ഹോട്ട് ലുക്കില്‍ നടി മീര നന്ദന്‍! പുത്തന്‍ ലുക്കിന് കമന്റുമായി നടിമാരായ ആര്യയും ആന്‍ അഗസ്റ്റിനും
സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിമാരില്‍ ഒരാളാണ് മീര നന്ദന്‍. സിനിമാഭിനയത്തില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്ത് മാറി നില്‍ക്കുന്ന മീര ഇപ്പോള്‍ വിദേശത്താണ്. അവിടെ നിന്നും രസകരമായ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്ക് പലപ്പോഴും വളരെ മോശം കമന്റുകളാണ് ലഭിക്കാറുള്ളത്.
പലപ്പോഴും മീര നന്ദന്‍ ലേശം ഗ്ലാമറസ് വേഷത്തിലെത്തുന്നതാണ് ചിലരെ ചൊടിപ്പിക്കുന്നത്. അത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടി താരം കൊടുക്കാറുമുണ്ട്. ഇപ്പോഴിതാ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിന് താഴെ നടിമാരടക്കം കമന്റുകളുമായി എത്തിയിരിക്കുകയാണ്.

മുട്ടിന് മുകളില്‍ ഇറക്കമുള്ള നീല നിറമുള്ള വസ്ത്രം ധരിച്ച് ഒരു പടിക്കെട്ടിന് മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഒരാഴ്ച മുന്‍പ് മീര നന്ദന്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ മരുഭുമിയില്‍ നിന്നുള്ള ചില ചിത്രങ്ങളുമെത്തി. മെറൂണില്‍ റെഡ് കളര്‍ കൂടി കലര്‍ത്തിയൊരു വേഷമായിരുന്നു ഇതില്‍ നടി ധരിച്ചത്. പിന്നാലെ ഹോട്ട് ലുക്കിലുള്ള ചില ചിത്രങ്ങളുമെത്തി.
ലൈറ്റ് പിങ്ക് കളറിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീര നന്ദന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട്‌നെസ് അലര്‍ട്ട്, നിന്നെ കാണാന്‍ വളരെയധികം മനോഹരമായിട്ടുണ്ടെന്നാണ് ബിഗ് ബോസ് താരം ആര്യ കമന്റിലൂടെ പറയുന്നത്. നടിമാരായ ആന്‍ ആഗസ്റ്റിനും മന്യയുമെല്ലാം മീരയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. എല്ലാവര്‍ക്കും മീര മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ ഫോട്ടോസുമായി എത്തിയ മീര നന്ദനെതിരെ സൈബര്‍ അക്രമണം നടന്നത്. ഇതിനെതിരെ ശക്തമായ രീതിയില്‍ തന്നെ നടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല തന്റെ പേരില്‍ വ്യാജമായി മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ആളെ കൂടി കണ്ടുപിടിച്ച് പുറംലോകത്തേക്ക് എത്തിച്ചിരുന്നു.
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയായിരുന്നു മീര നന്ദന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും 2015 മുതല്‍ സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുകയാണ് നടി.


Click it and Unblock the Notifications











