പച്ച രക്തത്തിന്റെ മണമാണ് സീന്‍ ഓര്‍മ്മിക്കുമ്പോള്‍ വരുന്നത്! കസ്തൂരിമാനിലെ അഭിനയത്തെ പറ്റി നടി മീര ജാസമിന്‍
മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയിട്ടുള്ള നടി മീര ജാസ്മിന്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി വീണ്ടും സിനിമയിലേക്ക് തിരികെ വന്നു. ഇപ്പോള്‍ നായികയായിട്ടും അമ്മ കഥാപാത്രങ്ങൡലൂടെയും സജീവമാവുകയാണ് നടി.
ഏറ്റവും പുതിയതായി മീര നായികയായിട്ടെത്തുന്ന പാലും പഴവും എന്ന സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ സിനിമയുടെ വിശേഷങ്ങളുമായി പ്രൊമോഷന്‍ തിരക്കുകൡായിരുന്നു നടി. ഇതിനിടെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ കസ്തൂരിമാനിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

വളരെ ഡീപ്പ് ആയിട്ടുള്ള വ്യക്തിയാണ് താനെന്നാണ് മീര ജാസ്മിന്‍ പറയുന്നത്. സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഫീല്‍ ചെയ്യും. ഇമോഷണലി ഫീല്‍ ചെയ്യുന്ന ആളാണ് ഞാന്‍. അതേ സമയം ജോളി ആയിട്ടുള്ള ആളുമാണ്. കസ്തൂരിമാന്‍ എന്ന സിനിമയിലെ സീനുകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. ചാക്കോച്ചനൊപ്പമുള്ള കോളേജില്‍ നിന്നുള്ള സീനുകളൊന്നും മറക്കാന്‍ പറ്റില്ല.
അതുപോലെ ക്ലൈമാക്‌സിലെ സീനും. ഭയങ്കര ആഴമുള്ള സീനാണത്. ജയിലിലുള്ള സീനിനെ കുറിച്ച് പറയുമ്പോള്‍ കുളിര് കോരും. ഷമ്മി തിലകന്റെ കഥാപാത്രത്തെ വീട്ടില്‍ വച്ച് കൊല്ലുന്നൊരു സീന്‍ രാത്രിയിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സീനിനെ പറ്റി ഓര്‍മ്മിക്കുമ്പോള്‍ പച്ച രക്തത്തിന്റെ മണമാണ് വരിക.
അതിലൊരു ഷോട്ടില്‍ ഞാന്‍ രക്തം മണക്കുന്നത് പോലെ കാണിക്കുനനുണ്ട്. ആ സമയത്ത് ആകെ വല്ലാത്തൊരു അവസ്ഥയിലായി പോകും. കൊന്നതിന് ശേഷം ആ കഥാപാത്രത്തിന്റെ സമനില തെറ്റി പോവുകയാണ്. അതുപോലെ ചാക്കോച്ചന്‍ ജയിലില്‍ വന്ന് എന്നെ കാണുന്ന സീനും വളരെ ടച്ചിങ്ങ് ഉള്ളതാണെന്നാണ് മീര പറയുന്നത്.

വിധിയില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നാണ് മീര പറയുന്നത്. നമ്മുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റുന്ന സ്‌പേസില്‍ ആ തീരുമാനം എടുക്കും. പക്ഷേ ഒരു ഒഴുക്കില് പോകുന്ന ആളാണ്. ജീവിതം ഏത് ഒഴുക്കിലൂടെയാണോ എന്നെ കൊണ്ട് പോകുന്നത് അതിലൂടെ ഞാനിങ്ങനെ പോയി കൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഒന്നും ശാശ്വതമല്ല. അതുകൊണ്ട് ദൈവം തരുന്ന ഓരോ നിമിഷവും അമൂല്യമാണ്. നല്ലതായാലും ചീത്തയായാലും കാര്യങ്ങള്‍ അങ്ങനെ നോക്കി കാണുന്ന ആളാണ്.
സിനിമയില്‍ കിട്ടുന്ന റോളുകള്‍ പോലും അങ്ങനെയാണ്. അതൊരു വിധിയാണ്. ഒരു സംവിധായകന്‍ വിളിച്ച് ഇങ്ങനൊരു പടമുണ്ട്. മീരയെ ആലോചിക്കുന്നുണ്ടെന്ന് പറയുന്നതൊരു വിധിയാണ്. എനിക്ക് ചെയ്യാനുള്ളത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്യുക എന്നതാണ്. അങ്ങനെ തന്നെ പോവുകയാണെന്നും മീര പറയുന്നു.
മീര ജാസ്മിന്‍ നായികയായി അഭിനയിച്ച പാലും പഴവും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 23 നായിരുന്നു സിനിമയുടെ റിലീസ്. മീരയ്‌ക്കൊപ്പം നടന്‍ അശ്വിന്‍ ജോസാണ് നായക വേഷം അവതരിപ്പിച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രം പ്രായ വ്യത്യാസമുള്ള രണ്ടുപേര്‍ വിവാഹം കഴിക്കുന്നതും അതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളുമാണ് പറയുന്നത്.


Click it and Unblock the Notifications