ഈ കുട്ടി ആരുടെയാണെന്ന് ആനിയോട് ചോദിച്ച് പോയി! ഞാന്‍ പ്രസവിച്ച കുഞ്ഞാണെന്ന് അവളും; അബദ്ധം പറ്റിയെന്ന് മേനക

നടി മേനകയും നിര്‍മാതാവ് സുരേഷ് കുമാറും വിവാഹിതരായ കഥ പുറംലോകം ഏറെ ചര്‍ച്ചയാക്കിയിട്ടുള്ളതാണ്. മേനകയുടെ സിനിമകള്‍ നിര്‍മ്മിക്കാനെത്തി പിന്നീട് ലൊക്കേഷനില്‍ നിന്നും ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കീര്‍ത്തി സുരേഷിന്റെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും.

നിര്‍മാതാവില്‍ നിന്നും സുരേഷ് കുമാര്‍ നടനിലേക്ക് മാറുകയും ചെയ്തു. എന്നിരുന്നാലും വീട്ടില്‍ ഒരു കാര്യവും സംസാരിക്കാത്ത ആളാണ് തന്റെ ഭര്‍ത്താവെന്ന് പറയുകയാണ് മേനകയിപ്പോള്‍. ഇക്കാരണം കൊണ്ട് കൂട്ടുകാരുടെ വിശേഷങ്ങള്‍ പോലും താന്‍ അറിയാതെ പോയിട്ടുണ്ടെന്നും നടി പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേനക.

menaka

തന്റെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാര്‍ ഒരു കാര്യവും തുറന്ന് പറയാത്ത ആളാണെന്നാണ് മേനക പറയുന്നത്. സുരേഷ് വീട്ടില്‍ അത്രയും കമ്യൂണിക്കേറ്റ് ചെയ്യുന്ന ആളല്ല. പുറത്തിറങ്ങിയാല്‍ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം സംസാരിക്കും.

ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഞാന്‍ ചെന്നൈയിലാണ്. പിന്നിടൊരിക്കല്‍ ആനി ചെന്നൈയില്‍ വരുമ്പോള്‍ കൈയ്യിലൊരു ചെറിയ കുഞ്ഞിരിക്കുന്നു. കുട്ടിയെ കണ്ടതോടെ ഞാന്‍ ആനിയോട് ഇതാരുടെ കുട്ടിയെ ആണെന്ന് ചോദിച്ചു. 'ഞാന്‍ പ്രസവിച്ച എന്റെ കുട്ടിയാണെന്ന്', അവള്‍ പറഞ്ഞു.

നിനക്ക് രണ്ട് ആണ്‍കുട്ടികളല്ലേ, ഈയൊരു കുട്ടി എപ്പോള്‍ ജനിച്ചു. ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് തിരിച്ച് പറഞ്ഞു. ആറാം മാസത്തില്‍ നടത്തിയ ചടങ്ങില്‍ നിന്റെ ഭര്‍ത്താവ് വന്ന് ഭക്ഷണം കഴിച്ചിട്ട് പോയതാണല്ലോ. വീട്ടില്‍ വന്നിട്ട് അതൊന്നും പറഞ്ഞില്ലേ എന്ന് ആനി തിരികെ ചോദിച്ചു. ഞാനില്ലെന്നും പറഞ്ഞു. ശേഷം സുരേഷേട്ടനോട് ഞാനിതിനെ പറ്റി ചോദിച്ചു.

menaka

സുരേഷേട്ടാ, ആനി പ്രസവിച്ചിട്ട് മൂന്നാമതൊരു കുട്ടിയുള്ള കാര്യം എന്നോട് പറയാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ 'ഓഹ്, ഞാനത് മറന്ന് പോയെന്നായിരുന്നു' പുള്ളിയുടെ മറുപടി. ബാക്കി എല്ലാവരോടും പറഞ്ഞിട്ടുണ്ടാവും. പക്ഷേ എന്നോട് ഇക്കാര്യങ്ങളൊക്കെ പറയാന്‍ അദ്ദേഹം മറന്ന് പോകുമെന്നും മേനക പറയുന്നു.

വിവാഹത്തിന് ശേഷം ഇരുപത്തിനാല് വര്‍ഷം ഒന്നും ചെയ്യാതെ വീട്ടില്‍ തന്നെയിരുന്നു. അതില്‍ ഞാന്‍ തൃപ്തയാണ്. ഞാന്‍ മക്കളുടെ കൂടെ തന്നെ നിഴല് പോലെ നടന്നു. കല്യാണം കഴിഞ്ഞെങ്കിലും സുരേഷേട്ടന്‍ ബ്രഹ്‌മചാരിയെ പോലെ നടക്കുന്നൊരാളാണ്. ഞാന്‍ കോഴിയെ പോലെ പിള്ളേരെ ചിറകിനടിയില്‍ ഒളിപ്പിച്ച് നടക്കും. അതിലൊരുപാട് സന്തോഷം ഉണ്ടെനിക്ക്.

പിള്ളേര്‍ വലുതായതിന് ശേഷമാണ് ഞാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഞാനങ്ങനെ വീട്ടില്‍ ചുമ്മാ ഇരിക്കുമ്പോഴാണ് പാച്ചിക്ക (ഫാസില്‍- സംവിധായകന്‍) വിളിക്കുന്നത്. ലിവിംഗ ടുഗദര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. ശേഷം സുരേഷേട്ടനോട് പാച്ചിക്ക എന്നെ വിളിച്ചിരുന്നു എന്ന് പറഞ്ഞപ്പോള്‍ ഒന്നും ചോദിക്കരുത്, പോവുക, അഭിനയിച്ചിട്ട് വരിക. അത് മാത്രം ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്.

More from Filmibeat

Read more about: menaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X