മനസ് വേദനിച്ചപ്പോഴും അറിയിക്കാഞ്ഞ മകൾ; ശ്രദ്ധ നേടി മീരയും അമ്മയും; പിറന്നാൾ ദിന ചിത്രം വൈറൽ

മലയാള സിനിമയിൽ മീര ജാസ്മിൻ എന്ന നടിയുണ്ടാക്കിയ തരം​ഗം ചെറുതല്ല. മഞ്ജു വാര്യർക്ക് ശേഷം മലയാളികൾ‌ ഒന്നടങ്കം ഒരു നടിയെ ആഘോഷിച്ചിട്ടുണ്ടെങ്കിൽ അത് മീര ജാസ്മിനെയാണ്. 2000 ങ്ങളുടെ തുടക്കത്തിൽ നിരവധി ഹിറ്റ് സിനിമകളിലൂടെ മീര ജാസ്മിൻ ശ്രദ്ധ നേടി. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മീരയെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. മികച്ച ഒരുപിടി കഥാപാത്രങ്ങൾ‌ മീരയ്ക്ക് ലഭിച്ചു. കസ്തൂരിമാൻ, രസതന്ത്രം, വിനോദയാത്ര, ഒരേകടൽ.

അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും മീര തിളങ്ങി. റൺ, സണ്ടക്കോഴി തുടങ്ങിയ തമിഴ് സിനിമകൾ ഹിറ്റായി. മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മീര ശ്രദ്ധാലുവായിരുന്നു. വെറുതെ വന്ന് പോവുന്ന കഥാപാത്രങ്ങൾക്ക് പകരം അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ നടി തെരഞ്ഞെടുത്തു.

Meera Jasmine

മീര ജാസ്മിന്റെ കരിയറിന് സംഭവിച്ചതെന്തെന്ന് പലപ്പോഴും ചർച്ചയാവാറുണ്ട്. സംവിധായകൻ കമൽ മീരയ്ക്കെതിരെ പരസ്യ വിമർശവും ഉന്നയിച്ചിരുന്നു. മീരയുടെ സെറ്റിലെ മോശം പെരുമാറ്റമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ഇദ്ദേഹം തുറന്നടിച്ചു. ഇതന്ന് വലിയ ചർച്ചാ വിഷയമായിരുന്നു.

2010 ന് ശേഷമാണ് മീരയുടെ കരിയർ ​ഗ്രാഫ് താഴ്ന്നത്. മലയാള സിനിമയിലേ നടിയെ കാണാതായി. പിന്നീട് ഇടയ്ക്ക് വന്ന് ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടുമില്ല. സിനിമ എന്ന കല തനിക്കിഷ്ടമാണെങ്കിലും അത് നിലനിൽക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ലെന്ന് മീര നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത പല കഥകളും തന്നെക്കുറിച്ച് പറഞ്ഞപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ തനിക്കുത്തരം പറയേണ്ടത് മനസാക്ഷിയോടാണെന്ന് മുമ്പൊരിക്കൽ മീര ജാസ്മിൻ തുറന്ന് പറഞ്ഞിട്ടുണ്ട്.

സിനിമകളിൽ നിന്ന് അകന്ന മീര ദുബായിലേക്ക് താമസം മാറി. കുടുംബത്തോടൊപ്പം ദുബായിലാണ് ഇന്ന് മീര താമസിക്കുന്നത്. സിനിമകളിൽ വീണ്ടും സാന്നിധ്യമറിയിക്കുന്നുണ്ട് നടി. മകൾ എന്ന സിനിമയ്ക്ക് ശേഷം ക്യൂൻ എലിസബത്ത് എന്ന സിനിമയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.

Meera Jasmine

ഇൻസ്റ്റ​ഗ്രാമിൽ മീര ജാസ്മിൻ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള ഫോട്ടോയാണ് മീര പങ്കുവെച്ചത്. ‍ഞങ്ങൾ ഞങ്ങളായത് അമ്മ മൂലമാണെന്ന് മീരയുടെ പിറന്നാൾ ആശംസയിൽ പറയുന്നു. പോസ്റ്റിന് താഴെ നിരവധി പേർ ആശംസകൾ അറിയിച്ചു.

കുടുംബത്തിന് കാെടുക്കുന്ന പ്രാധാന്യത്തെക്കുറിച്ച് മുമ്പ് മീര ജാസ്മിൻ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. മനോരമയിലെ നേരെ ചൊവ്വെ എന്ന പ്രോ​ഗ്രാമിലായിരുന്നു ഇത്. കരിയറിലും ജീവിതത്തിലും എടുക്കുന്ന തീരുമാനങ്ങൾ സ്വന്തമായെടുക്കുന്നതാണെന്നും ആരെയും ആശ്രയിക്കാറില്ലെന്നും മീര അന്ന് പറഞ്ഞു.

'എനിക്ക് സുഖമില്ലാത്ത ബ്രദറുണ്ട്. എന്നേക്കാൾ മൂത്തയാളാണ്. മാതാപിതാക്കൾക്ക് പ്രായമായി. എന്റെ സമ്മർദ്ദങ്ങളൊന്നും പാരന്റ്സിനെ അറിയിക്കാൻ താൽപര്യമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയില്ല. അവരുടെ മുന്നിൽ ചിരിച്ചേ നിൽക്കൂ. ഫീൽഡിൽ പല പ്രശ്നങ്ങളുമുണ്ടാവുമല്ലോ'

'അതൊക്കെയുണ്ടാവുമ്പോഴും ഒരു കാര്യം പോലും ഞാൻ അമ്മയോട് പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബേബീസ് അവരാണ്. കുറേ നാൾ മുൻപ് ഞാനായിരുന്നു അവരുടെ ബേബി. എന്റെ അമ്മയും അച്ഛനും മൂത്ത ജേഷ്ഠനുമാണ് എന്നെ സംബന്ധിച്ചിടത്തോളം ബേബീസ്. അവർക്കൊരു പ്രഷറോ ബാധ്യതയോ ഞാൻ കൊടുക്കില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെ തീരുമാനിക്കും. അതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ തന്നെ അനുഭവിക്കും,' മീര ജാസ്മിൻ അന്ന് പറഞ്ഞതിങ്ങനെ.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X