ഇവിടെ ഇരുന്ന് ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ താൽപര്യമില്ലെന്ന് മീര ജാസ്മിൻ, നന്നായി നിന്നാൽ ഞാനും അങ്ങനെ...
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ. 2001 ൽ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മീര പിന്നീട് തെന്നിന്ത്യൻ ഭാഷകളിലും സജീവമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും അഭിനയിച്ചിരുന്നത്. കസ്തൂരിമാൻ,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്.
മലയാളി പ്രേക്ഷകർ വീണ്ടും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് മീരയുടേത്. സിനിമയിൽ മാത്രമല്ല യഥാർത്ഥ ലൈഫിലും മീര ബോൾഡാണ്. തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും മുഖം നോക്കാതെ തുറന്ന് പറയും. ഇത് പലപ്പോഴും നടിക്കെതിരെയുള്ള വിമർശനങ്ങളായി ഉയരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന് നടി നൽകിയ ഒരു അഭിമുഖമാണ്. തനിക്കെതിരെ നെഗറ്റീവ് പ്രചരിപ്പിക്കുന്നവർക്കുള്ളവർക്കുള്ള മറുപടിയാണിത്.

മീരയ്ക്കെതിരെ പ്രചരിക്കുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് അവതാരകനായ ജോൺ ബ്രിട്ടാസ് ചോദിച്ചപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ഇത്തരത്തിലുള്ള വാക്കുകളെ താൻ തള്ളി കളയുമെന്നാണ് മീര പറയുന്നത്. തന്റേതായ ലോകത്ത് വളരെ തിരക്കിലാണ്. തനിക്ക് സമയവുമല്ല. ഇത്തരത്തിലുള്ള കമന്റുകൾ കേൾക്കുമ്പോൾ എന്ത് അന്യായമാണ് ഈ ലോകമെന്ന് തോന്നി പോകും. ആർക്കായാലും തോന്നി പോകും. വെറുതെ ആർക്കും എന്തുവേണമെങ്കിലും പറയാമോ.

ഒരു അഭിമുഖത്തിൽ ഒരാൾ എന്നോട് ചോദിച്ചു, മീര വളരെ നല്ല ആൾ ആണല്ലോ. പിന്നെ എന്തുകൊണ്ടാണ് ദേഷ്യക്കാരിയാണെന്ന് പറയുന്നത്. എന്നോട് നന്നായിട്ട് നിൽക്കുന്നവരോട് ഞാനും നന്നായിട്ട് നിൽക്കും. കടിച്ചു കീറാൻ വരുന്നവരോട് ഞാൻ ഉറപ്പായും പ്രതികരിക്കും; മീര അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ നടിയ്ക്കെതിരെ മലയാളത്തിലെ ചില മുൻനിര സംവിധായകന്മാർ പറഞ്ഞ വിമർശനങ്ങളെ കുറിച്ചും അവതാരകൻ ചോദിച്ചിരുന്നു.

തനിക്ക് ഇവിടെയിരുന്ന ഉത്തരം കൊടുക്കാൻ താൽപര്യമില്ലെന്നാണ് മീര മറുപടിയായി പറഞ്ഞത്. അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല. ഇതൊന്നും താൻ ജീവിതത്തിൽ പരിഗണിക്കുന്നില്ലെന്നും മീര കൂട്ടിച്ചേർത്തു. ഇവരൊക്കെ ഇങ്ങനെ പറയുമ്പോഴും ജീവിതത്തിൽ നിരവധി കാര്യങ്ങളുമായി തിരക്കിലാണ് ഞാൻ . ജീവിതത്തിൽ സന്തോഷമായി ഇരിക്കുമ്പോൾ ഇതൊക്കെ വളരെ നിസാരമായിട്ടാണ് എനിക്ക് തോന്നുന്നത്. കൂടാതെ തന്നെ പറ്റി ആരെങ്കിലും ഇത്തരത്തിൽ പറയുന്നുണ്ടെങ്കിൽ അവർക്ക് എന്തെങ്കിലും ഒരു പ്രത്യേക അജണ്ഡ ഉണ്ടായിരിക്കും. വെറുതെയൊന്നും ഒരാളെ കുറിച്ച് ഇത്തരത്തിൽ പറയില്ലെന്നും മീര പറയുന്നു.

തന്റെ മനസാക്ഷിയ്ക്ക് ചേരാത്ത ഒരുകാര്യവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്നും എന്റെ മനസാക്ഷിയോട് സംസാരിച്ചതിന് ശേഷം മാത്രമേ ഉറങ്ങാൻ പോവുകയുള്ളൂ. ആ ഒരു തൃപ്തിയില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാകില്ല. താൻ ആർക്കും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാൽ അവർ ഇങ്ങനെ പറയണമെങ്കിൽ അത് അവരുടെ പ്രശ്നമാണ്. അതിൽ തനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ എന്റെ ജീവിതത്തിൽ സന്തോഷവതിയാണെന്നും മീര പറയുന്നു. നടിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പിന്തുണയാണ് മീരയ്ക്ക് നൽകുന്നത്. ചോദ്യങ്ങൾ മികച്ച മറുപടിയാണ് മീര നൽകിയിരുക്കുന്നതെന്നാണ് ആരാധകരിൽ അധികവും പറയുന്നത്.


Click it and Unblock the Notifications