പേഴ്‌സണല്‍ കാര്യങ്ങളാണ് അന്ന് പറഞ്ഞത്! വര്‍ഷങ്ങള്‍ക്ക് ശേഷം മീര ജാസ്മിനെ കണ്ടതിനെ കുറിച്ച് നരേന്‍
നായിക-നായകന്മാരായി ഒരുമിച്ച് അഭിനയിച്ച് ഹിറ്റ് കോംബോയായി മാറിയ നിരവധി താരങ്ങളുണ്ട്. അതിലൊരു ജോഡിയാണ് മീര ജാസ്മിനും നരേനും. അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെയാണ് താരങ്ങള്‍ ഒരുമിച്ചഭിനയിക്കുന്നത്. അതിന് ശേഷം മിന്നാമിന്നിക്കൂട്ടം എന്ന സിനിമയിലും ഇരുവരും ഒരുമിച്ചെത്തി. പിന്നീട് മീര ജാസ്മിന്‍ കുറേ കാലം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ച് വന്ന നടി പഴയ കൂട്ടുകെട്ടുമായി ഒരുമിച്ചിരിക്കുകയാണ്. നരേനൊപ്പം പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമാണ് മീരയിപ്പോള്‍ പങ്കുവെക്കുന്നത്. ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ നരേനും മീര ജാസ്മിനും വീണ്ടും നായിക-നായകന്മാരായി അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ പരിപാടിയുടെ തിരക്കിലാണ് താരങ്ങള്‍.

കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഞാനും മീരയും തമ്മില്‍ കണ്ടിരുന്നുവെന്നാണ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തലൂടെ നരേന്‍ പറയുന്നത്. അന്ന് പേഴ്‌സണല്‍ കാര്യങ്ങളും കുറേ വര്‍ഷത്തെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു. വീണ്ടും ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെ കുറിച്ചൊന്നും അന്ന് ചിന്തിച്ചിട്ടില്ല. പെട്ടെന്നാണ് ഇങ്ങനൊരു കോള്‍ വരുന്നതും ഞങ്ങള്‍ അതില്‍ അഭിനയിക്കാന്‍ തീരുമാനിക്കുന്നതും.
രണ്ടാള്‍ക്കും ഒരുപോലെ കഥ ഇഷ്ടപ്പെടുകയും നായിക മീരയാണെന്ന് അറിഞ്ഞതോടെ ഞാനും നേരെ തിരിച്ച് നായകന്‍ ഞാനാണെന്ന് അറിഞ്ഞതോടെ മീരയും അത്ഭുതപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടതിനാല്‍ കുറച്ചൂടി അടുപ്പം ഉണ്ടായിരുന്നു. അങ്ങനെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. മനോഹരമായ സ്വീകന്‍സുകള്‍ സിനിമയിലുണ്ട്. ഞങ്ങള്‍ രണ്ടാള്‍ക്കും സിനിമയിലും ആ അടുപ്പം കാണിക്കാന്‍ രണ്ടാള്‍ക്കും സാധിച്ചുവെന്ന് നരേന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളെ കുറിച്ചുള്ള കമന്റുകള്‍ വായിക്കാറുണ്ടോ എന്ന ചോദ്യത്തിന് പോസിറ്റീവ് കമന്റ്‌സ് ആണെന്ന് തോന്നുന്നത് മാത്രം നോക്കും. ഞാനും മീരയും മാത്രമല്ല ഒരുവിധം എല്ലാ താരങ്ങളും ഇമോഷണലായിട്ടുള്ള ആളുകളാണ്. പല നെഗറ്റീവ് കമന്റുകളും നമ്മളെ ഡൗണാക്കും. അത് ഏതൊരു ആര്‍ട്ടിസ്റ്റാണെങ്കിലും അങ്ങനെയായിരിക്കും. ഒരുപാട് അതിലേക്ക് പോവാതെ ചിലതൊക്കെ നോക്കുകയാണ് ചെയ്യാറുള്ളതെന്ന് താരങ്ങള്‍ ഒരുപോലെ പറയുന്നു.

ഇപ്പോഴും ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യവും മീര ജാസ്മിന്‍ പങ്കുവെച്ചു. 'മനസിന്റെയാണ് എല്ലാം. ഞാന്‍ വയസാവുന്നു, എനിക്ക് വയ്യാതെയാകുന്നു എന്നൊക്കെ മനസ് പറഞ്ഞാലാണ് കുഴപ്പം. എന്റെ മനസില്‍ ഇപ്പോഴും അച്ചുവിന്റെ അമ്മ ചെയ്തപ്പോഴുള്ള മനസാണ്. പക്വത ഉണ്ടെങ്കിലും കുട്ടിത്തം വിട്ട് പോകാത്ത തരത്തിലാണ്. എനിക്ക് കുട്ടിത്തം വിട്ട് പോകുമെന്ന് ഒരിക്കലും തോന്നുന്നില്ല. മൈന്‍ഡ് ആണ് എനര്‍ജി. അത് നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം പോയി.
നെഗറ്റിവിറ്റി എടുക്കാതെ ഇരിക്കുക. പോസ്റ്റുകള്‍ക്ക് താഴെയും മറ്റും വരുന്ന കമന്റുകള്‍ നോക്കാറുണ്ടോന്ന് ചോദിച്ചാല്‍ ഇല്ല. കാരണം നെഗറ്റിവിറ്റി നമ്മള്‍ അങ്ങോട്ട് തേടി പോയി എടുക്കുന്നത് പോലെയായി പോകും അത്. നെഗറ്റീവ് ആളുകളെയും അത്തരം ചിന്തകളും മാറ്റണം. നമുക്ക് നല്ലൊരു ഫീലാണ് തോന്നുന്നതെങ്കില്‍ അപ്പോള്‍ കൂടുതല്‍ ചെറുപ്പമാകും', നടി പറയുന്നു.
മുന്‍പ് വൈറലായ വിനീത് ശ്രീനിവാസന്റെയും ധ്യാനിന്റെയും പഴയ വീഡിയോ ഞാന്‍ കണ്ടിരുന്നു. അതൊക്കെ തമാശയായിട്ടേ എടുത്തിട്ടുള്ളു. ചെറുപ്പത്തില്‍ അങ്ങനെയൊക്കെ ആണല്ലോ. വളരെ ക്യൂട്ടായി തോന്നി. ഒരാള്‍ നവ്യയെയും ഇഷ്ടമാണെന്ന് പറഞ്ഞതും കണ്ടതായി മീര പറയുന്നു.


Click it and Unblock the Notifications











