twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കൂട്ടിന് ഒരാൾ കൂടി, മീര അനിലിന്റേയും ഭർത്താവിന്റേയും പുതിയ സന്തോഷം'; ചിത്രങ്ങൾ പങ്കുവെച്ച് മീര!

    |

    അവതാരികയായും നടിയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീര അനിൽ‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മീര കൂടുതൽ‍ സുപരിചിതയായത്. 2020 കൊവിഡ് സമയത്തായിരുന്നു മീരയുടെ വിവാഹം. വിഷണുവാണ് മീരയെ വിവാഹം ചെയ്തത്. മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് ​ അഭിമുഖത്തിൽ മീര പറഞ്ഞത്.

    Actress Meera Anil, Actress Meera Anil news,  Meera Anil photos, നടി മീര അനിൽ, നടി മീര അനിൽ വാർത്തകൾ, മീര അനിൽ ചിത്രങ്ങൾ

    വിവാഹ ജീവിതം രണ്ട് വർഷത്തോട് അടുക്കുമ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീര. യാത്രകളോടും വാഹനങ്ങളോടും കമ്പമുള്ള മീരയും ഭർത്താവും പുതിയൊരു വാഹനം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്. മീര തന്നെയാണ് പുതിയ ബൈക്ക് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഢംബര ബൈക്കാണ് മീരയും വിഷ്ണുവും വാങ്ങിയത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്ക്കരിച്ച TRK 502 അഡ്വഞ്ചർ ബൈക്കിന് 4.80 ലക്ഷം ആണ് എക്‌സ്-ഷോറൂം വില.

    'പൊലീസ് വേഷങ്ങൾ കിട്ടുമ്പോൾ തന്നെ പുതിയ ലുക്ക് ആലോചിക്കും'; റോഷൻ മനസിൽ കണ്ടത് മാനത്ത് കണ്ട മനോജ് കെ ജയൻ!'പൊലീസ് വേഷങ്ങൾ കിട്ടുമ്പോൾ തന്നെ പുതിയ ലുക്ക് ആലോചിക്കും'; റോഷൻ മനസിൽ കണ്ടത് മാനത്ത് കണ്ട മനോജ് കെ ജയൻ!

    പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ബിഎസ്6 ബെനെല്ലി TRK 502യുടെ ഒരു പ്രധാന ആകർഷണം. രണ്ട് പേർക്കും യാത്ര ഇഷ്ടമാണെന്നും വണ്ടികളോട് പ്രത്യേക കമ്പമുണ്ടെന്നും മീര നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഭർത്താവ് വിഷ്ണു തന്നെക്കാൾ വലിയൊരു യാത്ര ഭ്രാന്തനാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ ഇതിനോടകം നടത്തിയെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് പോകാൻ സാധിച്ചിട്ടില്ലെന്ന സങ്കടവും മീര പറഞ്ഞിട്ടുണ്ട്.

    'വിവാഹ നിശ്ചയം കഴിഞ്ഞു, ഇപ്പോൾ ഒരുമിച്ച് താമസിക്കുന്നു'; മോഹൻലാലിന്റെ നായിക കൈനത്ത് അറോറയുടെ വിശേഷം!'വിവാഹ നിശ്ചയം കഴിഞ്ഞു, ഇപ്പോൾ ഒരുമിച്ച് താമസിക്കുന്നു'; മോഹൻലാലിന്റെ നായിക കൈനത്ത് അറോറയുടെ വിശേഷം!

    വിഷ്ണുവിന്റെ സൗന്ദര്യ സങ്കൽപം എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ച് മീര പറഞ്ഞ വാക്കുകൾ മുമ്പ് വൈറലായിട്ടുണ്ട്. 'ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു വിഷ്ണു നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി. ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വെച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു' മീര കൂട്ടിച്ചേർ‍ത്തു.

    'വാട​ക ​ഗർഭധാരണത്തിലൂടെ നയൻതാരയും വിഘ്നേഷും കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നു'; വാർത്തകളിലെ സത്യം ഇതാണ്!‌'വാട​ക ​ഗർഭധാരണത്തിലൂടെ നയൻതാരയും വിഘ്നേഷും കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുന്നു'; വാർത്തകളിലെ സത്യം ഇതാണ്!‌

    Read more about: actress
    English summary
    Actress Meera Anil and her husband own a new luxury bike, pictures goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X