ബോധ്യം അവളുടെ അച്ഛനിൽ നിന്ന് കിട്ടിയതാണെന്ന് തോന്നുന്നു. കാരണം എനിക്ക് ആ ചിന്ത തീരെയില്ല.

ഞാൻ അമ്മയായ ശേഷമാണ് എന്റെ അമ്മയെ ഞാൻ ശരിക്കും മനസിലാക്കിയത്. അതിന് മുമ്പും അമ്മ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ ഞാനതൊന്നും മനസിലാക്കിയില്ല. അത് അമ്മയുടെ ജോലിയാണെന്ന് കരുതി. പക്ഷെ ഞാൻ അമ്മായായപ്പോൾ എന്തുകൊണ്ടാണ് എന്റെ അമ്മ എന്നോട് പലതിനും നോ പറഞ്ഞതെന്ന് മനസിലാക്കി. ഇപ്പോൾ ഇത് എന്റെ മകൾ മനസിലാക്കാൻ കാത്തിരിക്കുകയാണ് ഞാൻ എന്നും മീന പറഞ്ഞു.

നേരത്തെയും അമ്മയെക്കുറിച്ച് മീന സംസാരിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ട് ഇന്നും ഞാൻ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിന് കാരണം അമ്മ ആണ്. എന്റെ കോൾ ഷീറ്റെല്ലാം നോക്കിയിരുന്നത് അമ്മ ആയിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് എന്റെ അമ്മ ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അത് കണ്ട് വളർന്നതിനാലായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കാൻ ആയത്. ഇത്രയും സീരിയസ് ആയ കാര്യങ്ങൾ നടക്കുമ്പോഴാണ് നമ്മൾ‌ എത്ര ശക്തരാണെന്നും എങ്ങനെ അത് പുറത്ത് കൊണ്ടു വരണമെന്നും സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഞാൻ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന അന്ന് പറഞ്ഞു. ദൃശ്യം ത്രീയാണ് മീനയുടെ വരാനിരിക്കുന്ന സിനിമകളിലൊന്ന്.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X