മീരയുമായിട്ടുള്ള ഹണിമൂണിലാണോ? വിമര്‍ശിച്ചവര്‍ക്ക് മുന്നിൽ ഭാര്യയെ ചേര്‍ത്ത് പിടിച്ച് സ്‌നേഹ ചുംബനവുമായി വിപിൻ

നടി മീര വാസുദേവന്‍ മലയാളികള്‍ക്കിപ്പോള്‍ കുടുംബവിളക്കിലെ സുമിത്രയാണ്. തന്മാത്ര പോലെ ഹിറ്റ് സിനിമയില്‍ അഭിനയിച്ചതിന് ശേഷം മലയാളം വിട്ട് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയത് ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു. കുടുംബവിളക്കിലെ നായിക വേഷം നടിയ്ക്ക് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു.

ഇതിനിടെ മീരയുടെ വിവാഹം കഴിഞ്ഞതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇക്കഴിഞ്ഞ മാസമായിരുന്നു മീര വാസുദേവിന്റെ മൂന്നാം വിവാഹം. ആദ്യ രണ്ട് വിവാഹബന്ധവും വേര്‍പിരിഞ്ഞ് നിന്ന നടി കുടുംബവിളക്ക് സീരിയലിന്റെ ഛായാഗ്രഹകനായ വിപിന്‍ പുതിയങ്കവുമായി വിവാഹിതയാവുകയായിരുന്നു.

meera-vasudev

ഇതോടെ വ്യാപക വിമര്‍ശനങ്ങളാണ് മീരയെയും വിപിനെയും തേടി എത്തിയത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും മീരയുടെ ആദ്യ വിവാഹബന്ധങ്ങളുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാതെ ഇരുവരും അവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.

ഇപ്പോഴിതാ പ്രിയതമയുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളുമായിട്ടാണ് വിപിന്‍ എത്തിയിരിക്കുന്നത്. മീരയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ താരം പോസ്റ്റ് ചെയ്തത്. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഒരുമിച്ചുള്ളതായി ആദ്യം പുറത്ത് വന്ന ഫോട്ടോയാണിത്. അതേ സമയം താരങ്ങള്‍ ഹണിമൂണ്‍ യാത്രയിലാണോന്ന് ചോദിക്കുകയാണ് ആരാധകര്‍.

തുടക്കത്തില്‍ പലരും വിമര്‍ശിച്ചെങ്കിലും മീരയ്ക്കും വിപിനും ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്. സജിന്‍ ജോണ്‍, റനീഷ റഹ്‌മാന്‍, നിരഞ്ജന്‍ നായര്‍ തുടങ്ങി ടെലിവിഷനില്‍ അഭിനയിക്കുന്ന ചില താരങ്ങളും നൂറുക്കണക്കിന് ആരാധകരുമൊക്കെ താരദമ്പതിമാരോടുള്ള സ്‌നേഹം രേഖപ്പെടുത്തിയിരിക്കുകയാണ്.

meera-vasudev

ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു മീരയും വിപിനും തമ്മില്‍ വിവാഹിതരാവുന്നത്. ഇരുവരും കുടുംബവിളക്ക് സീരിയലില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടായ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്. മീര നായികയായി അഭിനയിച്ചപ്പോള്‍ സീരിയലിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. ലളിതമായ രീതിയില്‍ കോയമ്പത്തൂരില്‍ വച്ചാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തതും.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ രംഗത്ത് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ആളാണ്. 2019 മുതല്‍ മീരയും വിപിനും ഒരേ പ്രൊജക്ടില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നെങ്കിലും അടുപ്പത്തിലായത് ഒരു വര്‍ഷം മുന്‍പാണ്.

അതേ സമയം മീരയുടെ മറ്റ് വിവാഹജീവിതത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയ നടിയെ വിമര്‍ശിച്ചത്. 2005 ലാണ് മീരയും വിശാല്‍ അഗര്‍വാളുമായി വിവാഹം കഴിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം 2010 ല്‍ ഈ ബന്ധം വേര്‍പെടുത്തി. പിന്നീട് 2012 ലാണ് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചു. 2016 ല്‍ താരങ്ങള്‍ പിരിഞ്ഞു. നിലവില്‍ മകന്‍ മീരയുടെ കൂടെയാണ്.

More from Filmibeat

Read more about: meera vasudevan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X