Don't Miss!
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Finance
ഓഹരി വിറ്റാല്‍ അടുത്ത ദിവസം പണം കീശയിലെത്തും; മ്യൂച്വല്‍ ഫണ്ടില്‍ രണ്ടാം ദിവസവും; മാറ്റങ്ങളറിയാം
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ബേബി ഗേൾ; നസ്രിയയുമായി വീണ്ടും ഒത്തുകൂടി മേഘ്ന രാജ്
കന്നഡയിലെ താരമായ നടി മേഘ്ന രാജ് മലയാളികൾക്കും പ്രിയങ്കരിയാണ്. യക്ഷിയും ഞാനും മാഡ് ഡാഡ്, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ ജനപ്രീതിയാർജിച്ച നടിയാണ് മേഘ്ന. പക്ഷെ നടി കൂടുതൽ സിനിമ ചെയ്തത് കന്നഡയിലാണ്. 2009 ൽ പണ്ട എന്ന സിനിമയിലൂടെയായിരുന്നു കന്നഡയിലേക്കുള്ള അരങ്ങേറ്റം.
പിന്നീട് സാൻഡൽവുഡിലെ മുൻനിര നായികയായ നടി നടൻ ചിരഞ്ജീവി സർജയെ വിവാഹവും ചെയ്തു. 2020 ലായിരുന്നു മേഘ്നയുടെ ജീവിതത്തിലെ ദുഖകരമായ സംഭവം നടന്നത്. ഹൃദയാഘാതം വന്ന് നടിയുടെ ഭർത്താവായ ചിരഞ്ജീവ സർജ മരിച്ചു. ഭർത്താവ് മരിക്കുന്ന സമയത്ത് മേഘ്ന ഗർഭിണിയുമായിരുന്നു. ആരാധകരെ ഒരപോലെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. കുറച്ചു മാസങ്ങൾക്കുള്ളിൽ മേഘ്ന ഒരാൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു.
ഭർത്താവിനെക്കുറിച്ചുള്ള ഓർമ്മകൾ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. തന്റെ വിഷമകരമായ കാലത്ത് മേഘ്നയോടൊപ്പം നിന്ന സുഹൃത്തുക്കളിലാെരാളായിരുന്നു നടി നസ്രിയ നസീം. മാഡ് ഡാഡ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ നസ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. ബേബി ഗേളുമായി വീണ്ടും ഒന്നിച്ചെന്നാണ് ചിത്രത്തിന് മേഘ്ന നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ഇതിനോടകം നിരവധി പേർ ചിത്രത്തിന് താഴെ തങ്ങളുടെ സ്നേഹം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ മേഘനയുടെ കുഞ്ഞിനെ കാണാനും നസ്രിയ എത്തിയിരുന്നു. ഒരുമിച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. നടി അനന്യയും മേഘ്നയുടെ അടുത്ത സുഹൃത്താണ്. സിനിമയിലെ തന്റെ സൗഹൃദത്തെക്കുറിച്ച് മേഘ്ന അടുത്തിടെ സംസാരിച്ചിരുന്നു.

'നസ്രിയയും ഫഹദുമായി എനിക്ക് വളരെ അടുപ്പമുണ്ട്. അവർ എന്നെ ആശുപത്രിയിലും സന്ദർശിച്ചിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ട് പെൺകുട്ടികളും എന്റെ തൂണുകളാണ്. ജീവിതത്തിലെ ഏത് ഘട്ടത്തിലും അനന്യയും നസ്രിയയും അതിന്റെ ഭാഗമായിരുന്നു,' മേഘ്ന പറഞ്ഞതിങ്ങനെ.
മാഡ് ഡാഡ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നസ്രിയയും മേഘ്നയും സുഹൃത്തുക്കളാവുന്നത്. ചിത്രത്തിൽ നടൻ ലാൽ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്യൂട്ടിഫുൾ എന്ന സിനിമയിലെ മേഘ്നയുടെ വേഷമാണ് ഏറെ ജനപ്രീതി പിടിച്ചു പറ്റിയത്. അനൂപ് മേനോനും ജയസൂര്യയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
-
അച്ഛൻ മരിച്ചിട്ടും പോവാനാവാതെ ജഗദീഷ്; അന്നദ്ദേഹം പറഞ്ഞത്, സിനിമയിലെ കോമാളിത്തരമല്ല ജഗദീഷ്; ശ്രീനിവാസൻ
-
വിവാഹം കഴിഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് അത് ചോദിക്കുന്നത്; ഗായികയായതിനെ പറ്റി വാണി ജയറാം പറഞ്ഞത്
-
പോയി ചാകെന്ന് പറഞ്ഞ് കുരുക്കുണ്ടാക്കി തന്നത് അച്ഛന്, വീട് സേഫായിരുന്നില്ല; പീഡനങ്ങളെക്കുറിച്ച് ഗ്ലാമി ഗംഗ