സീമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രം! അവളുടെ രാവുകള്‍ രണ്ടാം ഭാഗം വരാത്തതിനെ കുറിച്ച് മേനക
ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു മേനക. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കമൊപ്പം ഒരുപാട് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി പിന്നീട് തമിഴിലും സജീവമായിരുന്നു. നിര്‍മാതാവ് സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തോടെ പതിയെ സിനിമകളില്‍ നിന്നും മാറി നിന്നെങ്കിലും പൊതുപരിപാടികളിലും ചില താരങ്ങളുടെ വിവാഹത്തിനുമൊക്കെ എത്താറുണ്ട്.
ഇപ്പോള്‍ ഇളയമകള്‍ കീര്‍ത്തി സുരേഷിന്റെ പേരിലാണ് മേനക കൂടി അറിയപ്പെടുന്നത്. ഇന്ത്യ അറിയപ്പെടുന്ന നടിമാരുടെ ലിസ്റ്റില്‍ എത്തിയിരിക്കുകയാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും മകള്‍. ആഗസ്റ്റ് 28 നായിരുന്നു മേനകയും സുരേഷും തങ്ങളുടെ 33-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. കൊറോണ കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ വീട്ടില്‍ നിന്നും മക്കള്‍ക്കൊപ്പമായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം.
വിവാഹവാര്‍ഷികാഘോഷത്തിന്റെ ചിത്രങ്ങള്‍ മകള്‍ കീര്‍ത്തിയായിരുന്നു പുറത്ത് വിട്ടത്. ഇതോടെ താരദമ്പതിമാര്‍ക്ക്് ആശംസകളുമായി സിനിമാലോകവും എത്തിയിരുന്നു. പിന്നാലെ മേനകയുടെ ചില സിനിമകളെ കുറിച്ചും അതില്‍ അഭിനയിക്കാതെ പോയതിനെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ വലിയ തരംഗമുണ്ടാക്കിയ അവളുടെ രാവുകള്‍ക്ക് രണ്ടാം ഭാഗം ഒരുക്കാതെ പോയതിനെ കുറിച്ചായിരുന്നു മേനക തുറന്ന് പറഞ്ഞത്.

Recommended Video
1978 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു അവളുടെ രാവുകള്‍. ആലപ്പി ഷെരീഫ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ആണ്. ഐവി ശശി സംവിധാനം ചെയ്ത സിനിമയില്‍ സീമ, സോമന്‍, രവികുമാര്‍, എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ റീമേക്കിനായി സുരേഷ് കുമാര്‍ ഐവി ശശിയെ സമീപിച്ചിരുന്നു എന്നാണ് മേനക പറയുന്നത്.
എന്നാല്‍ സീമയ്ക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ഒരു കഥാപാത്രത്തിന് രണ്ടാം ഭാഗം എടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ഐവി ശശി അന്ന് സുരേഷ് കുമാറിനെ അറിയിച്ചതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി മേനക തുറന്നു പറയുന്നു. 'രതിനിര്‍വേദ'വും, 'ചട്ടക്കാരി'യുമൊക്കെ റീമേക്ക് ചെയ്ത ശേഷം സുരേഷേട്ടന്‍ അവളുടെ രാവുകള്‍ക്ക് വേണ്ടി ശശിയേട്ടനെ സമീപിച്ചിരുന്നു. പക്ഷേ സമ്മതിച്ചില്ല. അത് സിനിമയ്ക്ക് വേണ്ടി മാത്രമുള്ള കഥാപാത്രമാണ്. നീ എന്റെ വേറെ ഏത് പടം വേണമെങ്കിലും എടുത്തോ ഇത് മാത്രം തരില്ല'. എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മേനക പറയുന്നു.


Click it and Unblock the Notifications











