twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് മാസമുള്ളപ്പോഴാണ് മകന് കൊവിഡ് ബാധിച്ചത്; പരിഭ്രാന്തി സൃഷ്ടിച്ച ദിനങ്ങളെ കുറിച്ച് മേഘ്ന രാജ്

    |

    തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു നടൻ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ ഭാര്യയും നടിയുമായ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല.

    megnaraj

    മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. അതിനു ശേഷം ഏറെ പ്രതിസന്ധിയിലൂടൊണ് നടി കടന്നു പോയത്. കുഞ്ഞ് ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിത കടന്നു പോയ ജീവിത പ്രതിസന്ധിയെ കുറിച്ച് മനസ് തുറക്കുകയാണ് മേഘ്ന. കൊവിഡ് പോസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് താന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്‌ന പറഞ്ഞത്. നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

    കഴിഞ്ഞ ഡിസംബറിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചത്. നടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇവർക്ക് നാലു പേർക്കും രോഗമുക്തി നേടിയത്. നടിക്കും കുഞ്ഞിനും രോഗശാന്തി നേർന്ന് ആരാധകർ രംഗത്തെത്തിയിരുന്നു.

    സോഷ്യൽ മീഡിയയിൽ സജീവമാണ് മേഘ്ന രാജ്. പ്രസവത്തിന് ശേഷം നടി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുകയായിരുന്നു. മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞു ചീരുവിന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കുകയായിരുന്നു, മേഘ്ന പങ്കുവെയ്ക്കാറുള്ള കുഞ്ഞിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

    Read more about: meghana raj
    English summary
    Actress meghana raj About Her Son jr chiru's Covid Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X