For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുരേഷേട്ടാ... നിങ്ങൾ പിന്മാറണം... ചേട്ടനല്ല മേനകയെ കെട്ടേണ്ടത്, എല്ലാവരും സുരേഷേട്ടനെ ശപിച്ചു'; മേനക സുരേഷ്!

  |

  ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു മേനക സുരേഷ്. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. നൂറ്റി ഇരുപതിൽ അധികം മലയാള സിനിമകളിൽ മേനക അഭിനയിച്ചിട്ടുണ്ട്.

  ചില കന്നട ചിത്രങ്ങളിലും തെലുങ്ക് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നു.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  പക്ഷെ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. വിവാഹ​ത്തോടെ മേനക അഭിനയം അവസാനിപ്പിച്ചു. 19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.

  പിന്നീട് മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രം നിർമിച്ചുകൊണ്ട് മേനക നിർമ്മാണ രംഗത്തേക്കും കടന്ന് വന്നു.

  Also Read: 'അപ്പോഴാണ് ഞാൻ അച്ഛന്റെ വില തിരിച്ചറിയുന്നത്, അങ്ങനെ അച്ഛൻ ചെയ്തത് ഞാൻ ഏറ്റെടുത്തു'; വിജയ് മാധവ് പറയുന്നു

  ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിർവഹിച്ച ശിവം എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.

  ഒരു കാലത്ത് ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്നത് മേനക-ശങ്കർ ജോഡിയാണ്. ഇരുവരും വിവാഹിതരാകണമെന്ന് വരെ അക്കാലത്ത് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. ഇപ്പോഴിത അമൃത ടിവിയിലെ റെഡ് കാർപെറ്റ് പരിപാടിയിൽ അതിഥിയായി വന്ന മേനക തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

  Also Read: അച്ഛന്‍ നാടുവിട്ടു, മരിക്കാം എന്ന് അമ്മ എപ്പോഴും പറയും; ഭക്ഷണത്തില്‍ എന്തെങ്കിലും തരുമോ എന്ന് പേടിച്ചു!

  'പാവം സുരേഷേട്ടനെ എല്ലാവരും ശപിച്ച ഒരു കാലമുണ്ടായിരുന്നു. ഞങ്ങൾ ഇത്രയും നല്ല ജോഡികളാണെന്ന് ഞങ്ങൾ മനസിലാക്കിയത് അഭിനയം നിർത്തിയ ശേഷമാണ്. അന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഞങ്ങൾ പ്ലാൻ ചെയ്ത് ഒരേ സിനിമയിൽ അഭിനയിച്ചതല്ല.'

  'അന്ന് അങ്ങനെ സിനിമകൾ‌ ചെയ്ത് പോയതാണ്. എനിക്ക് ഫാൻസിന്റെ അടുത്ത് നിന്ന് നിരവധി കത്തുകൾ വരാറുണ്ടായിരുന്നു. ഈ കത്തുകൾ ശങ്കരേട്ടനും സുരേഷേട്ടനും ഒരുമിച്ച് വീട്ടിലിരുന്നാണ് വായിച്ചിരുന്നത്.'

  'ആ വരുന്ന കത്തുകളിലെ പ്രധാന വാക്യങ്ങളിൽ ഒന്നായിരുന്നു സുരേഷേട്ടാ... നിങ്ങൾ പിന്മാറണം... ചേട്ടനല്ല മേനകയെ കെട്ടേണ്ടത്. ശങ്കറാണ് എന്നൊക്കെ എഴുതിയിട്ടുണ്ടാവും. അത്രത്തോളം ആ ഫാൻസ് ആ ജോഡിക്കുണ്ട്. ശേഷം ഞാൻ അമൃതയിലെ അമ്മയ്ക്കായി എന്നൊരു സീരിയലിൽ അഭിനയിച്ചു.'

  'ആ ഷൂട്ടിനായി വന്ന് ലൊക്കേഷനിലിരിക്കുമ്പോൾ ചിലരൊക്കെ ഓടി വന്ന് ചോദിക്കും ശങ്കരേട്ടൻ വന്നില്ലേയെന്ന്. അങ്ങനെയൊരു പെയർ കിട്ടുക എന്നത് വലിയൊരു ഭാ​ഗ്യമാണ്.'

  'വളരെ കംഫർട്ടായിട്ടുള്ള മനുഷ്യനാണ്. പിന്നെ അ​ദ്ദേഹം സുരേഷേട്ടന്റേയും സുഹൃത്താണ്. അപ്പോൾ കൂടുതൽ കംഫർട്ടാണ് അദ്ദേഹത്തിനൊപ്പം ജീവിക്കാൻ. സുരേഷേട്ടനുമായി അടുത്തത് പോലും ശങ്കരേട്ടൻ കാരണമാണ്' മേനക പറഞ്ഞു.

  മേനകയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ മകൾ കീർത്തി സുരേഷ് ഇന്ന് സൗത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്.

  മലയാള സിനിമയിലെ മാതൃക താരദമ്പതികളാണ് മേനകയും സുരേഷും. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളേയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 'ഞങ്ങളുടെ വിവാഹ സമയത്ത് നിരവധി പേര് വിളിച്ചിരുന്നു.'

  'എടുത്ത് ചാട്ടം നല്ലതല്ല. ഒന്നുകൂടി ചിന്തിക്ക് എന്നൊക്കെ എല്ലാവരും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞവരോടൊന്നും എനിക്കൊരു വിരോധവുമില്ലെന്നാണ് സുരേഷേട്ടൻ പറഞ്ഞത്' എന്നാണ് അഭിമുഖത്തിൽ ഒരിക്കൽ മേനക പറഞ്ഞത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് അഭിനയ രം​ഗത്തേക്ക് എത്തിയത്.

  Read more about: menaka suresh
  English summary
  Actress Menaka Suresh Open Up About Her Bond With Shankar-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X