അമ്മയാകാൻ തയ്യാറെടുത്ത് മേഘ്ന, 4 മാസം ഗർഭിണി, ചിരഞ്ജീവി യാത്രയായത് ആ സ്വപ്നം ബാക്കിയാക്കി
തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു കന്നഡ താരം ചിരഞ്ജീവി സർജയുടെ വിയോഗം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് സനിമ ലോകം, കുടുംബാഗങ്ങൾക്കും സുഹൃത്തുക്കൾക്കും താരത്തിന്റെ വേർപാട് സഹിക്കാൻ കഴിക്കാത്തതിൽ അപ്പുറമാണ്. സുഹൃത്തുക്കളിൽ പലർക്കും ഇപ്പോഴും ചിരഞ്ജീവി സർജ ഇനി ഇല്ലെന്നുള്ള സത്യം വിശ്വസിക്കാനായിട്ടില്ല.
ഭർത്താവിന്റെ വിയോഗത്തിൽ ആകെ തകർന്ന് ഇരിക്കുകയാണ് നടി മേഘ്നരാജ്. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അടിമുടി തകർന്ന് ഇരുക്കുകയാണ് നടി. ചിരഞ്ജീവി സർജയുടെ മൃതദേഹത്തിന് അരുകിൽ പൊട്ടിക്കരയുന്ന നടിയുടെ വീഡിയോ പ്രേക്ഷകരുടെ ഹൃദയം തകർത്തിട്ടുണ്ട്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വീകരിക്കാൻ തയ്യാറെടുക്കവെയായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം.നടി മേഘ്ന രാജ് നാല് മാസം ഗർഭിണിയാണ്.

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് മേഘനയും ചിരഞ്ജീവിയും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അവിടെ നിന്നാണ് താരങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ആദ്യം അടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.
Recommended Video

2018 ഏപ്രിൽ 29 നാണ് കോറിമംഗലം സെന്റ് ആന്റണീസ് ചർച്ചിൽ വെച്ചായിരുന്നു ആദ്യം വിവാഹം നടക്കുന്നത്. പിന്നീട് മെയ് 2 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ഹിന്ദു ആചാരവിധി പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് ശേഷവും മേഘ്ന സിനിമയിൽ സജീവമായിരുന്നു.

ഞായറാഴ്ചയായിരുന്നു താരത്തിന്റെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രായം കുറവായതിനാൽ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാൽ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചുവെങ്കിലും ഫലം കണ്ടെത്താനായില്ല.39ാം വയസ്സിലായിരുന്നു മരണം സംഭവിക്കുന്നത്.കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. നടൻ അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മാവനാണ്. നടൻ ധ്രുവ സര്‍ജ സഹോദരൻ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന രാജ്. 2009 ൽ തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം മലയാളികളുടേയും പ്രിയങ്കരിയാവുകയായിരുന്നു. 2010 ൽ വിനയൻ സംവിധനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ എത്തിയത്. പിന്നീട് ആഗസ്റ്റ് 15, ബ്യൂട്ടിഫുൾ എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. വിവാഹത്തിന് ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











