ഇവര്‍ക്കൊരു നാണവുമില്ല, മക്കളുടെ മുന്നില്‍ നിന്ന് അങ്ങനെ പറയാമോ? മാതാപിതാക്കളുടെ കല്യാണക്കഥ പറഞ്ഞ് മീനാക്ഷി
നടിയും അവതാരകയുമായ മീനാക്ഷി അനൂപിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി സൂപ്പര്‍താര ചിത്രങ്ങളിലൊക്കെ അഭിനയിച്ചു. നിലവില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയാണ്. അതിന് പുറമേ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഏറ്റവും പുതിയതായി തന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം നടന്ന കഥയാണ് മീനൂട്ടി പറയുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം വിവാഹ ആല്‍ബം കാണിച്ചാണ് ചെറിയ പ്രായത്തില്‍ തന്നെ നടത്തിയ താരവിവാഹത്തെ കുറിച്ച് മീനാക്ഷി പറഞ്ഞത്.

അച്ഛന്റെയും അമ്മയുടെയും കല്യാണ ആല്‍ബത്തിലെ ഫോട്ടോസ് കാണിക്കാനാണ് മീനാക്ഷി എത്തിയത്. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്നാണ് ആല്‍ബം തുറക്കുന്നതിന് മുന്‍പേ മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നത്.
അച്ഛന് ഇരുപത്തിമൂന്നും അമ്മയ്ക്ക് 18 വയസിലുമായിരുന്നു വിവാഹം. ഇപ്പോള്‍ എനിക്ക് പതിനേഴ് വയസായി. ഇപ്പോഴത്തെ എന്റെ പ്രായത്തെക്കാളും ഒരു വയസ് കൂടുതല്‍ ഉള്ളപ്പോഴാണ് അച്ഛന്‍ അമ്മയെ കല്യാണം കഴിക്കുന്നത്. പതിനെട്ട് വയസില്‍ അമ്മയ്ക്ക് അത്രയും പക്വത ഉണ്ടായിരുന്നോന്ന് മീനാക്ഷി ചോദിക്കുന്നു.

ഇവര്‍ക്ക് നാണമൊന്നുമില്ല. കഴിഞ്ഞ ദിവസം ഞാന്‍ കൂട്ടുകാരുടെ കൂടെ ഷൂട്ടിങ്ങിന് നില്‍ക്കുമ്പോള്‍ ഇവര്‍ കറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞ് വിളിച്ചു. മക്കളൊന്നുമില്ലാതെ ഒറ്റയ്ക്ക് കറങ്ങാന്‍ പോയി കെട്ടിപ്പിടിച്ച് ഉമ്മ വെക്കുമെന്ന് ഒക്കെ പറഞ്ഞു. എന്റെ കൂട്ടുകാരെല്ലാം ഇത് കേട്ട് കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്ന് മീനാക്ഷി പറയുന്നു. ഇവരിത് മൂത്ത കൊച്ചിനോട് പറയാന്‍ കൊള്ളുന്ന വര്‍ത്തമാനമാണോന്ന് തമാശരൂപോണ മീനാക്ഷി പറയുന്നു.

അമ്മ പ്ലസ് ടു കഴിഞ്ഞ സമയത്ത് അക്കൗണ്ടന്റ് പഠിക്കാന്‍ പോയി. അച്ഛനാണ് അവിടെ പഠിപ്പിക്കുന്ന സാര്‍. അമ്മയുടെ അമ്മ ഇവളെ നന്നായി നോക്കണമെന്ന് പറഞ്ഞു. അച്ഛന്‍ ശരിക്കും നോക്കിയതോടെ അമ്മ അടുത്ത വര്‍ഷം വീട്ടിലെത്തുകയും ചെയ്തു. ഇതാണ് തന്റെ മാതാപിതാക്കളുടെ കല്യാണക്കഥ എന്നാണ് മീനാക്ഷി പറഞ്ഞത്. ആദ്യം അമ്മയോട് ഇഷ്ടം പറഞ്ഞതിന് ശേഷം അച്ഛന്‍ അമ്മയുടെ വീട്ടിലേക്ക് പോയി കല്യാണം ആലോചിക്കാന്‍ തീരുമാനിച്ചു.
എനിക്കും ഒരാളെ ഇഷ്ടമാണെങ്കില്‍ ആദ്യം വീട്ടില്‍ പറഞ്ഞാല്‍ മതിയോന്ന് മീനാക്ഷി ചോദിക്കുന്നുണ്ട്. അന്നൊക്കെ എല്ലാവരും നേരത്തെ കല്യാണം കഴിക്കും. ഇന്ന് അങ്ങനെയാണോന്ന് അമ്മ തിരിച്ച് ചോദിച്ചു. മാത്രമല്ല 18 വയസിലെ കല്യാണത്തിനോട് താന്‍ യോജിക്കുന്നില്ലെന്നും അമ്മ പറയുന്നു.

കല്യാണത്തെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് പേടിയുണ്ടായിരുന്നു. പിള്ളേര് കളിയുടെ പുറത്താണോ ആലോചനയുമായി വന്നതെന്നാണ് അവര്‍ കരുതിയത്. കല്യാണം കഴിഞ്ഞതിന് ശേഷം ഭാര്യയുടെ വീട്ടുകാര്‍ക്കെല്ലാം എന്നെ വലിയ കാര്യമായെന്ന് അനൂപ് പറയുന്നു. അടുത്ത ഫെബ്രുവരിയില്‍ പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് മീനാക്ഷിയുടെ അച്ഛനും അമ്മയും പൂര്‍ത്തിയാക്കുന്നത്. എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











