'കുറേ കാലത്തിനുശേഷം മലയാളിയായി കണ്ടു'; മാളവികയ്ക്കും ഭാ​ഗ്യയ്ക്കും പിന്നാലെ മീരയുടെ താലികെട്ടും ​ഗുരുവായൂരിൽ?

മലയാളികളുടെ പ്രിയങ്കരിയാണ് നടിയും ​ഗായികയുമായ മീര നന്ദന്‍. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് താരം വെള്ളിത്തിരയില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. അവതാരികയായാണ് താരം വെള്ളിത്തിരയിലേക്കെത്തിയത്. സ്റ്റാര്‍ സിങ്ങറിന്റെ അവതാരികയായാണ് മിനിസ്‌ക്രീനില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ‍‍ റേഡിയോ ആര്‍ജെയും, മികച്ച ഗായികയും കൂടിയാണ് മീര. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരിടം സിനിമയില്‍ കണ്ടെത്താന്‍ താരത്തിനായി. മുല്ല എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. മീര ഇപ്പോള്‍ സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് നടി. കഴിഞ്ഞ വർഷമായിരുന്നു ആഘോഷമായ രീതിയിൽ വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. ഇക്കഴിഞ്ഞ ഏപ്രിലിൽ നടി സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷമാക്കാൻ സെർബിയയിൽ പോയിരുന്നു.

Meera Nandan

സുഹൃത്തുക്കളോടൊപ്പം നടത്തിയ താരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സെർബിയയിൽ വെച്ചാണ് ബ്രൈഡ് ടു ബി ആഘോഷമാക്കിയത്. മീര വെളുത്ത വസ്ത്രവും മറ്റുള്ളവർ കറുപ്പ് നിറത്തിലുള്ള വസ്ത്രവുമാണ് തിരഞ്ഞെടുത്തത്. നാലുപേർ മാത്രം പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവും മീരയും പരിചയപ്പെട്ടത്.

കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ മാത്രമാണ് താരത്തിന്റെ വിവാഹമാണെന്ന വിവരം പലരും അറിഞ്ഞത്. അതേസമയം ഇപ്പോഴിതാ മീര അവധി ആഘോഷിക്കാൻ കേരളത്തിൽ എത്തിയിരിക്കുകയാണ്. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കിട്ടത്. നാട്ടിൽ പറന്നിറങ്ങിയ ഉടൻ ​ഗുരുവായൂരപ്പനെ കാണാനാണ് മീര ആദ്യം പോ​യത്. ഗുരുവായൂരമ്പലനടയിൽ തൊഴുതശേഷമുള്ള ചിത്രങ്ങൾ ​ഗുരുവായൂരപ്പനെ കണ്ടുവെന്ന തലക്കെട്ടോടെ മീര സോഷ്യൽമീഡിയയിൽ പങ്കിട്ടു.

സിനിമയിൽ സജീവമല്ലെങ്കിലും മോഡലിങിലും മറ്റും സജീവമായതിനാൽ മീരയ്ക്ക് ആരാധകർ ഏറെയാണ്. വളരെ കാലത്തിനുശേഷം ചുരിദാർ ധരിച്ച് ചന്ദനകുറിയും സിംപിൾ ഹെയർസ്റ്റൈലുമെല്ലാമായി മീര പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി ആരാധകർ കമന്റുകളുമായി എത്തി. കുറേ കാലത്തിനുശേഷം മലയാളിയായി കണ്ടതിൽ സന്തോഷം എന്ന തരത്തിലാണ് കമന്റുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് മീരയുടെ തമാസം.

അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമെ നാടൻ ലുക്കിൽ മീരയെ കാണാൻ സാധിക്കാറുള്ളു. ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ഏറ്റവും പുത്തൻ ചിത്രങ്ങൾ മീര പങ്കിട്ടതോടെ വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞദിവസം ശ്രീജു നാട്ടിൽ എത്തിയിരുന്നു. അതോടെ ഗുരുവായൂർ നടയിൽ വെച്ചാണോ വിവാഹമെന്നും ആരാധകരുടെ ചോദ്യങ്ങൾ വന്നു. എന്നാൽ വിവാഹത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല.

meera nandan

ഒട്ടുമിക്ക സെലിബ്രിറ്റി വിവാഹങ്ങൾക്കും വേദിയാകാറുള്ളത് ​ഗുരുവായൂരാണ്. അതുപോെല തന്നെ വിവാഹനിശ്ചയത്തിനുശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിട്ടിട്ടുള്ള കപ്പിളാണ് മീരയും ശ്രീജുവും. ശ്രീജുവുമൊത്തുള്ള ഫോട്ടോകൾ നടി എപ്പോൾ പങ്കുവെച്ചാലും വൻ തോതിൽ മോശം കമന്റുകൾ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും.

ഇവയ്ക്കൊന്നും എതിരെ മീര പ്രതികരിച്ചിട്ടുമില്ല. പൈസ മുഖ്യം ബി​ഗിലേ, ഇവൾക്കിതൊക്കെ മതി, വിവാഹ ശേഷമുള്ള ഡിവോഴ്സ് വാർത്തക്കായി കട്ട വെയ്റ്റിം​ഗ്, അയ്യോ ബാഡ് സെലക്ഷൻ പറയാതെ വയ്യ. എന്തായാലും നിങ്ങളുടെ ലൈഫാണിത്. എൻജോയ്, തക്കാളി പെട്ടിക്ക് ​ഗോതറേജിന്റെ പൂട്ടോ, ഇനിയൊരു കല്യാണ നാടകത്തിന്റെ ആവശ്യമുണ്ടോ, ബം​ഗാളി എഡിറ്റ് ചെയ്ത ഫോട്ടോയാണോ, പൊട്ടനെ പോലത്തെ ചെങ്ങായിന്റെ ആ നോട്ടം എന്നിങ്ങനെയാണ് സ്ഥിരമായി ഭാവി വരനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കുമ്പോൾ സ്ഥിരമായി ഈ ജോഡിക്ക് ലഭിക്കാറുള്ള മോശം കമന്റുകൾ.

ലണ്ടനിൽ ജനിച്ച് വളർന്ന ആളാണ് ശ്രീജു. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങളെ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീജുവെന്നും അതാണ് തന്നെ ആകർഷിച്ചതെന്നും മീരാ നന്ദൻ ഭാവി വരനെ കുറിച്ച് സംസാരിക്കവെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: meera nandan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X