Just In
- 24 min ago
ഈ അമ്മയേയും മകനേയും നെഞ്ചിലേറ്റി പ്രേക്ഷകർ, നന്ദി പറഞ്ഞ് ഭ്രമണം സീരിയൽ താരം
- 12 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 13 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 14 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
Don't Miss!
- News
അയോധ്യ രാമക്ഷേത്ര നിർമ്മാണം; സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് നടന് അക്ഷയ് കുമാര്‍
- Sports
IND vs AUS: രോഹിത് ഇനി ഹിറ്റ്മാന് മാത്രമല്ല 'ക്യാച്ച്മാനും'! എലൈറ്റ് ക്ലബ്ബില്‍
- Automobiles
മോഡലുകള്‍ക്ക് 50,000 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് കവസാക്കി
- Finance
ഇന്ത്യൻ സൂചികകൾ നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ചു; എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ഓഹരികളിൽ പ്രതീക്ഷ
- Lifestyle
ഈ സ്വപ്നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്റെ മനസാക്ഷിക്ക് എതിരായി ആരോടും ഒന്നും ചെയ്തിട്ടില്ല, വെളിപ്പെടുത്തി മീരാ ജാസ്മിന്
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് മീരാ ജാസ്മിന്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ദിലീപ് ചിത്രം സൂത്രധാരനിലൂടെ മോളിവുഡില്‍ എത്തിയ താരം തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം എത്തിയിരുന്നു മീര. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലൂടെയാണ് മീരാ ജാസ്മിന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിയും നടി മലയാളികള്‍ക്ക് അഭിമാനമായി. അതേസമയം കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് മീര പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ മനസ്സാക്ഷിക്ക് എതിരായി ഇതുവരെ ആരോടും ഒന്നും ചെയ്തിട്ടില്ലെന്ന് നടി പറയുന്നു.

ഹറാസ്മെന്റ്, ഗോസിപ്പുകള്‍, കൂട്ടത്തോടെ വേട്ടയാടുന്നു, ഇതിനെയൊക്കെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്സ് ഫാമിലി, പളളിയില്‍ പോവുന്നു വരുന്നു. അങ്ങനെയാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചത്..

അന്ന് വലിയ ആകാംക്ഷയുണ്ടായിരുന്നു. അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിഞ്ഞു. അത് ഇഷ്ടപ്പെട്ടു, അതില്‍ തന്നെ നിന്നു. പിന്നെ ഒരു ഘട്ടമായപ്പോള്‍ എനിക്ക് വെറുക്കാന്‍ തുടങ്ങി ഈ സ്ഥലം. ഞാനപ്പോഴും പറയാറുണ്ട് ആര്‍ട്ട് എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ആര്‍ട്ട് നിലനില്‍ക്കുന്ന ഈ സ്ഥലം എനിക്ക് ഇഷ്ടമല്ല.

എനിക്ക് കല ഇഷ്ടമാണ്. അതാണെന്റെ ജീവിതം. അതാണ് എനിക്ക് എല്ലാം. പക്ഷേ അത് നിലനില്‍ക്കുന്ന ഈ ഇടമുണ്ടല്ലോ. അവിടെ ഞാന്‍ കംഫര്‍ട്ടബിളല്ല. എനിക്കറിയില്ല എന്തുക്കൊണ്ടാണെന്ന്. ഒരു ഫേക്ക് ആയിട്ടുളള സാഹചര്യമൊക്കെ തന്നാല്‍ ഞാന്‍ അത് അഭിനയിച്ചാല്‍ വളരെ ബോറായിരിക്കുമെന്നും നടി പറയുന്നു. ഞാനത് അഭിനയിച്ച് കൊളമാക്കി കൈയ്യില്‍ തരും.

പക്ഷേ ഞാനുമായി കണക്ട് ചെയ്യുന്ന. എന്റെ സോളുമായിട്ടാണ് ഞാന്‍ ഉളളില്‍ എടുത്ത് കണക്ട് ചെയ്യാന്‍ പറ്റുന്ന സാഹചര്യമോ, ഡയലോഗോ, സീനോ, പാട്ടോ എന്ത് വേണമെങ്കിലും എനിക്ക് ചെയ്യാന്‍ പറ്റും. എന്നാല്‍ അതിലൊക്കെ എന്തെങ്കിലും ഫേക്ക് ആയിട്ടുളള സംഭവങ്ങളുണ്ടെങ്കില്‍ എനിക്ക് അത് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ഇന്നേവരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാന്‍ ചെയ്തിട്ടില്ലെന്ന് മീര പറയുന്നു.

ആരെയും ഹേര്‍ട്ട് ചെയ്തിട്ടില്ല. എനിക്ക് ആരെയും ഹേര്‍ട്ട് ചെയ്യാന്‍ ഇഷ്ടമല്ല, ഞാന്‍ അങ്ങനെയുളള ഒരു ആളല്ല. എനിക്ക് ആളുകളെ ഇഷ്ടമാണ്, ആളുകളെ ഇഷ്ടപ്പെടാനാണ് എനിക്ക് താല്പര്യം. ആളുകള്‍ക്കൊപ്പം ഇരിക്കാന്‍ ഇഷ്ടമാണ്. എപ്പോഴും പോസിറ്റിവായിട്ടിരിക്കണം. പിന്നെ ഈ നെഗറ്റിവിറ്റി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല.

ചിലപ്പോ അതായിരിക്കാം ഞാന്‍ എല്ലാവരില്‍ നിന്നും മാറിനില്‍ക്കുന്നത്. കാരണം എനിക്ക് പോസിറ്റിവിറ്റിയാണ് ഇഷ്ടം. ചെറിയ കാര്യങ്ങള്‍ സംസാരിക്കുക, നല്ല കാര്യങ്ങള്‍ സംസാരിക്കുക അതാണ് എനിക്കിഷ്ടം. എവിടെ പോസിറ്റിവിറ്റിയുണ്ടോ ഞാന്‍ അവിടെ പോയി നില്ക്കും. അഭിമുഖത്തില്‍ മീരാ ജാസ്മിന് പറഞ്ഞു