'ഷാഹിന ഹൃദയത്തോട് ചേർന്നുനിൽക്കുന്നുവെന്ന് മീര ജാസ്മിൻ'; ഒപ്പമുള്ള കുട്ടി താനാണെന്ന് ഓർമിപ്പിച്ച് കീർത്തന!
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മീര ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്താൻ ഒരുങ്ങുകയാണ് സത്യൻ അന്തിക്കാട് സിനിമയിലൂടെ. 2016ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന സിനിമയിലാണ് മീര ജാസ്മിനെ അവസാനമായി കണ്ടത്. ദുബായിലാണ് മീര ജാസ്മിൻ ഇപ്പോൾ താമസിക്കുന്നത്.
ജയറാമാണ് സത്യൻ അന്തിക്കാട് ചിത്രത്തിൽ മീര ജാസ്മിന്റെ നായകൻ. സിനിമയ്ക്ക് മകൾ എന്നാണ് പേരിട്ടിരിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് സിനിമുടെ നിർമ്മാതാക്കൾ. ഡോ.ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്.കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയും സിനിമയുടെ ഭാഗമായിട്ടുണ്ട്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് സത്യൻ അന്തിക്കാടിന്റെ മകൾ.

എല്ലാ സെലിബ്രിറ്റികളും സോഷ്യൽമഡിയയിൽ സജീവമാണ്. അടുത്തിടെയാണ് ഇതേ പാത പിന്തുടർന്ന് മീരയും ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നത്. വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധക വരവേൽപിൽ സന്തോഷത്തിലാണ് മീര ജാസ്മിൻ. ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകളിലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലാണ് മുമ്പ് മീര അഭിനയിച്ചിട്ടുള്ളത്.

സോഷ്യൽമീഡിയ അക്കൗണ്ട് തുറന്നതോടെ പഴയ സിനിമാ ഓർമകളും പങ്കുവെക്കുകയാണ് മീര ഇപ്പോൾ. താരത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ പാഠം ഒന്ന്: ഒരു വിലാപം എന്ന സിനിമയുടെ സെറ്റിലെ ചിത്രം പങ്കുവച്ച് മീര ജാസ്മിൻ എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 'പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ ഷാഹിനയെ സ്നേഹപൂർവം ഓർക്കുന്നു. ഹൃദയത്തോട് ചേർന്നിരിക്കുന്ന കഥാപാത്രമാണ് ഷാഹിന. ഷാഹിനയുടെ ജീവിതത്തിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞതും മികച്ച ടീമിനൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതും ഒരു അനുഭവമായിരുന്നു. എന്നെ ഞാനാക്കിയ ചില അനുഭവങ്ങിലേക്കുള്ള ചില തിരിഞ്ഞ് നോക്കലുകളിലേക്ക്' എന്നാണ് പാഠം ഒന്ന്: ഒരു വിലാപം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് മീര കുറിച്ചത്.
Recommended Video

രണ്ട് ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം ബാലതാരമായിരുന്ന കീർത്തന അനിലിനൊപ്പമുള്ളതായിരുന്നു. മോഹൻലാൽ ചിത്രം ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ മകളായി അഭിനയിച്ചിട്ടുള്ള താരമാണ് കീർത്തന അനിൽ. മീര പഴയ ഓർമകൾ പങ്കുവെച്ചപ്പോൾ കമന്റുമായി പോസ്റ്റിന് താഴെ കീർത്തനയും എത്തിയിട്ടുണ്ട്. 'ഈ ചിത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്... ഞാനാണ് നിങ്ങൾക്ക് ഒപ്പമുള്ളത്' എന്നാണ് കമന്റായി കീർത്തന കുറിച്ചത്. കീർത്തനയുടെ കമന്റ് ശ്രദ്ധയിപ്പെട്ട് മീര മറുപടിയും നൽകി. 'നിന്നിൽ നിന്ന് തന്നെ ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷ'മെന്നാണ് മീര കീർത്തനയ്ക്കുള്ള മറുപടിയായി കുറിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയൽ സാന്ത്വനത്തിലെ നായിക ഗോപിക അനിലിന്റെ സഹോദരി കൂടിയാണ് കീർത്തന അനിൽ. ദിലീപ് സിനിമ സദാനന്ദത്തിന്റെ സമയത്തിലും കീർത്തന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ് കീർത്തന.


Click it and Unblock the Notifications











