'നിന്റെ സത്യസന്ധതയ്ക്കുള്ള അം​ഗീകാരം, നീ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് അറിയാം'; ചിരുവിനോട് മേഘ്ന!

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ നടി കൂടിയാണ് മേഘ്ന. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. യക്ഷിയും ഞാനുമെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം റെഡ് വൈനില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു.

സീബ്രാ വരകളെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ മേഘ്ന അഭിനയിച്ചത്. ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‍ന രാജ് വെള്ളിത്തിരയിലെത്തുന്നത്. ഉയര്‍തിരു 420 എന്ന ചിത്രത്തിലൂടെ തമിഴകത്തുമെത്തി മേഘ്‍ന രാജ്.

കുരുക്ഷേത്ര, സെൽഫി മമ്മി ​ഗൂ​ഗിൽ ഡാഡി എന്നീ സിനിമകളാണ് മേഘ്‍ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. മലയാളത്തില്‍ 100 ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന ചിത്രത്തിനായി പാടിയിട്ടുമുണ്ട് മേഘ്‍ന രാജ്.

നിന്റെ സത്യസന്ധതയ്ക്കുള്ള അം​ഗീകാരം

മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ ജന്മമായി മേഘ്നയുടെ മകൻ റായനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. മകൻ റായന്റെ വിശേഷങ്ങള്‍ മേഘ്‍ന രാജ് പങ്കുവെക്കാറുണ്ട്.

മകനെ നല്ല രീതിയില്‍ വളര്‍ത്തുമെന്നും ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അഭിമാനമാകുമെന്നുമാണ് മേഘ്‍ന രാജ് പറഞ്ഞിട്ടുള്ളത്. ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി മേഘ്‍ന രാജ് സാമൂഹ്യമാധ്യമത്തില്‍ കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്.

നീ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് അറിയാം

ഇപ്പോഴിത തന്റെ പ്രിയപ്പെട്ട ചിരുവിന് വേണ്ടി ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങി മേഘ്ന പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടേയും കണ്ണുനിറയ്ക്കുന്നത്. കന്നട സിനിമയില്‍ ജനപ്രിയനായ താരമായിരുന്നു ചിരഞ്ജീവി സര്‍ജ . 2020 ജൂണ്‍ മാസത്തിലാണ് ചീരു ലോകത്തോട് വിടപറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ചീരുവിന് മരണാനന്തര ബഹുമതിയായി ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. മേഘ്നയാണ് ചിരുവിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മേഘ്ന സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു... 'ചീരു അവസാനം നമ്മുടെ വീട്ടിലേയ്ക്ക് ബ്ലാക്ക് ലേഡി വന്നിരിക്കുന്നു.'

ചിരുവിനെ കുറിചച്ച് മേഘ്ന രാജ്

'സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നുണ്ട്. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു... ഇത് നിങ്ങൾ ആരാണെന്ന കാര്യത്തിൽ സത്യസന്ധത പുലർത്തിയതിന് ലഭിച്ചതാണ്. ജനങ്ങൾ നിങ്ങളെ ഓഫ്‌സ്‌ക്രീനിൽ കൂടുതൽ സ്നേഹിച്ചു. അതുകൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്.'

'ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക' എന്നാണ് മേഘ്ന കുറിച്ചത്. ഒപ്പം മകനുമൊത്ത് ഫിലിംഫെയർ പുരസ്കാരവുമായി ചിരുവിന്റെ ഫോട്ടോയ്ക്ക് അരികിൽ നിൽക്കുന്ന തന്റെ ചിത്രങ്ങളും മേഘ്ന പങ്കുവെച്ചു.

മരണാനന്തര ആദരം

ചിരഞ്ജീവി സർജയ്ക്ക് ലഭിച്ചതുപോലെ തന്നെ അടുത്തിടെ അന്തരിച്ച നടൻ പുനീത് രാജ് കുമാറിനും ഫിലിം ഫെയർ വേദിയിൽ വെച്ച് ആദരം നൽകിയിരുന്നു. പുനീതിന്റെ സഹോദരി പൂര്‍ണിയമാണ് താരത്തിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2018 ലാണ് ചീരുവും മേഘ്‌നയും വിവാഹിതരായത്‌.

വർഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ചിരുവിന്റേയും മേഘ്നയുടേയും വിവാഹം. ചിരുവിന്റെ മരണശേഷം മകനിലേക്ക് മേഘ്നയുടെ ലോകം ചുരുങ്ങിയിട്ടുണ്ട്. ഒപ്പം പഴയത് പോലെ അഭിനയത്തിലും മോഡലിങിലും മേഘ്ന സജീവമാണ്. നസ്രിയ, ഫഹദ്, അഹാന തുടങ്ങി വലിയയൊരു സൗഹ‍ൃദം മലയാളത്തിലും മേഘ്ന സമ്പാദിച്ചിട്ടുണ്ട്.

More from Filmibeat

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X