For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീര ജാസ്മിൻ്റെ തിരിച്ച് വരവ് ചുമ്മാതല്ല, തടിച്ചുരുണ്ടിരുന്ന നടി ഹോട്ട് സുന്ദരിയിലേക്ക്, ചിത്രങ്ങൾ കാണാം

  |

  നടി മീര ജാസ്മിന്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് സിനിമാലോകം. ദേശീയ പുരസ്‌കാരം വരെ നേടി എടുത്ത് മലയാളികള്‍ക്ക് അഭിമാനമായ മാറിയ മീര സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനാവുന്ന സിനിമയിലൂടെയാണ് തിരിച്ച് വരുന്നത്. അത്രയധികം മനോഹരമായി അഭിനയിച്ചിരുന്ന മീര എവിടെ പോയിരുന്നു ഇത്രയും നാളുമെന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് പുതിയൊരു മീര ജാസ്മിന്‍ വന്നിരിക്കുകയാണ്. കാലങ്ങളായി നടിയെ കുറിച്ച് കാര്യമായ വിവരങ്ങെൈളന്നും ഇല്ലായിരുന്നു.

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ അക്കൗണ്ട് വരെ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി. ഒപ്പം കിടിലന്‍ ഫോട്ടോഷൂട്ട് കൂടി നടത്തി ആരാധകരെയും ഞെട്ടിക്കാനുള്ള ശ്രമത്തിലാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിരിക്കുന്ന ചിത്രം കണ്ടതോടെയാണ് പഴയ മീര ജാസ്മിന്റെ ശക്തമായ തിരിച്ച് വരവാണ് ഇനി കാണാനുള്ളതെന്ന് ആരാധകരും മനസിലാക്കിയത്. നടിയുടെ വിശേഷങ്ങള്‍ വായിക്കാം...

  സോഷ്യല്‍ മീഡിയയില്‍ മീര ജാസ്മിന്റെ പേരില്‍ പല അക്കൗണ്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗികമായി പുതിയ പേജ് തുടങ്ങിയിരിക്കുകയാണ്. 'പുതിയ തുടക്കങ്ങളെ നമുക്ക് പരിപോഷിപ്പിക്കാം. ചിലപ്പോള്‍ മറ്റ് എവിടെയെങ്കിലും ആയിരിക്കും. എന്തായാലും ആ മാറ്റത്തിന്റെ വിത്തുകളെ കുറിച്ചാണ്. ഒരേ ഒരു സമയത്തില്‍ നമ്മളെ എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഇതിലേക്ക് വന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. എല്ലാവര്‍ക്കും സ്‌നേഹാശംസകള്‍ അറിയിക്കുന്നതായി പറഞ്ഞാണ് മീര ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്ന് പറഞ്ഞത്.

  പിന്നീട് തന്റെ ഓരോ വിശേഷങ്ങളും ഇന്‍സ്റ്റാഗ്രാം പേജിലൂടെ മീര ആരാധകരുമായി പങ്കുവെക്കുകയാണ്. കിടിലനൊരു രാത്രി ആഘോഷമാക്കിയ ഡാന്‍സ് വീഡിയോയ്ക്ക് പിന്നാലെ ഗ്ലാമറസ് ഫോട്ടോസുമായിട്ടാണ് നടി എത്തിയത്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങളെടുത്തത്. വെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് വളരെ സിംപിളായിട്ടുള്ള ലുക്കിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാല്‍ അതിലും ലേശം ഹോട്ട് ലുക്ക് പരീക്ഷിച്ചത് വളരെ മനോഹരമായിരിക്കുകയാണ്.

  ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി ആ സന്തോഷ വാര്‍ത്ത പറഞ്ഞ് നടി ഭാവന; നവീന്റെ ഭാര്യയായിട്ട് ഇന്നേക്ക് 4 വര്‍ഷം

  ഇത് മീര ജാസ്മിന്‍ ആണെന്ന് പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മുഖം പൂര്‍ണമായും മാറിയത് പോലെ തോന്നുന്നു. പ്രായം കൂടിയതിനൊപ്പം മീരയുടെ സൗന്ദര്യവും കൂടി. ആ അഴക് എവിടെയും വിട്ട് പോയിട്ടില്ല. സ്വപ്‌നക്കൂട് സിനിമയില്‍ കണ്ടത് പോലെ തന്നെയുണ്ട്. ഇപ്പോള്‍ കുറച്ച് കൂടി ഹോട്ട് സുന്ദരിയായി, എന്നിങ്ങനെ സെലിബ്രിറ്റികള്‍ മുതല്‍ ആരാധകര്‍ വരെ നിരവധി പേരാണ് മീരയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്.

  ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെ

  Recommended Video

  Meera Jasmine makes her debut on Instagram | FilmiBeat Malayalam

  2014 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് മീര ജാസ്മിന്‍ സിനിമകളില്‍ നിന്നും വിട്ട് നിന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് സജീവമായി അഭിനയത്തിലേക്ക് തിരിച്ച് വരുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകള്‍ എന്ന സിനിമയിലാണ് അവസാനം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിന് ശേഷം കാളിദാസ് ജയറാമിന്റെ പൂമരം അടക്കമുള്ള സിനിമകൡ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇടക്കാലത്ത് വളരെയധികം തടിച്ചുരുണ്ട് ഇരുന്ന മീരയുടെ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് നടിയുടെ മേക്കോവര്‍.

  ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന കരീന; അന്ന് മോളെന്ന് വിളിച്ച് സെയിഫ് അലി ഖാനും

  English summary
  Actress Meera Jasmine Latest Glamour Photoshoot Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X