ചതിച്ചവരെ വെറുതേ വിടില്ല, ഇപ്പോഴും മോഷ്ടിക്കുന്നു, മോഷ്ടിക്കുന്നതും മാന്യമായി ചെയ്തൂടേന്ന് മീനാക്ഷി

വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് എത്തി ഇപ്പോഴും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മീനാക്ഷി അനൂപ്. സിനിമയ്ക്ക ്പുറമേ ടെലിവിഷന്‍ അവതാരക കൂടിയാണ് മീനാക്ഷി.

മീനൂട്ടിയെന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന നടി യൂട്യൂബിലും സജീവമായിരുന്നു. എന്നാല്‍ തന്റെ പേരില്‍ തുടങ്ങിയ യൂട്യൂബ് ചാനല്‍ നഷ്ടപ്പെട്ടതിനെ പറ്റിയാണ് അടുത്തിടെ മീനാക്ഷി വെളിപ്പെടുത്തിയത്.

തന്റെ ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ പറ്റിച്ചെന്നും സാമ്പത്തികമായി പോലും നഷ്ടം വന്നുവെന്നും മീനാക്ഷി വെളിപ്പെടുത്തി. ഇപ്പോള്‍ വീണ്ടുമൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് മീനാക്ഷിയും പിതാവ് അനൂപും എത്തിയിരിക്കുന്നത്.

ഞാനിന്ന് ഒത്തിരി സന്തോഷത്തിലാണെന്ന് പറഞ്ഞാണ് മീനാക്ഷി വീഡിയോയുമായി എത്തിയിരിക്കുന്നത്. പഴയ യൂട്യൂബ് ചാനല്‍ പോയി, പുതിയത് തുടങ്ങിയെന്ന് പറഞ്ഞ് ഒരു വീഡിയോ ഇട്ടതിന് പിന്നാലെ ഇത്രയും സ്‌പ്പോര്‍ട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

 meenakshi-anoop

പുതിയ ചാനലില്‍ വീഡിയോ ഇട്ട് കുറച്ച് സമയത്തിനുള്ളില്‍ ഒത്തിരി വ്യൂസ് വന്ന് തുടങ്ങി. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ അതില്‍ ഇടപെടാനായി കുറേ ആളുകള്‍ ഉണ്ടെന്ന് പറയുന്നത് തന്നെ സന്തോഷം നല്‍കുന്നതാണ്.

ഇനി ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തന്റെ പിതാവ് പറയുമെന്ന് പറഞ്ഞ് മീനാക്ഷി പിതാവിന് വീഡിയോ കൈമാറി. 'എല്ലാരും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ടാണ് പറ്റിച്ച ആളുകളുടെ പേര് വിവരങ്ങള്‍ ഞങ്ങള്‍ പുറത്ത് വിടാത്തതെന്ന്.

അതാരണെന്ന് ആ വീഡിയോ കണ്ട മിക്ക ആളുകള്‍ക്കും മനസിലായിട്ടുണ്ടാവും. ചാനലുമായി ബന്ധപ്പെട്ടുള്ള മിക്ക സെലിബ്രിറ്റികള്‍ക്ക് പോലും ഇതാരാണെന്ന് അറിയാവുന്നതാണ്.

ഞങ്ങള്‍ പിന്നെ അങ്ങനെ ഒരു വീഡിയോ ചെയ്തത് ഞങ്ങളെ കാണാത്തത് കൊണ്ട് സോഷ്യല്‍ മീഡിയ വഴി പലരും അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെയാണ്.

ഒരുപാട് ആളുകള്‍ ഞങ്ങളെ പറ്റി ചോദിച്ചിരുന്നു. പ്രത്യേകിച്ചും നമ്മളെ ഇഷ്ടം ഉള്ള ആളുകള്‍. അവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് ആ വീഡിയോ പുറത്ത് വിട്ടത്.

പിന്നെ ചാനലുമായി ബന്ധപ്പെട്ട് പറ്റിച്ചനര്‍ക്ക് എതിരെ ലീഗലി മുന്‍പോട്ട് പോകുന്നുണ്ട്. നമ്മുടെ കൈയ്യിലുള്ള തെളിവുകള്‍ ഒക്കെയും ഇന്‍കം ടാക്സിലും മറ്റും ഹാജരാക്കിയിയിട്ടുണ്ട്.

ബാക്കി ഉള്ള കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്‍പോട്ട് പോകും. ബാക്കി കാര്യങ്ങള്‍ അതിന്റേതായ വശം നോക്കിയിട്ടേ ചെയ്യുന്നുള്ളു.

പുതിയ ചാനല്‍ തുടങ്ങിയത് ഞങ്ങളെ കാണാന്‍ ഇഷ്ടപ്പെടുന്നവരോടും ഞങ്ങളുടെ വീഡിയോയ്ക്ക് കാത്തിരുന്ന പ്രിയപ്പെട്ടവരുമായി സംവദിക്കാനാണ്. അല്ലാതെ കഴിഞ്ഞു പോയ കാര്യങ്ങള്‍ വീണ്ടും വീണ്ടും പറയാനല്ല.

നേരത്തെ പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നത് കേള്‍ക്കുന്നവര്‍ക്കും മടുപ്പാകും. ഒന്ന് പറഞ്ഞല്ലോ, ഇനിയും അത് പറഞ്ഞോണ്ടിരിക്കണോ എന്നായിരിക്കും അവര്‍ ചിന്തിക്കുക.

 meenakshi-anoop

എന്തായാലും ആ കാര്യങ്ങളൊക്കെ ഇനി ലീഗലി പോകുന്നതേ ഉള്ളൂ. ഞങ്ങള്‍ക്ക് സന്തോഷം പങ്കിടാന്‍ വേണ്ടിയാണ് ഇപ്പേള്‍ വന്നിരിക്കുന്നത്. പിന്നെ പുതിയ ചാനല്‍ ഞങ്ങളുടേതാണ്. അതിന്റെ മെയില്‍ ഐഡിയും പാസ്‌വേര്‍ഡും ബാങ്ക് അക്കൗണ്ടുമൊക്കെ ഞങ്ങളുടേത് തന്നെയാണ് കൊടുത്തിരിക്കുന്നത്.

ഇനിയൊരു പ്രശ്‌നം വരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ ചാനലിനും ഫേക്ക് ഐഡി വന്നിരിക്കുകയാണ്. അതിലെ രസകരമായ കാര്യം നമ്മുടെ കണ്ടന്റുകള്‍ അടിച്ചു മാറ്റി അവരും ചെയ്യുന്നുണ്ടെന്നാണ്.

അവരോട് പറയാനുള്ളത് മോഷ്ടിക്കുകയാണെങ്കിലും കുറച്ചൂടി മാന്യമായി ചെയ്തൂടേ എന്നാണ്. സ്‌ക്രീന്‍ഷോട്ടില്‍ നിന്നും മൗസ് എടുത്ത് മാറ്റാന്‍ പോലും അവര്‍ക്ക് സാധിച്ചില്ല.

അടുത്ത തവണ സൂക്ഷിക്കണം കേട്ടോ എന്നാണ് മീനാക്ഷിയുടെ അച്ഛന്‍ പറയുന്നത്. കക്കുവാണേല്‍ അതിന്റേതായ കല വേണ്ടേ? എന്ന് അനൂപ് ചോദിക്കുന്നു.

ഒരു കമ്പനി ഞങ്ങളെ പറ്റിച്ചു. അവരെ പറ്റി പറഞ്ഞ് വന്നപ്പോള്‍ ഒരുപാട് ആളുകളാണ് പിന്തുണ അറിയിച്ച് വന്നത്. ഇതിനെ പറ്റി അറിയുന്ന പലരും നമ്മള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് തന്നു. ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.

ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒത്തിരി നന്ദിയുണ്ട്. നിങ്ങളെല്ലാവരും നമ്മുടെ മനസ്സില്‍ ഉണ്ട്. ഞങ്ങളുടെ നന്ദിയും കടപ്പാടും ഇപ്പോള്‍ നിങ്ങളെ അറിയിക്കുകയാണെന്നും അനൂപ് പറയുന്നു.

2014 മുതലാണ് മീനാക്ഷി അഭിനയിച്ച് തുടങ്ങുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമായിരുന്നു മീനൂട്ടിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ശേഷം ഒപ്പം സിനിമയില്‍ മോഹന്‍ലാലിനൊപ്പവും അഭിനയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X