'ഫോട്ടോയിടുക എയറിൽ കേറുക..., പൊട്ടന്മാരുടേത് പോലുള്ള അയാളുടെ ഹെയർസ്റ്റൈൽ മാറ്റിക്കൂടെ?'; മീരയുടെ വരന് പരിഹാസം
സെലിബ്രിറ്റികളുടെ സോഷ്യൽമീഡിയ പ്രൊഫൈൽ എന്തും ലൈസൻസില്ലാതെ കുറിച്ചിടാനും ചീത്തവിളിക്കാനുമുള്ള പ്ലാറ്റ്ഫോമായി കാണുന്നവരാണ് ഒരു വിഭാഗം സോഷ്യൽമീഡിയ ഉപഭോക്താക്കൾ. സെലിബ്രിറ്റികളുടെ മാത്രമല്ല സാധാരണക്കാരുടെ പ്രൊഫൈലുകളിലും സമാന സ്ഥിതിയാണ്. അത് കുറച്ച് കൂടുതലായി കാണപ്പെടുന്നത് സെലിബ്രിറ്റികളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലാണെന്ന് മാത്രം. ഫേക്ക് പ്രൊഫൈലുകൾ ഇത്തരം കമന്റിടാൻ വേണ്ടി മാത്രമായി കൊണ്ടുനടക്കുന്നവരും നിരവധിയാണ്.
വിവാഹനിശ്ചയത്തിന് മുമ്പ് മോഡലിങ് ചെയ്യുന്നതിന്റെയും ഇറക്കം കുറഞ്ഞതും സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കുന്നതിന്റെയും പേരിലായിരുന്നു നടി മീര നന്ദന് വിമർശനങ്ങളും പരിഹാസങ്ങളും കേട്ടിരുന്നത്. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ശേഷം ഭാവി വരന് സൗന്ദര്യമില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം ആളുകൾ മീരയെ പരിഹസിക്കുന്നത്. നടിക്ക് തന്റെ ഭാവിവരനൊപ്പമുള്ള ഒരു ഫോട്ടോപോലും പങ്കിടാൻ പറ്റാത്ത സ്ഥിതിയാണ്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ മുതൽ തുടങ്ങിയ പരിഹാസം ഇന്നും തുടരുകയാണ്. മീര പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി മാസം പ്രണയിക്കുന്നവരുടെയും പ്രണയിക്കാൻ ഇഷ്ടപ്പെടുന്നവരുടെയും മാസമാണല്ലോ. വിവാഹം ഉറപ്പിച്ചതുകൊണ്ട് മീരയും പ്രണയത്തിന്റെ മാസത്തിൽ കപ്പിൾ ഫോട്ടോയുമായി എത്തി.
ശ്രീജുവിനൊപ്പം നിൽക്കുന്ന മനോഹരമായ കപ്പിൾ ഫോട്ടോകളാണ് ഹാർട്ട് ഇമോജിക്കൊപ്പം മീര ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. സീസൺ ഓഫ് ലവ്, മന്ത് ഓഫ് ലവ്, ഫോർ എവർ ലവ്, റോസ്, പോസിറ്റീവ് വൈബ്സ്, ആൾഹാർട്ട് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് മീര ചിത്രങ്ങൾ പങ്കിട്ടത്. നടി ഭാമ അടക്കമുള്ള മീരയുടെ സിനിമാ സുഹൃത്തുക്കൾ താരത്തിനും ഭാവി വരനും സ്നേഹം അറിയിച്ചുള്ള കമന്റുകളുമായി എത്തി.
ഇത്തവണയും ശ്രീജുവിനേയും മീരയയേും പരിഹസിച്ചുള്ള കമന്റുകൾക്ക് കുറവില്ല. അവയിൽ പലതും ഒരു ദയാദാക്ഷണ്യവുമില്ലാത്തവയാണ്. മീര തനിക്കെപ്പോഴും ഇവന്റെ ഫോട്ടോയിട്ട് എയറിൽ കേറാനാണല്ലോ യോഗം, ആ പൊട്ടന്മാരെപോലുള്ള ഹെയർ സ്റ്റൈൽ മാറ്റിയാൽ പുള്ളിക്കാരൻ കിടുലുക്ക് ആയിരിക്കും... ശ്രമിച്ച് നോക്കൂ, ഇവനെ ഞാൻ എവിടെയോ പാൻപരാഗ് വിൽക്കാൻ നിൽക്കുന്നത് കണ്ടിട്ടുണ്ടല്ലോ, യാർ ഇന്ത മൂങ്ങാ മൂഞ്ചി എന്നിങ്ങനെ നീളുന്നു കമന്റുകൾ.
കമന്റ് ബോക്സിൽ ശ്രീജുവിനെതിരെയുള്ള പരിഹാസം നിറയാൻ തുടങ്ങിയതോടെ ചിലർ പരിഹാസിച്ച് കമന്റിട്ടവരെ വിമർശിച്ചും എത്തി. ലോകത്തെ ഏറ്റവും മോശം ആളുകൾ അത് മലയാളിയാണ്. നിന്റെയൊക്കെ കെട്ടിയോനെയും കെട്ടിയോളെയുമാണ് ഇങ്ങനെ കമെന്റ് അടിക്കുന്നതെങ്കിൽ എങ്ങെനെയുണ്ടാകും.

സൗന്ദര്യം എന്നത് എവിടെയാ ഊളകളെ ഡിഫൈൻ ചെയ്ത് വെച്ചിട്ടുള്ളത് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. സൗന്ദര്യം ഇല്ലായെന്ന് പറഞ്ഞ് കല്ലെറിയുന്നവരുടേത് എന്ത് മനസാണടോ... നിന്റെയൊക്കെ തന്തയും തള്ളയും മക്കളുമൊക്കെ ഹൃതിക് റോഷനും കരീന കപൂറുമാണല്ലോ എന്നൊക്കെയാണ് മീരയേയും ശ്രീജുവിനേയും അനുകൂലിച്ച് വന്ന കമന്റുകൾ.
മീര മുഖം നോക്കിയല്ല പണം നോക്കിയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് വ്യക്തമാണെന്നാണ് ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ വന്ന കമന്റുകൾ. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം നടന്നത്. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്.
ശേഷം ഇരുവരുടേയും രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. ലണ്ടനിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ശ്രീജു. ഒരു വർഷം കഴിഞ്ഞാകും വിവാഹമെന്നാണ് വിവാഹനിശ്ചയ വേളയിൽ മീര തന്നെ അറിയിച്ചിരുന്നു. ലാൽ ജോസാണ് മീരയെ സിനിമ ലോകത്തിലേക്ക് എത്തിച്ചതും മുല്ലയിൽ നായികയാക്കിയതും. സിനിമയിൽ നിന്ന് ഇടവേള എടുത്ത് ഇപ്പോൾ അജ്മാൻ ഗോൾഡ് എഫ്എംമിൽ ആർജെയായി ജോലി ചെയ്യുകയാണ് മീര നന്ദൻ.


Click it and Unblock the Notifications