ഇങ്ങനെയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; ജീവിച്ച തീർത്ത ഓരോ നിമിഷവും എങ്ങനെയെന്ന് അവർക്കറിയില്ല; മേഘ്ന
ചന്ദനമഴ എന്ന പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും നടി മേഘ്ന വിൻസെന്റിനെ ഈ സീരിയലിലൂടെയാണ് ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. സീരിയൽ രംഗത്ത് മേഘ്ന ഇപ്പോഴും സജീവമാണ്. മേഘ്നയുടെ വ്യക്തി ജീവിതം ഒരു ഘട്ടത്തിൽ വലിയ ചർച്ചയായതാണ്. 2017 ലാണ് മേഘ്നയും ഡോൺ ടോണിയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് ഇവർ വേർപിരിഞ്ഞു. വിവാഹ മോചനത്തെക്കുറിച്ച് വർഷങ്ങൾക്കിപ്പുറം തുറന്ന് സംസാരിക്കുകയാണ് മേഘ്ന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ആരൊക്കെ സമാധാനിപ്പിക്കാൻ ഉണ്ടെങ്കിലും നമ്മൾക്ക് ഉള്ളിൽ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മുടെ ഉള്ള് ഓക്കെയല്ലാതെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല. 24 മണിക്കൂറും ലാളിക്കാൻ ആർക്കും പറ്റില്ല. തീരുമാനമെടുക്കേണ്ടത് നമ്മൾ തന്നെയാണ്. ഇങ്ങനെ വീണ് കിടക്കാനുള്ള ഓപ്ഷൻ എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. ഓടിത്തന്നെയാവണം എന്ന സാഹചര്യം പലർക്കുമുണ്ടാകും. രണ്ട് ഓപ്ഷനാനുള്ളത്. ഒന്നുകിൽ കരഞ്ഞ് കൊണ്ട് ഡിപ്രഷനായി കിടക്കാം. അതല്ലെങ്കിൽ പല കാര്യത്തിലും എൻഗേജ് ചെയ്ത് മുന്നോട്ട് പോകാം. ഞാൻ സെക്കന്റ് ഓപ്ഷൻ തെരഞ്ഞെടുത്തു. ഒരുപാട് സമയമെടുത്തു.

ഷോക്കായിരുന്നു. ആ ഡിപ്രഷൻ സ്റ്റേജിൽ കൂടെ പോയിട്ടൊക്കെ തന്നെയാണ് വന്നത്. ആ സമയത്ത് ഒരു തമിഴ് സീരിയലാണ് ചെയ്ത് കൊണ്ടിരുന്നത്. സീരിയലിൽ ഡയലോഗ് പറഞ്ഞ് കൊണ്ടിരിക്കെ പല പ്രാവശ്യം ഞാൻ വീണിട്ടുണ്ട്. അതിൽ നിന്ന് പുറത്തേക്ക് വരാൻ ഇത്തിരി ബുദ്ധിമുട്ടാണ്. കല്യാണം ഇങ്ങനെയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെപ്പോലൊരു കുട്ടി തീരെ പ്രതീക്ഷിക്കില്ല.
ഞാൻ ഹോംലിയായ കുട്ടിയാണ്. എന്നെ വളർത്തിയത് അപ്പാപ്പനും അമ്മാമ്മയുമാണ്. അവരുടെ ചട്ടക്കൂടിൽ വളർന്ന കുട്ടിയാണ്. ഇങ്ങനെയൊരു സാഹചര്യം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. അത് വളരെ ബുദ്ധിമുട്ടായിരുന്നു. അമ്മയാണ് എന്റെ കൂടെ നിന്ന് ആ ഘട്ടങ്ങളെല്ലാം കണ്ടിട്ടുള്ളത്.

അമ്മ വളരെ സ്ട്രോങ് ആണ്. തനിക്കൊഴിച്ച് അമ്മയെ ആർക്കും തകർക്കാൻ പറ്റില്ലെന്നും മേഘ്ന വിൻസെന്റ് വ്യക്തമാക്കി. ജീവിതത്തിലെടുത്ത തീരുമാനങ്ങൾ തെറ്റായി കാണുന്നില്ല. ഇപ്പോഴുള്ള മേഘ്ന ഇതെല്ലാം കടന്ന് വന്ന ആളാണ്. ഒന്നുമറിയാതെ നിന്നിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ തന്നെ പോയെനെ. എല്ലാം ഒരു പാഠമോ ഓർമയോ ആയിരിക്കാം. അത് ജീവിതത്തിന്റെ ഭാഗമാണ്. അത് തെറ്റായി കാണുന്നില്ലെന്നും മേഘ്ന വിൻസെന്റ് പറഞ്ഞു.
ജീവിതത്തിലെടുത്ത എല്ലാ തീരുമാനങ്ങളും ശരിയാകണം എന്നില്ല. ചില തെറ്റുകൾ ഉണ്ടായിട്ടുണ്ടാകും. പക്ഷെ അതിൽ വിഷമിച്ച് ഇരിക്കില്ല. കറക്ട് ചെയ്യാൻ പരമാവധി ശ്രമിക്കുമെന്നും മേഘ്ന വ്യക്തമാക്കി. എന്റെ ഡിപ്രഷൻ സമയത്ത് പലരോടും എന്റെ പ്രശ്നങ്ങൾ പങ്കുവെച്ചു. കുറേ നാൾ കഴിഞ്ഞാണ് മറ്റുള്ളവർക്ക് അതൊരു കഥ മാത്രമാണെന്ന് മനസിലായത്.
നമ്മൾക്കാണ് ഫീലിംഗ്സ്. നമ്മൾ ജീവിച്ച തീർത്ത ഓരോ നിമിഷവും എങ്ങനെയായിരുന്നു എന്ന് നമുക്കല്ലേ അറിയൂ. അത് പത്ത് മിനുട്ട് കെണ്ടോ അഞ്ച് മിനുട്ട് കൊണ്ടോ വിശദീകരിക്കാൻ പറ്റില്ല. വിശദീകരിച്ചാൽ പത്ത് ശതമാനം പോലും അത് മനസിലാവില്ല. അത് കൊണ്ടാണ് താൻ വിവാഹ മോചനത്തിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കാത്തതെന്നും മേഘ്ന വിൻസെന്റ് വ്യക്തമാക്കി. അതേസമയം ഭാവിയിൽ ഒരു ഘട്ടത്തിൽ ഇതേക്കുറിച്ച് തുറന്ന് പറയാൻ തോന്നിയാൽ പറയുമെന്നും മേഘ്ന വിൻസെന്റ് പറഞ്ഞു.


Click it and Unblock the Notifications











