For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭ്രമത്തിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടാൻ കാരണം ശങ്കർ, വെളിപ്പെടുത്തി മേനക...

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് മേനകയും ശങ്കറും.1980കളിലെ ഹിറ്റ് താരജോഡികളായ ഇവർക്ക് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ആരാധകരുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലാണ് വീണ്ടും ഈ താരജോഡികൾ ഒന്നിച്ച് എത്തിയിരിക്കുന്നത്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ശങ്കറിനോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേനക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന് ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് നടി പറയുന്നത്. കല്യാണം കഴിഞ്ഞ് കേരളത്തിലേയ്ക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായത്. മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ലെന്നും മേനക പറഞ്ഞു. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ 'മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന്‍' എന്ന് വരെ ആളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ശങ്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ഇത്രയും ആരാധകരുള്ള കാര്യം അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അറിയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഭിനേതാക്കള്‍ ചെയ്യുന്ന പോലെ അന്ന് പ്ലാന്‍ ചെയ്ത് കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.

  കുടുംബവിളക്ക് ; സരസ്വതി അമ്മയ്ക്ക് കണക്കിന് മറുപടി കൊടുത്ത് സുമിത്ര, സിദ്ധാർത്ഥുമായുള്ള പിണക്കം കുറയുന്നു

  ആരാധകരുടെ കത്തുകള്‍ വരാറുണ്ടെന്നും അത് ശങ്കറും ഭര്‍ത്താവ് സുരേഷും ഒരുമിച്ച് വായിക്കാറുണ്ടായിരുന്നെന്നും 'എന്റെ പൊന്നു സുരേഷേട്ടാ, ഒന്ന് മാറി നില്‍ക്കൂ, ശങ്കരേട്ടനെ കല്യാണം കഴിച്ചാല്‍ മതി,' എന്നെഴുതിയ കത്തുകള്‍ കല്യാണം കഴിഞ്ഞ സമയത്ത് വന്നിട്ടുണ്ടെന്നും മേനക ഓര്‍മകള്‍ പങ്കുവെച്ചു. ഭ്രമത്തിൽ എത്തിയതിനെ കുറിച്ചും മേനക പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് 'ഭ്രമ'ത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് വിളിച്ചതെന്നും 'എന്തേ എന്നെ വിളിക്കുന്നത്. വേറെ ആരെയെങ്കിലും വിളിച്ചൂടെ' എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ഡിസ്‌കസ് ചെയ്തപ്പോള്‍ മേനകച്ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ഭ്രമത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.

  sankar- menakha

  മകനെ നിങ്ങളെ കാണിക്കാനാവില്ല, എക്‌സ്ട്രാ കെയര്‍ കൊടുത്താണ് നോക്കുന്നത്, കുഞ്ഞിനെ കുറിച്ച് ഡിംപിൾ

  കല്യാണം കഴിഞ്ഞ് ഇരുപത് വര്‍ഷത്തിന് ശേഷം ചില സിനിമകള്‍ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചത് കൊണ്ട് ഭ്രമം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു. അളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ശങ്കറിന്റെ കൂടെ ഇനിയും സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും മേനക അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. പണ്ട് പ്രേംനസീര്‍-ഷീല, രാജ് കപൂര്‍-നര്‍ഗീസ്, ശിവാജി ഗണേശന്‍-പത്മിനി കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നതു പോലെ തന്റേയും ശങ്കറിന്റേയും കൂട്ടുകെട്ട് സിനിമയിലുണ്ടെന്നത് തന്നെ സന്തോഷമാണെന്നും നടി പറഞ്ഞു.

  Recommended Video

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  പൂച്ചയ്‌ക്കൊരു മൂക്കുത്തി, പിരിയില്ല നാം, മുത്തോടു മുത്ത്, ഒരു നോക്കു കാണാന്‍, എന്റെ മോഹങ്ങല്‍ പൂവണിഞ്ഞു തുടങ്ങിയവയാണ് മേനകയുടേയും ശങ്കറിന്റെയും ഹിറ്റ് ചിത്രങ്ങൾ. .ഭ്രമം സിനിമയില്‍ അതിഥി വേഷത്തിലാണ് മേനക എത്തിയത്. മേനകയായിത്തന്നെയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമാ നിര്‍മാതാവും നടനുമായ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയിൽ അതരയധികം സജീവമല്ല മേനക.

  Read more about: menaka shankar prithviraj
  English summary
  Actress Menaka Opens Up shankar And Her Piar In Bhramam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X