ചിരുവിൻ്റെ കാര്യത്തിലൊഴികെ ഞങ്ങൾ തമ്മിൽ തര്‍ക്കം നടന്നിട്ടുണ്ട്; പ്രിയപ്പെട്ട മുത്തശ്ശിയെ കുറിച്ച് മേഘ്‌ന രാജ്

നടന്‍ അര്‍ജുന്‍ സര്‍ജയുടെ മാതാവ് ലക്ഷ്മി ദേവമ്മ അന്തരിച്ചെന്ന വാര്‍ത്ത വൈകുന്നേരത്തോടെയാണ് പുറത്ത് വരുന്നത്. 85 വയസുകാരിയായ താരമാതാവ് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. അധ്യാപകയായി ഏറെ കാലം ജോലി ചെയ്തിരുന്ന ലക്ഷ്മി ദേവമ്മ പഞ്ചായത്ത് മെമ്പര്‍ കൂടിയായിരുന്നു.

നടന്‍ ശക്തിപ്രസാദിനെ വിവാഹം കഴിച്ചതോടെ സിനിമാ കുടുംബമായി. മക്കളായ അര്‍ജുന്‍ സര്‍ജ നടനും കിഷോര്‍ സത്യ സംവിധായകനുമാണ്. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മൂമ്മയാണ് ലക്ഷ്മി വേദമ്മ. കുടുംബത്തില്‍ നിന്നും ഏറ്റവും പ്രിയപ്പെട്ടൊരാള്‍ കൂടി വിട വാങ്ങിയ ദുഃഖം പങ്കുവെച്ച് കൊണ്ട് മേഘ്‌നയും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അജ്ജിയെ കുറിച്ച് മേഘ്‌ന എഴുതിയത്.

megna-raj

'ഒത്തിരി കാര്യങ്ങളില്‍ ഉരുക്ക് വനിതയെ പോലെയായിരുന്നു ഇവര്‍. ഞാനും അജ്ജിയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ചിരു ഒഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ തമ്മില്‍ യോജിപ്പും വിയോജിപ്പും ഉണ്ടായിട്ടുണ്ട്. അവന്റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ മറ്റൊന്നും ചിന്തിക്കാറില്ല. കാരണം അദ്ദേഹത്തിന് നല്ലത് മാത്രം വരണമെന്നെയുള്ളു. ചിരു അവരെ ഡാര്‍ലിങ് എന്ന് സ്‌നേഹത്തോടെ വിളിക്കും. ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ ശാഠ്യം പിടിക്കുകയും വഴക്കിടുന്ന നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.

megna-raj

പക്ഷേ നിങ്ങള്‍ എന്നെ വിശ്വസിക്കുകയും എനിക്ക് മാത്രം മനസിലാക്കാന്‍ കഴിയുന്ന തരം സ്‌നേഹം എനിക്ക് നല്‍കുകയും ചെയ്തു. നിങ്ങളില്ലാതെ ഞങ്ങളുടെ കുടുംബം നിലകൊള്ളുന്ന അടിത്തറ ഇളകും. എന്റെ കണ്ണില്‍ നീ എന്നും മായാതെ നില്‍ക്കും. നിങ്ങളെന്നെ ശക്തമായി പിടിച്ചു. എപ്പോഴും അങ്ങനെയായിരുന്നു. അതിരാവിലെ എന്നെ വിളിക്കുന്നത് ഇനി മുതല്‍ മിസ് ചെയ്യും.നമ്മളൊരുമിച്ച് വീട്ടില്‍ നിന്നും കോഫി കുടിക്കുന്ന നിമിഷം മിസ് ചെയ്യും.

വെജിറ്റേറിയന്‍ ആയിരുന്നിട്ടും നിങ്ങള്‍ ചിരുവിന് വേണ്ടി മട്ടന്‍ ചോപ്‌സ് പാചകം ചെയ്യുമായിരുന്നു. മാത്രമല്ല നിങ്ങളുടേതായ ഗോസിപ്പ് സെക്ഷനും അതിനിടയില്‍ ഉണ്ടാവും. നിങ്ങളിപ്പോള്‍ ചിരുവിന് വേണ്ടി രുചികരമായ മട്ടന്‍ ചോപ്‌സ് ഉണ്ടാക്കുകയാണെന്ന് എനിക്ക് ഉറപ്പാണ്. ലവ് യു അജ്ജി.. അന്ന് എന്നെ ആശുപത്രിയില്‍ കൊണ്ട് പോവാതിരുന്ന ആ ദിവസം ഞാന്‍ എപ്പോഴും ഓര്‍ക്കും..' എന്നും പറഞ്ഞാണ് മേഘ്‌ന കുറിപ്പ് അവസാനിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X