മേഘ്‌ന വിവാഹം കഴിച്ചാല്‍ ഉടനെ പിരിയുമെന്നാണ് ആ നടി പറഞ്ഞത്! ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നതായി നടി

ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് മേഘ്‌ന വിന്‍സെന്റ്. നാല് വര്‍ഷത്തോളം ഈയൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടി വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറുന്നത്. വിചാരിച്ചത് പോലെ ദാമ്പത്യ ജീവിതം വിജയിക്കാതെ വന്നതോടെ നടി വിവാഹമോചിതയാവുകയും ചെയ്തു.

ഇതിന് ശേഷം വീണ്ടും തമിഴിലും മലയാളത്തിലുമൊക്കെ അഭിനയത്തില്‍ സജീവമായി തുടരുകയാണ് മേഘ്‌ന. ഇടയ്ക്ക് നടിയുടെ വിവാഹമോചനത്തെ പറ്റി പ്രമുഖയായൊരു നടി അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. മേഘ്‌ന വിവാഹം കഴിച്ചാലും ഉടനെ വേര്‍പിരിയുമെന്നായിരുന്നു ഈ നടി പറഞ്ഞത്. ഇതിനെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മേഘ്‌ന.

meghna-vincent

'മേഘ്‌ന എന്ന കുട്ടി വിവാഹം കഴിച്ചപ്പോള്‍ ഈ കുട്ടിയുടെ റിലേഷന്‍ അധികകാലം മുന്നോട്ട് പോവില്ലെന്നും ഇവര്‍ വേര്‍പിരിയുമെന്നും എനിക്ക് തന്നെ അറിയാമായിരുന്നു' എന്നുമാണ് ആ നടി പറഞ്ഞിരുന്നത്. ഇതിനെ പറ്റിയുള്ള മേഘനയുടെ അഭിപ്രായത്തെ കുറിച്ചാണ് അവതാരക ചോദിച്ചത്. 'അത് ആരാണെന്ന് എനിക്കറിയില്ല. എങ്കിലും അതൊക്കെ ഓരോരുത്തരുടെയും രീതികളാണ്.

മൂന്നാമത്തെ വിവാഹത്തിലേക്ക് എത്തിച്ചതും സീരിയല്‍! മനോഹരമായൊരു യാത്ര അവസാനിക്കുന്നുവെന്ന് നടി മീര വാസുദേവൻ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെയത് ബാധിക്കാറില്ല. കാരണം ഞാന്‍ എന്താണെന്ന് എനിക്കറിയാം. ആദ്യമൊക്കെ വിഷമം വരുമായിരുന്നു. ഇപ്പോള്‍ കോമഡിയായി കണ്ട് ചിരിക്കുകയാണ് ചെയ്യാറുള്ളത്. ചില കാര്യങ്ങള്‍ നമുക്ക് ക്ഷമിക്കാന്‍ പറ്റുന്നതും മറ്റ് ചിലത് ഈ ജന്മത്ത് ക്ഷമിക്കാന്‍ പറ്റാത്തതുമാണ്. അങ്ങനെയുള്ള സംഭവങ്ങളുണ്ട്. ക്ഷമിക്കാന്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

meghna-vincent

പിന്നെ ആളുകള്‍ കമന്റുകളിലൂടെയും മറ്റുമൊക്കെ പറയുന്നത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല. മുന്‍പ് എന്ത് കാര്യമാണെങ്കിലും മമ്മിയെന്ന് വിളിച്ച് കരയും. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായിട്ട് ശക്തയായിട്ടുള്ളൊരു മേഘ്‌നയായി തനിക്ക് മാറാന്‍ സാധിച്ചു. വേറെ ഒരാള്‍ക്ക് പറഞ്ഞ് തന്നിട്ട് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല.

എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അന്നെന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് അറിയാം. എന്റെ കണ്ണ് അടയാത്ത പ്രശ്‌നം ഉണ്ടായി. തമിഴിലുള്ള ഒരു സീരിയല്‍ കണ്ടാല്‍ അറിയാം, അതിലൊക്കെ എന്റെ കണ്ണ് മിഴിച്ചിരിക്കുകയാണ്. ഉറക്കമില്ലാത്ത രാത്രികളില്‍ സീരിയലും പിന്നെ റിയാലിറ്റി ഷോ യുടെ റിഹേഴ്‌സലുമൊക്കെയായി സജീവമായി. ഇതോടെ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെന്ന കാര്യം മറന്നു. അങ്ങനെയാണ് നോര്‍മലായി വന്നത്. ആ സമയത്ത്് ഞാന്‍ ഇടയ്ക്കിടെ തലകറങ്ങി വീഴുമായിരുന്നു.

സങ്കടപ്പെട്ട് കിടക്കാനുള്ള ഓപ്ഷന്‍ എനിക്കില്ല. അതില്‍ നിന്നും മറികടന്നേ പറ്റുകയുള്ളു. കാരണം എനിക്ക് വര്‍ക്ക് ചെയ്താലേ കാശ് ഉണ്ടാക്കാന്‍ പറ്റുകയുള്ളു. ആ സമയത്താണ് കേസ് നടന്നതും. അതിനൊക്കെ പണം വേണമല്ലോ. എല്ലാത്തിനും അമ്മയെ കഷ്ടപ്പെടുത്താന്‍ പറ്റില്ല. എന്റെ വ്യക്തി ജീവിതത്തിനും അമ്മയുടെ കൈയ്യില്‍ നിന്നും കാശ് വാങ്ങിച്ചെടുക്കാന്‍ സാധിക്കില്ലല്ലോ.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X