മുകേഷിനെ ഇഷ്ടമാണ് കാണാന്‍ വരുമെന്ന് ഒക്കെ ഫോണില്‍ വിളിച്ചു പറഞ്ഞു! അദ്ദേഹമത് വിശ്വസിച്ചിരുന്നതായി മേനക
ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു മേനക സുരേഷ്. അക്കാലത്തെ സൂപ്പര്‍താരമായിരുന്ന ശങ്കറിനൊപ്പം അഭിനയിച്ച സിനിമകള്‍ ഒക്കെ വലിയ വിജയമായതോടെ മേനകയ്ക്കും വലിയ താര പരിവേഷം ലഭിച്ചു. സൂപ്പര്‍ നായികയായി ഇരിക്കുന്ന കാലത്താണ് മേനക വിവാഹിതയാവുന്നത്.
നിര്‍മ്മാതാവ് സുരേഷ് കുമാറും ആയിട്ടുള്ള പ്രണയ വിവാഹത്തിന് ശേഷമാണ് മേനക അഭിനയ ജീവിതത്തില്‍ നിന്നും പിന്മാറുന്നത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായതിനു ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നു. ഇടയ്ക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോള്‍ അത്ര സജീവമല്ല.

എന്നാല്‍ അഭിനയിച്ചിരുന്ന കാലത്ത് അത്യാവശ്യം കുരുത്തക്കേടുകളൊക്കെ ഒപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. അന്തരിച്ച നടന്‍ രതീഷിനെ യക്ഷിയുടെ വേഷത്തിലെത്തി പറ്റിച്ചതിനെ പറ്റിയും അതുപോലെ നടനും എംപിയുമായ മുകേഷിനെയും പറ്റിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു മേനക.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുകേഷേട്ടന് ഫോണില്‍ വിളിച്ച് പറ്റിച്ച് അതിനെപ്പറ്റി അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മേനക. അന്ന് ലിസിയും എന്റെ കൂടെയുണ്ട്. മുകേഷേട്ടനെ പറ്റിച്ചാലോ എന്ന് പറഞ്ഞപ്പോള്‍ ലിസി പറഞ്ഞു അവളുടെ ശബ്ദം പെട്ടെന്ന് അദ്ദേഹം തിരിച്ചറിയും. അതുകൊണ്ട് എന്നോട് വിളിക്കാന്‍. അങ്ങനെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.
' എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒന്നു കാണാന്‍ വരട്ടെ. ബസ്സില്‍ ആയിരിക്കും വരിക. അതല്ലെങ്കില്‍ നിങ്ങളെന്നെ വന്നു കാണണം. എനിക്ക് ഇഷ്ടമാണ്. ചുവപ്പ് പച്ചയോ അങ്ങനെ ഏതോ നിറമുള്ള ചുരിദാറാണ് ധരിക്കുക, എന്നെ കണ്ടെത്തണം എന്നുമൊക്കെ പറഞ്ഞു.

ഞാന്‍ പറയുന്നത് കേട്ടതോടെ അദ്ദേഹം വരാമെന്ന് പറഞ്ഞു. കാരണം തേന്‍ ഒഴുകുന്നതു പോലെയാണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹത്തിന് ഒരിക്കലും ഇത് ഞാനാണെന്ന് പിടികിട്ടിയതേയില്ല. പക്ഷേ അവസാനം ഞാന്‍ പറഞ്ഞ വാക്ക് അബദ്ധമായി പോയി. ഫോണ് വെക്കാന്‍ നേരത്ത് ഞാന്‍ നിങ്ങളെ 'മറുപടിയും' വിളിക്കാം എന്നാണ് പറഞ്ഞത്. തമിഴില്‍ വീണ്ടും വിളിക്കാം എന്ന് പറയുന്നതാണ് അങ്ങനെ.
ആ വാക്ക് പറഞ്ഞതോടെ പുള്ളിക്ക് എന്തോ പിടികിട്ടി. ഇത് വിളിക്കുന്നത് മേനകയാണോ എന്ന് തിരികെ ചോദിച്ചു. പിന്നീട് പലയിടത്തും മുകേഷേട്ടന്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഞാനെന്തോ കിട്ടുമെന്ന് കരുതി വല്ലാതെ പ്രതീക്ഷിച്ചു പോയി. എന്നിട്ട് നിരാശപ്പെടുത്തി കളഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതുപോലെ കല്‍പ്പന, കലാരഞ്ജിനി ഇവരുടെ കൂടെ ഞാനും കൂടി ചേര്‍ന്ന് ഒരു മേക്കപ്പ്മാനെയും പറ്റിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











