'എന്നെയും ആ യുവ നടിയെയും ബഹിഷ്കരിക്കും'; ഇവരാെക്കെ ആരാണ്?; അവരുടെ ​ഗ്രൂപ്പിലെ ചാറ്റ്; മീനാക്ഷി

സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുന്ന മീനാക്ഷി രവീന്ദ്രൻ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചാ വിഷയമാണ്. അടുത്തിടെ മീനാക്ഷിയുടെ വസ്ത്ര ധാരണം സംബന്ധിച്ചുണ്ടായ സംസാരങ്ങൾ ചെറുതല്ല. പൊതുവേദിയിൽ ​ഗൗൺ ധരിച്ചെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കുറ്റപ്പെ‌ടുത്തലുകൾ കടുത്തതോ‌ടെ ന‌ടി പ്രതികരിച്ചു. മോശമായ ആം​ഗിളിൽ ഷൂട്ട് ചെയ്യുന്ന മീഡിയകൾക്കെതിരെ മീനാക്ഷി തുറന്നടിച്ചു.

മോശം കമന്റുകൾ താൻ കാര്യമാക്കുന്നില്ലെന്നും തന്റെ ഇഷ്ടപ്രകാരമാണ് വസ്ത്രങ്ങൾ തെരഞ്ഞെ‌ടുക്കുന്നതെന്നും മീനാക്ഷി വ്യക്തമാക്കി. ഇപ്പോഴിതാ ചില ഓൺലൈൻ മീഡിയകൾ തന്നെക്കുറിച്ച് നടത്തിയ സംസാരത്തെക്കുറിച്ച് തുറന്ന് പറയുകയാണ് മീനാക്ഷി. മോശം ആം​ഗിളിൽ ഷൂട്ട് ചെയ്തത് വിമർശിച്ചത് ചിലർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

Meenakshi Raveendran

ഇനി അവളെ ഷൂട്ട് ചെയ്യേണ്ട അവളുടെ വീഡിയോകൾ എടുക്കേണ്ട എന്ന ചിലർ പറഞ്ഞു. ഇത് ഞാനവരുടെ പേഴ്സണൽ സർക്കിളിൽ കണ്ട് വായിച്ച കാര്യമാണ്. അവർ ഷൂട്ട് ചെയ്യുന്നത് അവരുടെ പേജിന്റെ റീച്ചിനായിരിക്കും. നേരെ കാണുന്ന ഡ്രസിൽ വൃത്തികേടില്ലെങ്കിലും മേലെ നിന്നോ താഴെ നിന്നോ എടുക്കുമ്പോൾ നല്ല വൃത്തികേടുണ്ടാകും. എന്തൊക്കെ പറഞ്ഞാലും പോസിറ്റീവിനേക്കാൾ റീച്ച് കിട്ടുന്നത് നെ​ഗറ്റീവിന് തന്നെയാണ്.

എന്നെയും വേറെ ഒരു നടിയെയും ഷൂട്ട് ചെയ്യരുത്, ഇവളെയൊക്കെ ബഹിഷ്കരിക്കണം എന്ന് പറഞ്ഞു. ഞാൻ ശരിക്കും ചിരിച്ചു. ഇതൊക്കെ ആരാണ് ബഹിഷ്കരിക്കാൻ. ഇവളെ വളരാൻ അനുവദിച്ച് കൂടാ എന്നൊക്കെയാണ് അവരുടെ ​ഗ്രൂപ്പിലെ ചാറ്റ്. അതിൽ ബോധമുള്ള കുറച്ച് പേരുണ്ട്. ഞാൻ പറയുന്നത് ഒന്ന് രണ്ട് ആളുകളുടെ കാര്യമാണ്. അല്ലാതെ കുറച്ച് പേരുണ്ട്, അവർ പറയുന്നത് അവർക്ക് ഷൂട്ട് ചെയ്യാൻ ഇഷ്‌ടമല്ലെങ്കിൽ ഷൂട്ട് ചെയ്യേണ്ട എന്നാണ്. ഇന്ന വീഡിയോയ്ക്ക് ഇത്ര റീച്ച് ഉണ്ടാക്കിക്കൊടുത്തു, എന്നിട്ട് അവളുടെ അഹങ്കാരം കണ്ടില്ലേ എന്ന് അപ്പോൾ മറ്റവർ പറയുന്നു.

Meenakshi Raveendran

എനിക്ക് എവിടെ നിന്നും റീച്ച് കിട്ടിയിട്ടില്ല. ആ പുള്ളിയുടെ പേജിന് ഫോളോവേഴ്സും റീച്ചും കയറി. നാട്ടുകാരുടെ ചീത്ത വിളിയും ഹേറ്റ് കമന്റ്സും അല്ലാതെ എനിക്ക് യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ഇതെല്ലാം അവരുടെ ബിസിനസിന്റെ ഭാ​ഗമാണെന്നാണ് താൻ കരുതുന്നതെന്നും മീനാക്ഷി വ്യക്തമാക്കി. നെ​ഗറ്റീവും പോസീറ്റീവും എടുക്കാതെ മുന്നോട്ട് പോകാനാണ് സിനിമാ മേഖലയിൽ നിന്നും താൻ പഠിച്ചതെന്നും മീനാക്ഷി പറഞ്ഞു.

വിവാദമായ തന്റെ വസ്ത്രത്തെക്കുറിച്ച് കുടുംബം പറഞ്ഞതെന്ന് നേരത്തെ മീനാക്ഷി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അച്ഛൻ സോഷ്യൽ മീഡിയയിൽ ഇല്ല. അച്ഛന് ആരോ വാട്സാപ്പിൽ അയച്ച് കൊടുത്തു. ഈ ഡ്രസിന് എന്താണ് കുഴപ്പമെന്നാണ് അച്ഛൻ അമ്മയോട് ചോദിച്ചത്. എനിക്കും അറിയില്ല. എന്തൊക്കെയോ ആളുകൾ പറയുന്നുണ്ടെന്ന് അമ്മയും പറഞ്ഞു. അത്രയും ലിബറലായ കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്ന് അന്ന് മീനാക്ഷി ചൂണ്ടിക്കാട്ടി.

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X