For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി മകൾക്കായി, വിഷമങ്ങൾ മാറ്റി വെച്ച് മീന; വീണ്ടും ‌അഭിനയത്തിലേക്ക്; ആശംസകളുമായി ആരാധകർ

  |

  തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് ഭാ​ഗ്യ നായിക ആയി തിളങ്ങിയ നടി ആണ് മീന. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ഏറ്റവും തിരക്കുള്ള നായിക നടിയുമായിരുന്നു മീന. മൂന്ന് ഭാഷകളിലെയും സൂപ്പർ സ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചു. രജിനികാന്ത്, മമ്മൂട്ടി., മോഹൻലാൽ, ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങി സൂപ്പർ സ്റ്റാറുകളുടെ ഹിറ്റ് നായിക ആയിരുന്നു മീന.

  Also Read: 'ഒരു തവണ ക്രിസ്‍മസ് സാൻ്റായുടെ വേഷം കെട്ടിയിരുന്നു, പലരും എന്നെ തിരിച്ചറിഞ്ഞില്ല, കാരണമിതാണ്'; കുഞ്ചാക്കോ ബോബൻ

  വിവാഹ ശേഷം കുറച്ച് നാൾ അഭിനയത്തിൽ നിന്ന് മാറി നിന്ന് തിരിച്ചെത്തിയപ്പോൾ മലയാളത്തിൽ നിന്നാണ് മീനയ്ക്ക് തുടരെ നല്ല അവസരങ്ങൾ ലഭിച്ചത്. ദൃശ്യം, ബാല്യകാല സഖി, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി നല്ല സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് സാധിച്ചു.

  സിനിമകളിൽ വീണ്ടും സജീവമായി വരികെയാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുന്നത്. ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം മീനയെ ഏറെ ബാധിച്ചു.

  Also Read: 'മമ്മൂക്കയോടെയുള്ള പേടി കാരണം ചെയ്തുപോയതാണ് അത്; ദൂരെ മാറി നിന്ന് നമ്മളെ നോക്കികൊണ്ടിരിക്കും': ഇന്ദ്രൻസ്

  ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയവെ ആണ് വിദ്യാസാ​ഗർ മരിക്കുന്നത്. സിനിമാ ലോകത്തെയും ആരാധകരെയും ഏറെ വിഷമിപ്പിച്ച സംഭവം ആയിരുന്നു ഇത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് നടി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇപ്പോഴിതാ കരിയറിൽ ശ്രദ്ധ നൽകുകയാണ് മീന.

  ഷൂട്ടിനിടയിലെ ചിത്രങ്ങളും മറ്റും മീന സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നുണ്ട്. അഭിനയത്തിന് മുമ്പ് മേക്ക് അപ്പ് ഇടുന്ന ഒരു വീഡിയോ ആണ് മീന പുതിയതായി പങ്കുവെച്ചിരിക്കുന്നത്.
  നടിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ‌

  നേരത്തെ നടി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭർത്താവിന്റെ മരണമുണ്ടാക്കിയ ദുഖം ഇതുവരെ മാറിയിട്ടില്ലെന്നുമാണ് നടി അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.

  അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെ മരണത്തെക്കുറിച്ചും വിഷമഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും മീന സംസാരിച്ചിരുന്നു.
  അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതം ആയിരുന്നു. വിചാരിച്ചതിനപ്പുറത്താണ് സംഭവങ്ങൾ നടന്നത്. ഞാൻ ആകെ തകർ‌ന്നു. അമ്മയെ പോലെ താനു പിന്നീട് സ്വന്തം മനശക്തി തിരിച്ചറിഞ്ഞെന്നും മീന പറഞ്ഞു.

  എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. ചെറുപ്പം തൊട്ട് ഞാൻ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതിന് കാരണം അമ്മ ആണ്. എന്റെ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അമ്മയെ കണ്ട് വളർന്നതിനാലായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കാൻ ആയതെന്നും മീന അഭിപ്രായപ്പെട്ടു. തന്റെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും മീന സംസാരിച്ചു.

  എന്റെ സുഹൃത്തുക്കൾ വിദ്യാസാ​ഗറിന്റെയും സുഹൃത്തുക്കൾ ആയിരുന്നു. അതിനാൽ അവർക്കും മരണം പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല. സുഹൃത്തുക്കൾ എനിക്കൊപ്പം നിന്ന് ആശ്വസിപ്പിച്ചു. ഇതൊക്കെ ഞാൻ സിനിമയിൽ മാത്രമായിരുന്നു കണ്ടത്.

  എല്ലായ്പ്പോഴും സുഹൃത്തുക്കൾ എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു. വീട്ടിൽ വരുമായിരുന്നു. എന്തെങ്കിലും സംസാരിച്ച് തന്നെ സന്തോഷിപ്പിക്കുമെന്നും മീന പറഞ്ഞു.

  മരണ ശേഷം ശവസംസ്കാര ചടങ്ങുകൾ നടത്തിയതിനെതിരെ വന്ന വിമർശനങ്ങളോടും മീന അന്ന് പ്രതികരിച്ചിരുന്നു. എന്റെ ഭർത്താവിന് ഇഷ്ടമുള്ള കാര്യമാണ് ഞാൻ ചെയ്തത്. അദ്ദേഹം തുറന്ന ചിന്താ​ഗതിക്കാരൻ ആയിരുന്നെന്നും പുറത്ത് നിന്നുള്ളവർ പറയുന്നത് താൻ ശ്രദ്ധിക്കുന്നില്ലെന്നും മീന പറഞ്ഞു.

  Read more about: meena
  English summary
  Actress Meena To Focus On Her Career After Husband's Demise; Fans Wishes Her All The Best
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X