ജയം രവിയെ എനിക്ക് അടുത്തറിയാം, നടന്റെ സ്വഭാവം...; വിവാദങ്ങൾക്കിടെ പ്രതികരിച്ച് മീര ചോപ്ര
നടൻ രവി മോഹൻ നടത്തിയ തുറന്ന് പറച്ചിലുകൾക്ക് ശേഷം സിനിമാ രംഗത്ത് നിന്നുള്ള മൗനം ജനങ്ങൾക്ക് അമ്പരപ്പാണുണ്ടാക്കുന്നത്. രവി മോഹന്റെ സ്ഥാനത്ത് ഒരു സ്ത്രീയായിരുന്നെങ്കിൽ വലിയ കോലാഹലങ്ങൾ ഇപ്പോഴുണ്ടായേനെ. സാമ്പത്തികമായ ചൂഷണം, മാനസിക പീഡനം, ഭീഷണി മുഴക്കിയുള്ള വിവാഹം എന്നിങ്ങനെ രവി മോഹൻ ഭാര്യ ആരതി രവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിര നീളുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ രവി പൊട്ടിത്തെറിച്ചു. ഇടയ്ക്ക് പൊട്ടിക്കരഞ്ഞു.
എന്നാൽ പലരും മൗനം പാലിക്കുന്നു. അതേസമയം നടി മീര ചോപ്ര രവി മോഹനെ പിന്തുണച്ചു. ജയം രവി എന്ന പേരിലാണ് എനിക്ക് ഇദ്ദേഹത്തെ അറിയുന്നത്. സൗത്ത് സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് എനിക്ക് നല്ല പരിചയമുണ്ട്. വിവാഹമോചനത്തെക്കുറിച്ച് വായിച്ചു. പുരുഷൻ അല്ല എപ്പോഴും തെറ്റുകാർ. നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകളുണ്ട്. പുരുഷന്റെ ശബ്ദവും കേൾക്കണം. വളരെ നല്ല വ്യക്തിയാണ് ജയം രവി. നടന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് മീര ചോപ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ആരതിക്കെതിരെ രവി മോഹൻ രംഗത്ത് വന്നത്. ഞാൻ വാടക വീട്ടിലാണ് കഴിയുന്നത്. അവരെല്ലാം നന്നായിരിക്കുന്നു. സെലിബ്രിറ്റിയായത് കൊണ്ട് എന്ത് പരിഹാസമുണ്ടായാലും വെറുതെ ഇരിക്കണോ. ആദ്യം ഞാനൊരു മനുഷ്യനാണ്. പുരുഷൻ, സ്ത്രീ എന്നതെല്ലാം പിന്നീടാണ്. ഒരാൾക്ക് ഒരു പ്രശ്നം വരുമ്പോഴേ ആരൊക്കെയുണ്ടാകുമെന്നറിയൂ. അങ്ങനെ നിന്നവളാണ് കെനീഷ. എങ്ങനെ വളർന്നവളാണ് അവളെന്ന് അറിയുമോ. കെനീഷ വീഡിയോ ഇട്ടാൽ അതിലും സെെബർ ബുള്ളിയിംഗ്. ഞാൻ കാണാത്ത നായികയുണ്ടോ. അഴകുള്ള സ്ത്രീകൾക്കൊപ്പം അഭിനയിക്കലാണ് എന്റെ ജോലി.
ആരതിക്കെതിരായ തെളിവുകൾ അവളുടെ കുടുംബത്തിൽ നിന്ന് തന്നെ വരും.ആ വീട്ടിൽ എന്തെല്ലാം നടന്നിട്ടുണ്ടെന്ന് അന്വേഷിച്ച് നോക്കൂ. നാട്ടിൽ മൊത്തം അറിയാം. ഈ കുടുംബവുമായി ബന്ധം വേണ്ടെന്ന് എന്റെ അച്ഛനും അമ്മയും കാലിൽ വീണ് പറഞ്ഞതാണ്. ഇന്ന് നടന്നെന്നും രവി മോഹൻ പറയുന്നു.
മൂന്നക്ഷരമുള്ള പേരുള്ള ഒരു നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് ആണ്. ഇഡ്ഡലി നടി എന്ന് പറയാം. മൂന്ന് വലിയ നായക നടൻമാർ പറഞ്ഞത് കുടുംബത്തെ തകർക്കാൻ നോക്കിയ ആളാണെന്നാണ്. വളരെ മോശമായി ആ നടിയെക്കുറിച്ച് സംസാരിച്ചു. മൂന്ന് പേരുടെ ജീവിതം നശിപ്പിക്കാൻ നോക്കിയ ആ നടിയാണ് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ വേറെ എന്തെങ്കിലും പ്രശ്നം വന്നാൽ ഫെമിനിസ്റ്റാകും. എന്ത് ഡ്രാമയാണ്. എന്നെക്കുറിച്ച് പറയാൻ എന്തെങ്കിലും യോഗ്യതയുണ്ടോ അവർക്കെന്ന് രവി മോഹൻ ചോദിക്കുന്നു. ഖുശ്ബുവിനെയാണ് രവി മോഹൻ സൂചിപ്പിച്ചതെന്ന അഭിപ്രായങ്ങൾ വന്നിരുന്നു.
ആരതിയിൽ നിന്നും വിവാഹമോചനം ലഭിക്കുന്നത് വരെയും സിനിമയിൽ അഭിനയിക്കില്ലെന്നാണ് രവി മോഹൻ പറയുന്നത്. ആരതിയുമായി അകന്ന ശേഷം കെനീഷ ഫ്രാൻസിസ് എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു രവി മോഹൻ. ഇവർ ഒരുമിച്ച് പൊതുവേദികളിൽ എത്തി. കെനീഷ ആരതിയുടെ ഭർത്താവിനെ തട്ടിയെടുത്തു എന്ന തരത്തിൽ കടുത്ത സെെബർ ആക്രമണം ഇവർക്കെതിരെ നടന്നു.


Click it and Unblock the Notifications