For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നോടൊപ്പം വരാൻ ആരും കൂട്ടാക്കിയില്ല, വസ്ത്രമായിരുന്നു അവരുടെ പ്രശ്നം, ഡെയ്നും ടെൻഷനടിച്ചു'; മീനാക്ഷി

  |

  പത്തൊമ്പതാം വയസിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂവായി കിട്ടിയ ജോലി ഇരുപത്തിരണ്ടാം വയസിൽ രാജിവെച്ച് അഭിനയിക്കാൻ ഇറങ്ങിത്തിരിച്ച താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. മൂന്നാം ക്ലാസ് മുതൽ എയർ ഹോസ്റ്റസാകണമെന്ന ആ​ഗ്രഹം മീനാക്ഷിക്കുണ്ടായിരുന്നു. ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് മീനാക്ഷിക്ക് ആദ്യത്തെ ജോലി ലഭിച്ചത്.

  പിന്നീട് വളരെ നാളുകൾക്ക് ശേഷം നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റി മീനാക്ഷി. സംവിധായകൻ ലാൽ ജോസ് തന്റെ പുതിയ സിനിമയിലെ നായികയേയും നായകനേയും കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയായിരുന്നു നായികാ നായകൻ.

  Also Read: ബി​ഗ് ബോസ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ​ഗുരുവായൂരിൽ നടന്ന ചടങ്ങിലും തടിച്ച് കൂടി റോബിൻ ആരാധകർ!

  ഇപ്പോൾ ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായി മീനാക്ഷി മാറി. മറിമായം എന്ന സമകാലിക ഹാസ്യാത്മക വിഷയങ്ങൾ പ്രതിപാദിക്കുന്ന പരമ്പരയിലും മീനാക്ഷി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

  ഹൃ​ദ​യം അടക്കം നിരവധി സിനിമകളുടേയും ഭാ​ഗമായി മീനാക്ഷി. ഇപ്പോഴിത സെലിബ്രിറ്റി ലൈഫിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി മൈൽ‌സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ.

  Also Read: 'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  'ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും എന്റെ ഫ്രീഡം എന്റേത് മാത്രമാണെന്ന് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു. ഡ്രസ്സിങിൽ പോലും നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ ​ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു സ്ലീവ് ലെസ്സായുള്ള ഒരു ഡ്രസ് കൊണ്ടുതന്നിരുന്നു.'

  'അതിട്ട് ഞാൻ സ്കൂളിൽ പോയ ദിവസം കൂട്ടുകാരികളെല്ലാം എന്നെ കളിയാക്കി. അന്നത്തെ ദിവസം കൂട്ടുകാർക്കെല്ലാം എന്നെ കൂടെ കൊണ്ടുനടക്കാൻ മടിയായിരുന്നു. ഞാൻ അമ്മയുടെ അടുത്ത് വന്ന് പരാതിപ്പെട്ടപ്പോൾ അതിൽ സങ്കടപ്പെടേണ്ടതില്ലെന്നും നീ നിന്റെ സന്തോഷത്തിന് അനുസരിച്ച് വേണം നടക്കാനെന്നും അമ്മ പറഞ്ഞു.'

  '‌ഇനി വസ്ത്രത്തെ ആരേലും കളിയാക്കിയാൽ ദാറ്റ്സ് അപ്പ് ടു മി എന്ന് പറയാനും അമ്മ പഠിപ്പിച്ചു. ഞാൻ പിന്നീട് ഒരു ഫങ്ഷന് പോയപ്പോൾ ആ വസ്ത്രമാണ് ധരിച്ചത്. അന്ന് ചിലർ കളിയാക്കിയപ്പോൾ ഞാൻ പറഞ്ഞു... ​ദാറ്റ്സ് അപ്പ് ടു മീയെന്ന്. ഇപ്പോൾ ആര് കളിയാക്കിയാലും അതിന് മറുപടി കൊടുക്കാനോ മൈൻഡ് ചെയ്യാനോ പോവാറില്ല.'

  'മൂൺവാക്ക് എന്നൊരു സിനിമയായിരുന്നു ആദ്യം ചെയ്തത്. പക്ഷെ ആ സിനിമ പുറത്തുവന്നിട്ടില്ല. ഫഹദിനൊപ്പം അഭിനയിക്കുമ്പോൾ നല്ല ടെൻഷനായിരുന്നു. സുകുമാരിയമ്മയെപ്പോലൊരു നടിയാകാനാണ് ഞാൻ ആ​​ഗ്രഹിക്കുന്നത്. നായിക എന്നതിലുപരി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​ഗ്രഹമാണുള്ളത്.'

  'അവരൊക്കെ വെള്ളം പോലെയാണല്ലോ ഏത് പാത്രത്തിലൊഴിച്ചാലും ആ ഷെയ്പ്പാകും. വിനീതേട്ടന്റെ ഹൃദയം പോലുള്ള സിനിമയിൽ വളരെ ചെറിയ റോളെങ്കിലും ചെയ്യുന്നത് ഭാ​ഗ്യമല്ലേ. ഞാൻ മെലിഞ്ഞിരിക്കുന്നത് എന്റെ അച്ഛന്റെ ശരീര പ്രകൃതി അങ്ങനെയായതുകൊണ്ടാണ്.'

  'ആരോ​ഗ്യത്തോടെ ഇരിക്കാൻ മാത്രമെ ഞാൻ എന്നും ചിന്തിച്ചിട്ടുള്ളു. സോഷ്യൽമീഡിയ വളരെ കുറവ് മാത്രമാണ് ഞാൻ ഉപയോ​ഗിക്കുന്നത്. അതുകൊണ്ട് തന്നെ പല വർക്കുകളും എനിക്ക് നഷ്ടമായിട്ടുണ്ട്. ഞാൻ വളരെ വിരളമായാണ് പോസ്റ്റുകൾ ഇടുന്നത് പോലും.'

  'എനിക്ക് ഡെയ്നിനോട് പ്രേമമുണ്ടെങ്കിൽ ഡെയ്നിന് മനസിലാകും അവന് എന്നോട് പ്രേമം തോന്നിയാൽ എനിക്കും മനസിലാകും. എനിക്ക് അവനോട് പ്രേമമുണ്ടെങ്കിൽ അത് അവനോട് തുറന്ന് പറയാനുള്ള ഫ്രീഡം അവൻ എനിക്ക് തന്നിട്ടുണ്ട്.'

  'മുമ്പ് ഞങ്ങളെ കുറിച്ചുള്ള ​ഗോസിപ്പുകൾ വരുമ്പോൾ മുമ്പ് ഡെയ്നിന് ടെൻഷനായിരുന്നു. അപ്പോൾ ‍ഞാനാണ് അവനെ പറഞ്ഞ് മനസിലാക്കിയത്. അഥവാ ഞങ്ങൾ പ്രേമിക്കുകയാണെങ്കിൽ ഞങ്ങൾ തന്നെ എല്ലാവരോടും വന്ന് പറയും' മീനാക്ഷി രവീന്ദ്രൻ പറഞ്ഞു.

  Read more about: actress
  English summary
  actress Meenakshi Raveendran open up about Dain Davis related gossips, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X